Dileep case | വധശ്രമ ഗൂഢാലോചന കേസിൽ നടിമാർക്ക് പങ്കുണ്ടോ? സീരിയൽ നടിയെ ചോദ്യം ചെയ്തു
- Published by:user_57
- news18-malayalam
Last Updated:
മലയാളത്തിലെ പ്രമുഖ നായിക നടിക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്കാൻ സാധ്യത
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ (murder conspiracy case) അന്വേഷണം ദിലീപിന്റെ (Dileep) സുഹൃത്തുക്കളായ സിനിമാ നടിമാരിലേക്കും. കേസുമായി ബന്ധപ്പെട്ട് സീരിയൽ നടിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.
കൂടാതെ, മലയാളത്തിലെ പ്രമുഖ നായിക നടിക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്കാൻ സാധ്യതയുണ്ട്. ദിലീപിന്റെ ഫോണിൽ നിന്നും ലഭിച്ച സന്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം സിനിമാ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നത്. ദിലീപുമായി ബന്ധമുള്ള സീരിയൽ നടി, സിനിമയിൽ സഹിയായിയായി ജോലി നോക്കുന്ന യുവതി അടക്കമുള്ളവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.
നടിയെ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയം ദിലീപ് ഇവരുമായി ചർച്ച ചെയ്തു എന്നാണ് വിവരം. സിനിമയിൽ നിന്നും വിട്ടുനിൽക്കുകയും, അടുത്തിടെ തിരിച്ചുവരികയും ചെയ്ത നടിയുമായും ദിലീപ് ആശയവിനിമയം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വ്യക്തിബന്ധത്തിനപ്പുറം, കേസുമായി ബന്ധപ്പെട്ട ആശയവിനിമയം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. മൊഴിനൽകാൻ നടിക്ക് ഉടനെ നോട്ടീസ് നൽകിയേക്കും.
advertisement
ഈ നടി ഉൾപ്പെടെ 12 പേരുമായുള്ള ആശയവിനിമയം നശിപ്പിച്ചതായി കണ്ടെത്തി. സ്വകാര്യസംഭാഷണത്തിനു പുറമെ അന്വേഷണം സംബന്ധിച്ച വിവരങ്ങൾ പങ്കിട്ടതായി സൂചനയുണ്ട്.
നടൻ ദിലീപ് ഉൾപ്പെടെയുള്ളവർക്കെതിരായ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ ഭാര്യയെ പോയവാരം ചോദ്യം ചെയ്തിരുന്നു. ശങ്കറിനെ കണ്ടെത്താനാകാത്തതിനാൽ തിരച്ചിൽ തുടരുകയാണെന്ന് ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ശങ്കറിന് നോട്ടീസ് നൽകിയിരുന്നെങ്കിലും തനിക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് പറഞ്ഞ് സമൻസ് ഒഴിവാക്കുകയായിരുന്നു.
advertisement
നടൻ ദിലീപിനെതിരായ ഗൂഢാലോചന കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ ചോർത്താൻ സായ് ശങ്കർ കൊച്ചിയിൽ എത്തിയതിന്റെയും ഹോട്ടലിൽ താമസിച്ചതിന്റെയും തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു.
ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായ്‌ക്കുന്നതിന് ഒരു ദിവസം മുമ്പ് സൈബർ വിദഗ്ധൻ കൊച്ചിയിൽ എത്തിയിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ജനുവരി 30നാണ് വിവരങ്ങൾ നശിപ്പിച്ചതെന്നാണ് സൂചന. കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത സായ് ശങ്കർ ജനുവരി 31 വരെ ഇവിടെ താമസിച്ചു. താമസത്തിനുള്ള ബില്ല് ഉൾപ്പെടെയുള്ള തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
advertisement
അതിനിടെ സായ് ശങ്കറിനെതിരെ മറ്റൊരു പരാതിയും ഉയർന്നു. പ്രതി കടം വാങ്ങിയ 45 ലക്ഷം രൂപ തിരികെ ചോദിച്ചപ്പോൾ സായ് ശങ്കർ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയെന്ന് കോഴിക്കോട് സ്വദേശി മിൻഹാജ് പരാതി നൽകിയിരുന്നു. നിലവിൽ കോഴിക്കോട് സിറ്റി പോലീസ് കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യാജ തെളിവുകൾ സൃഷ്‌ടിക്കാൻ പോലീസ് ശ്രമിക്കുന്നു എന്നാരോപിച്ച് സായ് ശങ്കർ ഹൈക്കോടതിയിൽ മുൻകൂർജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 22, 2022 9:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Dileep case | വധശ്രമ ഗൂഢാലോചന കേസിൽ നടിമാർക്ക് പങ്കുണ്ടോ? സീരിയൽ നടിയെ ചോദ്യം ചെയ്തു