Local Body Elections 2020| വിള്ളൽ തുടങ്ങി; കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർഥിക്കെതിരെ എറണാകുളത്ത് സിപിഎമ്മിന്‍റെ സ്വതന്ത്ര സ്ഥാനാർത്ഥി
- Published by:user_49
Last Updated:
ജോസ് വിഭാഗം സ്ഥാനാർഥിയായ അഡ്വക്കേറ്റ് ധനേഷ് മാത്യു മാഞ്ഞൂരാന് എതിരെ സിപിഎം പ്രവർത്തകനായ പി വി ഷാജിയാണ് സ്വതന്ത്രനായി മത്സരിക്കുന്നത്
എറണാകുളം പോണേക്കരയിലെ 35 ആം വാർഡിൽ ആണ് കേരള കോൺഗ്രസിനെതിരെ സിപിഎം സ്ഥാനാർഥിയെ നിർത്തിയത്. ജോസ് വിഭാഗം സ്ഥാനാർഥിയായ അഡ്വക്കേറ്റ് ധനേഷ് മാത്യു മാഞ്ഞൂരാന് എതിരെ സിപിഎം പ്രവർത്തകനായ പി വി ഷാജിയാണ് സ്വതന്ത്രനായി മത്സരിക്കുന്നത്.
പോണേക്കര ഡിവിഷനിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ സ്ഥാനാർഥിയായ ധനേഷ് മാത്യു മാഞ്ഞൂരാനെ മാറ്റണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. ആരോപണവിധേയനായ ഒരാളെ മത്സരിപ്പിക്കുന്നതിനോട് യോജിക്കാൻ കഴിയില്ല എന്നാണ് സിപിഎം നിലപാട്.
എന്നാല്‍ സ്ഥാനാർത്ഥിയെ മാറ്റാൻ ജോസ് വിഭാഗം തയ്യാറായില്ല. ഇതോടെയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായി സിപിഎം മത്സര രംഗത്ത് ഇറങ്ങുന്നത്. വാർഡിൽ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണവും ആരംഭിച്ചു. സിപിഎമ്മിന് ഏറെ സ്വാധീനമുള്ള വാർഡിൽ പാർട്ടിയുടെ പിന്തുണ കൂടി ലഭിച്ചതോടെ വിജയിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പി വി ഷാജി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 20, 2020 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020| വിള്ളൽ തുടങ്ങി; കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർഥിക്കെതിരെ എറണാകുളത്ത് സിപിഎമ്മിന്‍റെ സ്വതന്ത്ര സ്ഥാനാർത്ഥി