പാമ്പുകളുടെ പറുദീസ... മലബാറിലെ പ്രധാന ടൂറിസം കേന്ദ്രമായി പറശ്ശിനിക്കടവ് സ്‌നേക്ക് പാർക്ക്

Last Updated:

രാജവെമ്പാല ഉള്‍പ്പെടെ 150 ഓളം പാമ്പുകള്‍. മീന്‍ മുതല്‍ മുതല വരെ മൂന്നേക്കറില്‍ നിറഞ്ഞിരിക്കുന്ന മൃഗശാല. മലബാറിലെ പ്രധാന ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക് 50 രൂപ.

News18
News18
പ്രസിദ്ധമായ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ സ്‌നേക് പാര്‍ക്ക്... മലബാറിലെ പ്രധാന ടൂറിസം കേന്ദ്രം. സ്‌നേക്ക് പാര്‍ക്കാണെങ്കിലും പാമ്പുകള്‍ മാത്രമല്ല, മീനുകള്‍ മുതല്‍ ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വിവിധ തരം മീനുകള്‍, കടല്‍ക്കുതിര, നക്ഷത്ര ആമ, കടല്‍ത്താമര എന്നിവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പേരിനോട് നീതി പുലര്‍ത്തുന്ന തരത്തില്‍ 150 ഓളം വിവിധ തരം പാമ്പുകള്‍ ഈ പാര്‍ക്കില്‍ ഉണ്ട്. മലമ്പാമ്പ്, മൂര്‍ഖന്‍, അണലി, പച്ചിലപ്പാമ്പ്, കാട്ടുപാമ്പ്, മണ്ഡലി, ചുരുട്ടമണ്ഡലി, ഇരുതലയന്‍, വെളളിക്കെട്ടന്‍ എന്നിങ്ങനെ നീളും.
വിഷപ്പാമ്പുകളില്‍ ഏറ്റവും നീളം കൂടിയ രാജവെമ്പാലയും അവയ്ക്ക് വേണ്ട ആവാസവ്യവസ്ഥയും ഇവിടെ ഒരുക്കിയിരിക്കുന്നു. 50 രൂപയാണ് പ്രവേശന ടിക്കറ്റ് നിരക്ക്. പാമ്പുകളെക്കുറിച്ച് അവബോധം വളര്‍ത്താന്‍ വിഡിയോ പ്രദര്‍ശനവുമുണ്ട്. പാമ്പുകളുടെ പ്രത്യേകതകള്‍ വിദഗ്ധര്‍ നേരിട്ടു വിവരിച്ചു തരുന്ന സംവിധാനവും ഒരുക്കിയിരിക്കുന്നു. മുതല, മയില്‍, കാട്ടുപൂച്ച, മുളളന്‍പന്നി, ഉടുമ്പ്, ആമ, മരപ്പട്ടി, തൊപ്പിക്കുരങ്ങ്, എമു, കുറുനരി, കൃഷ്ണപ്പരുന്ത്, ദേശാടനക്കൊക്ക്, മീന്‍മൂങ്ങ, താറാവ്, അരയന്നം, പരുന്ത്, വെളളിമൂങ്ങ എന്നിവയൊക്കെയുള്ള ഒരു കൊച്ചു മൃഗശാലയാണിത്.
advertisement
ഔഷധച്ചെടികളും മരങ്ങളും എല്ലാം ചേര്‍ന്ന് മൂന്നേക്കറിലാണ് പാര്‍ക്ക്. 1982 ല്‍ പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രത്തിൻ്റെ കീഴിലാണ് സ്‌നേക്ക് പാര്‍ക്കിൻ്റെ ആരംഭം. ഒരു കാലത്ത് പാമ്പു കടിയേറ്റ രോഗികളോടൊപ്പം കടിച്ച പാമ്പിനെയും ആളുകള്‍ വിഷചികിത്സാ കേന്ദ്രത്തില്‍ എത്തിക്കാറുണ്ടായിരുന്നു. കടിച്ചത് ഏതു പാമ്പാണ് എന്നറിയാനായിരുന്നു ഇത്. ഇവയെ സംരക്ഷിക്കാനും പാമ്പുകളെക്കുറിച്ച് അവബോധം വളര്‍ത്തുവാനുമാണ് സ്‌നേക്ക് പാര്‍ക്ക് ആരംഭിച്ചത്. മൃഗശാല അതോറിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചതോടെ പാര്‍ക്കിൻ്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമായി. ഇന്ന് വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്നും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലും സ്‌നേക്ക് പാര്‍ക്ക് വിനോദ കേന്ദ്രമായിരിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പാമ്പുകളുടെ പറുദീസ... മലബാറിലെ പ്രധാന ടൂറിസം കേന്ദ്രമായി പറശ്ശിനിക്കടവ് സ്‌നേക്ക് പാർക്ക്
Next Article
advertisement
തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലറായിരുന്ന യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലറായിരുന്ന യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു
  • തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർഥി മരണപ്പെട്ടു

  • ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു

  • സിനി മുൻ കൗൺസിലറും ഫാർമസി സംരംഭകയുമായിരുന്നു

View All
advertisement