advertisement

പാകിസ്ഥാൻ ഭീകരസംഘടനകൾക്ക് കുടപിടിക്കുന്നത് തുടരുന്നു; ലക്ഷ്യമിടുന്നത് ഇന്ത്യയെ: US കോൺ​ഗ്രസ് റിപ്പോർട്ട്

Last Updated:

വ്യോമാക്രമണങ്ങൾ ഉൾപ്പെടെയുള്ള നിരവധി സൈനിക ആക്രമണങ്ങളും ഇന്റലിജൻസ് ഓപ്പറേഷനുകളും ഇന്ത്യയ്ക്കെതിരെ ആസൂത്രണം ചെയ്യുന്നതായാണ് റിപ്പോർട്ട്.  

News18
News18
ന്യൂഡൽഹി: ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്ഥാനിൽ ഭീകരസംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്ന് യുഎസ് കോൺഗ്രസ്ഷണൽ റിസർച്ച് സർവീസ് (സിആർഎസ്) റിപ്പോർട്ട്. പാകിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകളുടെ സ്ഥിരം കേന്ദ്രമായി തുടരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. വ്യോമാക്രമണങ്ങൾ ഉൾപ്പെടെയുള്ള നിരവധി സൈനിക ആക്രമണങ്ങളും ഇന്റലിജൻസ് ഓപ്പറേഷനുകളും ഇന്ത്യയ്ക്കെതിരെ ആസൂത്രണം ചെയ്യുന്നതായാണ് റിപ്പോർട്ട്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയുണ്ടാക്കുന്നതാണ് ഈ റിപ്പോർട്ട്. അമേരിക്കയും ഐക്യരാഷ്ട്രസഭയും ഭീകരവാദസംഘടനകളായി പ്രഖ്യാപിച്ച ശ്യംഖലകളെ പൂർണമായും ഇല്ലാതാക്കിയിട്ടില്ലെന്നും സംഘടനകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 15 ​ഗ്രൂപ്പുകളിൽ 12 സംഘത്തെയും യുഎസ്  വിദേശഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പാകിസ്ഥാനിൽ ഭീകരസംഘടനകളുമായി ബന്ധപ്പെട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വർദ്ധിക്കുന്നതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് . അൽഖ്വയ്ദ ഭീകരസംഘടനയാണ് പാകിസ്ഥാനിൽ സജീവമായി പ്രവർത്തിക്കുന്നത്. ഐഎസ്ഐ, ലഷ്കകർ, ജെയ്ഷെ ഇ മുഹമ്മദ് എന്നിവയും പാകിസ്ഥാനിൽ‌ സജീവമാണ്. ഐഎസ്ഐയിൽ മാത്രം 6,000 ത്തിലധികം ഭീകരർ ഈ സംഘടനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
advertisement
പാർലമെന്റ് ആക്രമണത്തിന് ഉത്തരവാദികളായ ജെയ്ഷെ ഇ മുഹമ്മദ്, മുംബൈ ആക്രമണത്തിന് പിന്നിലെ ലഷ്കർ- ഇ- ത്വയ്ബയും ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്ഥാനിൽ പ്രവർത്തിക്കുന്നു. പഹൽ​ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷമുണ്ടായ ഇന്ത്യ-പാക് സംഘർഷത്തിന് മാസങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവരുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
പാകിസ്ഥാൻ ഭീകരസംഘടനകൾക്ക് കുടപിടിക്കുന്നത് തുടരുന്നു; ലക്ഷ്യമിടുന്നത് ഇന്ത്യയെ: US കോൺ​ഗ്രസ് റിപ്പോർട്ട്
Next Article
advertisement
PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ കനത്ത സുരക്ഷ
PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ കനത്ത സുരക്ഷ
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ

  • തൃശൂർ സ്വരാജ് റൗണ്ടിൽ റോഡ് ഷോ; ഗതാഗത നിയന്ത്രണവും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തി

  • പൊതുജനങ്ങൾക്ക് ബാരിക്കേഡുകൾക്ക് അപ്പുറമുള്ള ഫുട്പാത്തുകളിൽ നിന്ന് മാത്രമേ പ്രധാനമന്ത്രിയെ കാണാനാകൂ

View All
advertisement