K Rail | കെ റെയില്‍ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ പൊലീസുകാരന് എതിരെ അന്വേഷണം
- Published by:Jayashankar Av
- news18-malayalam
Last Updated:
തിരുവനന്തപുരം റൂറല്‍ എസ്പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
തിരുവനന്തപുരം: കെ റെയില്‍ (K Rail) വിരുദ്ധ സമരക്കാര്‍ക്ക് നേരെ അതിക്രമം നടത്തിയ പൊലീസുകാരന് എതിരെ അന്വേഷണം. തിരുവനന്തപുരം റൂറല്‍ എസ്പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
മംഗലപുരം സ്റ്റേഷനിലെ സിപിഒ ഷബീറിന് എതിരെയാണ് അന്വേഷണം നടക്കുക. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.
പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസുകാരെ ബൂട്ടിട്ട് ചവിട്ടിയാല്‍ പ്രത്യാഘാതമുണ്ടാകും. നടപടി വേണം. അല്ലെങ്കില്‍ കാണാമെന്നും വി ഡി സതീശന്‍ പറഞ്ഞു
എല്ലാ ദൃശ്യ മാധ്യമങ്ങളുടെ പക്കലും കൃത്യമായ തെളിവുകളുണ്ട്. ഏതെല്ലാം പൊലീസ് ഉദ്യോഗസ്ഥരാണ് അതിക്രമം കാട്ടിയതെന്നും വ്യക്തമാണ്. കാടന്‍ മര്‍ദനമുറകള്‍ അഴിച്ചുവിട്ടവര്‍ക്കെതിരെ ശക്തമായ നടപടി വേണം. ഇത്തരം മര്‍ദനമുറകള്‍ കൊണ്ടൊന്നും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ട. സമരം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
advertisement
ഡല്‍ഹി പൊലീസ് കാണിച്ചതു പോലുള്ള ക്രൂരതയാണ് കേരള പൊലീസും കാട്ടിയത്. പൊലീസിനെ വിട്ട് സമരക്കാരെ വിരട്ടാന്‍ നോക്കുകയാണ്. ബൂട്ട്സിട്ട് പാവപ്പെട്ടവന്റെ നാഭിയില്‍ ചവിട്ടുന്നത് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ഭൂഷണമാണോ? ഈ സമരത്തെ സി.പി.എം എങ്ങനെയാണ് കാണുന്നത്? ഈ കാടന്‍ രീതിയിലാണോ സമരത്തെ നേരിടുന്നതെന്നും അദ്ദേഹം ചോദിച്ചു.
പ്രതിഷേധിക്കുന്നവരെ ആക്രമിക്കാന്‍ പോലീസിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കല്ലിടുന്ന കാര്യം നാട്ടുകാരെ മുന്‍കൂട്ടി അറിയിച്ചില്ലെന്നും സ്‌കൂളും പഞ്ചായത്ത് ഓഫിസുമെല്ലാം പദ്ധതി നടപ്പിലാക്കിയാല്‍ പൊളിക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു പറഞ്ഞിരുന്നു.
advertisement
സ്ഥലത്ത് ഒരു മാസം മുന്‍പ് കല്ലിട്ടെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ അവ പിഴുതു മാറ്റിയിരുന്നു. ഡിസിസി വൈസ് പ്രസിഡന്റ് എം.മുനീര്‍, അണ്ടൂര്‍ക്കോണം പഞ്ചായത്ത് അംഗങ്ങളായ മുരളീധരന്‍ നായര്‍, അര്‍ച്ചന, മുതാംസ് ബീഗം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 21, 2022 6:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K Rail | കെ റെയില്‍ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ പൊലീസുകാരന് എതിരെ അന്വേഷണം