സ്വർണക്കടത്ത്: അന്വേഷണ ഉദ്യോഗസ്ഥനെ ഇ.ഡി. സ്ഥലം മാറ്റി
- Published by:user_57
- news18-malayalam
Last Updated:
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വർണക്കടത്തിലെ കള്ളപ്പണക്കേസിൽ അന്വേഷണം ശക്തമാകുന്നതിനിടയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണ ഉദ്യാേഗസ്ഥനെ മാറ്റിയത്
കാെച്ചി : സ്വർണക്കടത്തിലെ കള്ളപ്പണക്കേസിൽ അന്വേഷണം തുടരുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കൊച്ചിയിലെ ജോയിന്റ് ഡയറക്ടർ രാധാകൃഷ്ണനെയാണ് ചെന്നൈയിലേക്ക് മാറ്റിയത്. കേസിൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല.
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വർണക്കടത്തിലെ കള്ളപ്പണക്കേസിൽ അന്വേഷണം ശക്തമാകുന്നതിനിടയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണ ഉദ്യാേഗസ്ഥനെ മാറ്റിയത്. കാെച്ചിയിലെ ജോയിന്റ് ഡയറക്ടർ രാധാകൃഷ്ണനോട് പത്ത് ദിവസത്തിനുള്ളിൽ ചെന്നെെ ഓഫീസിൽ എത്തി ചാർജ് എടുക്കാനാണ് നിർദേശം. ഉത്തരവിനെ തുടർന്ന് രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം സ്ഥാനമാെഴിഞ്ഞു.
ഒരു വർഷം മുമ്പ് അദ്ദേഹത്തെ സ്ഥലം മാറ്റിയിരുന്നു എങ്കിലും സ്വർണക്കടത്തിൽ അന്വേഷണം തുടരുന്നതിനാൽ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമാെഴിയുടെയും വെളിപ്പെടുത്തലിന്റെയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ അന്വേഷണം നടക്കുകയാണ്. ഇവരുടെ മാെഴി എടുക്കുന്ന നടപടികളിലേക്ക് കടക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നാണ് ശ്രദ്ധേയം. കൂടാതെ കേരളത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടാകുന്നതിനാൽ കേസിന്റെ വിചാരണ ബംഗലൂരുവിലേക്ക് മാറ്റണമെന്നു ഇ ഡി യുടെ കേന്ദ്ര ഓഫീസിൽ അറിയിച്ചതും രാധാകൃഷ്ണനാണ്.
advertisement
മുഖ്യമന്ത്രിക്ക് എതിരെ രഹസ്യമാെഴി നൽകിയിട്ടും കസ്‌റ്റംസ് വേണ്ട രീതിയിൽ കേസ് അന്വേഷിച്ചില്ലെന്ന് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് എൻഫോഴ്സ് മെന്റ് ഡയറക്ട്രേറ്റും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 13, 2022 1:08 PM IST