കള്ളു ഷാപ്പുകൾക്ക് സ്റ്റാർ പദവി; ബാറുകളിലെ പോലെ ക്ലാസിഫിക്കേഷൻ നല്‍കും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ആകർഷിക്കാനുമാണ് ക്ലാസിഫിക്കേഷൻ പുതിയ മദ്യനയത്തിലെ കരടിൽ ഉള്‍പ്പെടുത്തിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ക്ക് സ്റ്റാർ പദവി നൽകാൻ തീരുമാനം. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിൽ കള്ള് ഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാൻ തീരുമാനമുണ്ടാകുക. ബാറുകളെ പോലെ ഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരുത്താനാണ് നീക്കം.
കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ആകർഷിക്കാനുമാണ് ക്ലാസിഫിക്കേഷൻ മദ്യനയത്തിലെ കരടിൽ ഉള്‍പ്പെടുത്തിയത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാൻ ടോഡി ബോർഡ് കഴിഞ്ഞ മദ്യനയത്തിൽ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണ്.
ക്ലാസിഫിക്കേഷൻ വരുന്നതോടെ ഷാപ്പുകൾ കള്ള് ഷാപ്പുകളുടെ ലേലം ഓണ്‍ ലൈൻ വഴിയാക്കും. നിലവിൽ കളക്ടർമാരുടെ സാധ്യത്തിൽ നറുകിട്ടാണ് കള്ള് ഷാപ്പ് നടത്തിപ്പുകാർക്ക് നൽകുന്നത്. കള്ള് ഷാപ്പില്‍ വൃത്തിയുള്ള സാഹചര്യം ഒരുക്കണമെന്നാണ് എക്‌സൈസിന്റെ ശുപാര്‍ശ.
advertisement
Also read-‘കേരളം സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പുലർത്താത്ത സംസ്ഥാനം’: മുഖ്യമന്ത്രി
ഒരു തെങ്ങില്‍ നിന്നും നിലവില്‍ രണ്ട് ലിറ്റര്‍ കള്ള് ചെത്താനാണ് അനുമതി. അളവ് കൂട്ടാന്‍ അനുമതി വേണമെന്ന ചെത്ത് തൊഴിലാളികളുടെ ആവശ്യം പഠിക്കാന്‍ സമിതിയെ വെക്കാനും നയത്തില്‍ തീരുമാനമുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 24, 2023 10:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കള്ളു ഷാപ്പുകൾക്ക് സ്റ്റാർ പദവി; ബാറുകളിലെ പോലെ ക്ലാസിഫിക്കേഷൻ നല്‍കും