ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 മഹാമാരി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 31 2020 ന് റിട്ടേണുകള്‍ നല്കുവാന്‍ നികുതി ദായകര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് കേന്ദ്ര സർക്കാർ പ്രത്യേക ഓര്‍ഡിനന്‍സ് വഴി നികുതി റിട്ടേണുകള്‍ നല്കുന്നതിനു അനുവദിച്ച അധിക സമയപരിധി വീണ്ടും ദീര്‍ഘിപ്പിച്ചു. ടാക്‌സേഷന്‍ ആന്‍ഡ് അദര്‍ ലോസ് ( റിലാക്‌സേഷന്‍ ആന്റ് അമന്‍ഡ്‌മെന്‍ഡ് ഓഫ് സേര്‍ട്ടണ്‍ പ്രൊവിഷന്‍സ് ) ആക്ട് പ്രകാരമാണ് വീണ്ടും സമയപരിധി ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
2020 ജൂണ്‍ 24 നാണ് 2019 -20 സാമ്പത്തിക വര്‍ഷത്തെ എല്ലാ ആദായ നികുതി റിട്ടേണുകളും സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 2020 നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചുകൊണ്ട് സർക്കാർ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് 2020 ജൂലൈ 31 -നും 2020 ഒക്ടോബര്‍ 31 നും സമര്‍പ്പിക്കേണ്ടിയിരുന്ന റിട്ടേണുകള്‍ 2020 നവംബര്‍ 30 നു സമര്‍പ്പിച്ചാല്‍ മതി എന്ന് സാവകാശം നല്‍കിയിരുന്നു. അതിനാല്‍ നികുതി ഓഡിറ്റുകള്‍ സമര്‍പ്പിക്കാനുള്ള തിയതി 2020-ഒക്ടോബര്‍ 31 ലേയ്ക്കും ദീര്‍ഘിപ്പിച്ചിരുന്നു.
നികുതി ദായകര്‍ക്ക് ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് വീണ്ടും കൂടുതല്‍ സമയം അനുവദിച്ചിരിക്കുകയാണ്.
(A) ഇതു പ്രകാരം നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് നേരത്തെ നികുതി ദായകര്‍ക്ക് നല്കിയിരുന്ന 2020 നവംബര്‍ 30 എന്ന തിയതി 2021 ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചു.
(B) വിദേശത്തു നിന്നുള്ള രേഖകള്‍ സഹിതം റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടവർക്കു നവംബര്‍ 30 വരെ നേരത്തെ ഇളവ് അനുവദിച്ചിരുന്നു. ഇവരും 2021 ജനുവരി 31 നു ഉള്ളിൽ റിട്ടേണുകള്‍ സമര്‍പ്പിക്കണം.
(C) 2020 ജൂലൈ 31 നു നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടിയിരുന്ന മറ്റു നികുതി ദായകര്‍ 2020 ഡിസംബര്‍ 31ന് ഉള്ളിലാണ് നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടത്.
അതുപോലെ ആഭ്യന്തര ഇടപാടുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകളും 2020 ഡിസംബര്‍ 31 നു സമര്‍പ്പിക്കേണ്ടതാണ്. ഒരു ലക്ഷം വരെ സ്വയം നികുതി നിര്‍ണയിച്ച് നികുതി അടയ്‌ക്കേണ്ട ചെറുകിട ഇടത്തരം വിഭാഗത്തിലുള്ള നികുതി ദായകര്‍ക്ക് ആശ്വാസം നല്കുന്നതിനായിട്ടായിരുന്നു സമയപരിധി 2020 ജൂലൈ 31 ല്‍ നിന്ന് 2020 നവംബര്‍ 30 ലേയ്ക്കും ഓഡിറ്റ് ചെയ്യേണ്ട നികുതി റിട്ടേണുകള്‍ക്ക് 2020 നവംബര്‍ 30 ലേയ്ക്കും ആദ്യം ദീര്‍ഘിപ്പിച്ചത്. ഇത് വീണ്ടും 2021 ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: GST, Income Tax Return Filing, IT E filing, ആദായനികുതി റിട്ടേൺ, ഐടി റിട്ടേൺ, ജിഎസ്.ടി