Jawan Rum |ജവാന്‍ റമ്മിന്റെ വില 10 ശതമാനംകൂട്ടണം; സര്‍ക്കാരിനോട് ബെവ്‌കോ

Last Updated:

ഇപ്പോള്‍ ഒരു ലിറ്റര്‍ ജവാന്‍ റമ്മിന് 600 രൂപയാണ് വില. സ്പിരിറ്റിന്റെ വില കൂടിയ പശ്ചാത്തലത്തിലാണ് ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന് ബെവ്‌കോയുടെ ശുപാര്‍ശ. സ്പിരിറ്റിന്റെ വില കൂടിയ പശ്ചാത്തലത്തിലാണ് ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള മദ്യമാണ് ജവാന്‍.
ജവാന്‍ റമ്മിന്റെ വില 10 ശതമാനം കൂട്ടണമെന്നാണ് ബെവ്‌കോ എം ഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഒരു ലിറ്റര്‍ ജവാന്‍ റമ്മിന് 600 രൂപയാണ് വില. സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വര്‍ധന ആവശ്യപ്പെട്ട് ബെവ്‌കോ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.
SilverLine| സിൽവർ ലൈൻ പ്രചരണത്തിനായി കൈപ്പുസ്തകം; 5 ലക്ഷം കോപ്പിക്കായി 7.5 ലക്ഷം രൂപ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: സർവ്വേ കല്ലുകൾ സ്ഥാപിക്കുന്നത് തല്ക്കാലം നിറുത്തി വെച്ചെങ്കിലും സിൽവർ ലൈൻ (Silver Line) പ്രചാരണം ശക്തിപ്പെടുത്താൻ ഒരുങ്ങി സർക്കാർ. സിൽവർ ലൈൻ അറിയേണ്ടതെല്ലാം എന്ന പ്രചാരണ കൈപുസ്തകത്തിന്റെ (Silver Line handbook)അഞ്ച് ലക്ഷം കോപ്പി ഉടൻ അച്ചടിക്കാൻ തീരുമാനം. ഇതിനായി ഏഴര ലക്ഷം അനുവദിച്ചു ഉത്തരവിറങ്ങി.
advertisement
സിൽവർ ലൈൻ പദ്ധതിയിൽ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് സർക്കാർ കൈപുസ്തകം തയ്യാറാക്കുന്നത്. 50 ലക്ഷം കോപ്പി അച്ചടിക്കാൻ ടെണ്ടർ ക്ഷണിച്ചിരുന്നു. 36 പേജുള്ള കൈപുസ്തകം തയ്യാറാക്കാൻ ഒൻപത് സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷയും ലഭിച്ചിങ്കിലും കോട്ടയം ആസ്ഥാനമ്മക്കിയുള്ള എംഎം പ്രസിനാണ് ചുമതല നൽകിയത്. ഇതിന് നാലര കോടി രൂപ അനുവദിച്ചു സർക്കാർ ഉത്തരവും ഇറക്കി. എന്നാൽ പിന്നീട് സ്ഥാപനം  ടെണ്ടറിൽ നിന്ന് പിന്മാറി.
ഇതിനെ തുടർന്നാണ് സർക്കാർ പ്രസ്സിൽ പ്രിന്റ് ചെയ്യാൻ തീരുമാനമായാത്. ഇതിന്റെ ആദ്യ  പടിയായി അഞ്ച് ലക്ഷം കോപ്പി അച്ചടിക്കാനാണ് തീരുമാനം. കൈപുസ്തകത്തിന്റെ മൾട്ടി മീഡിയ  കവർ പ്രിന്റ് തയാറാക്കാൻ അർദ്ധ സർക്കാർ സ്ഥാപനമായ സി ആപ്റ്റിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
advertisement
5 ലക്ഷം കൈപുസ്തകത്തിന്റെ കവർ പേജിനുള്ള അച്ചടി കൂലി പേപ്പർ വില എന്നിവയ്ക്കായി 7 അര ലക്ഷം അനുവദിച്ചാണ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുള്ളത്. പുസ്തകം ഉടൻ തന്നെ ജനങ്ങളിലേക്ക് എത്തിക്കുന്നത്തിനായുള്ള ശ്രമത്തിലാണ് സർക്കാർ. പുസ്തകം സർക്കാർ പരിപാടികൾ നടത്തി വിതരണം ചെയ്യാനാണ് ആലോചന. ബാക്കി 45 ലക്ഷം കോപ്പി പിന്നീട് അച്ചടിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Jawan Rum |ജവാന്‍ റമ്മിന്റെ വില 10 ശതമാനംകൂട്ടണം; സര്‍ക്കാരിനോട് ബെവ്‌കോ
Next Article
advertisement
റേഷൻ കാർഡ് ഉടമകൾക്ക് പൊങ്കൽ സമ്മാനമായി 3000 രൂപ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ
റേഷൻ കാർഡ് ഉടമകൾക്ക് പൊങ്കൽ സമ്മാനമായി 3000 രൂപ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ
  • തമിഴ്‌നാട് സർക്കാർ റേഷൻ കാർഡ് ഉടമകൾക്കും ശ്രീലങ്കൻ തമിഴ് പുനരധിവാസ ക്യാമ്പ് വാസികൾക്കും 3000 രൂപ പ്രഖ്യാപിച്ചു.

  • പൊങ്കൽ കിറ്റിൽ 1 കിലോ അരി, 1 കിലോ പഞ്ചസാര, ഒരു മുഴുവൻ കരിമ്പ് എന്നിവയും സൗജന്യ ദോത്തി, സാരിയും ഉൾപ്പെടും.

  • 6936.17 കോടി രൂപ ചെലവിൽ പദ്ധതി ഡിസംബർ 8ന് ഉദ്ഘാടനം ചെയ്യും, വിതരണം ജനുവരി 14ന് മുമ്പ് പൂർത്തിയാകും.

View All
advertisement