advertisement

'രാഹുൽ ​ഗാന്ധി ചില ഉറപ്പുകൾ തന്നിട്ടുണ്ട്, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം': കെ സുധാകരൻ

Last Updated:

രാഹുൽ ​ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ടെന്നും അവ പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ സുധാകരൻ

News18
News18
ഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരൻ. ‌ രാഹുൽ ​ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ടെന്നും അവ പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കെ സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേര് നിർദേശിച്ചതിൽ ഉറച്ച് നിൽക്കുന്നു. താന്‍ പാര്‍ട്ടിക്ക് വിധേയനാണ്. പാർട്ടി പറഞ്ഞതുകൊണ്ടാണ് കണ്ണൂരിൽ മത്സരിക്കാതിരുന്നത്. സ്ഥാനമില്ലെങ്കിലും താൻ കോൺഗ്രസിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ​ഗാന്ധിയെ കണ്ടതിൽ വളരെയധികം സന്തോഷവാനാണ് താൻ. രാഹുല്‍ ഗാന്ധി വിളിച്ച് സംസാരിച്ചു എന്ന് പറയുന്നത് സന്തോഷമുള്ള കാര്യമാണ്. കേരളത്തിലെ കോൺ​ഗ്രസിന്റെ ഭാവിയെ കുറിച്ച് ഞങ്ങൾ സംസാരിച്ചു. അദ്ദേഹം സംതൃപ്തനാണ്. തൃപ്തികരമായാണ് വിലയിരുത്തിയതെന്നും കെ സുധാകരൻ പറഞ്ഞു
സുധാകരനെ സന്ദർശിച്ചതിനെ കുറിച്ച് രാഹുൽ ​​ഗാന്ധിയും പ്രതികരിച്ചു. കേരള ജനതയ്ക്കായി ജീവിതകാലം മുഴുവൻ പോരാടിയ വ്യക്തിയാണ് കെ സുധാകരനെന്നും കോൺഗ്രസിന്റെ ശക്തിയും കൂറുമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി. ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു പ്രതികരണം.
advertisement
നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിൽ കോൺ​ഗ്രസ് നേതൃത്വത്തോട് പിണങ്ങിയ നിലപാടായിരുന്നു സുധാകരന്റേത്. ഇതിനിടെയാണ് കുടുംബസമേതം ഡൽഹിയിലെത്തി മുതിർന്ന നേതക്കാളെ സന്ദർശിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രാഹുൽ ​ഗാന്ധി ചില ഉറപ്പുകൾ തന്നിട്ടുണ്ട്, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം': കെ സുധാകരൻ
Next Article
advertisement
PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ കനത്ത സുരക്ഷ
PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ കനത്ത സുരക്ഷ
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ

  • തൃശൂർ സ്വരാജ് റൗണ്ടിൽ റോഡ് ഷോ; ഗതാഗത നിയന്ത്രണവും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തി

  • പൊതുജനങ്ങൾക്ക് ബാരിക്കേഡുകൾക്ക് അപ്പുറമുള്ള ഫുട്പാത്തുകളിൽ നിന്ന് മാത്രമേ പ്രധാനമന്ത്രിയെ കാണാനാകൂ

View All
advertisement