• HOME
 • »
 • NEWS
 • »
 • kerala
 • »
 • K Sudhakaran | 'സിപിഎം അക്രമം നിർത്തിയില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കും': കെ സുധാകരൻ

K Sudhakaran | 'സിപിഎം അക്രമം നിർത്തിയില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കും': കെ സുധാകരൻ

'കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ല വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പുതിയ സമരരീതി അവര്‍ പരീക്ഷിച്ചതാകാമത്'

കെ സുധാകരൻ

കെ സുധാകരൻ

 • Share this:
  തിരുവനന്തപുരം: സിപിഎം അക്രമം നിർത്തിയില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. അക്രമം വ്യാപിപ്പിക്കാനാണ് ഇടതുമുന്നണി തീരുമാനം. അക്രമങ്ങൾക്ക് അവർക്ക് തല കുനിക്കേണ്ടി വരും. അതിന്റെ ഉദാഹരണമാണ് ഉമാ തോമസ് എന്നും കെ സുധാകരൻ പറഞ്ഞു.

  'എത്ര ഓഫീസ് അടിച്ചു പൊളിച്ചു. ഞങ്ങൾക്കെന്താ പൊളിക്കാൻ കഴിയില്ലേ. ഞങ്ങൾ അതിനെ പ്രോത്സാപ്പിക്കില്ല'- കെ സുധാകരൻ പറഞ്ഞു. കെ റെയിലിൽ നിന്ന് മുഖ്യമന്ത്രിക്ക് പിന്തിരിയേണ്ടി വന്നുവെന്നും കെ സുധാകരൻ പറഞ്ഞു.
  വിമാനത്തിലെ അക്രമത്തെ തങ്ങൾ പ്രോത്സാപ്പിച്ചിട്ടില്ല. വിമാനത്തിലെ പ്രതിഷേധത്തിന്‍റെ പേരിലുള്ള
  അക്രമം തടയാൻ തയ്യാറായില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കും. ഇ.പി ജയരാജനെതിരെ കേസെടുക്കണം. വാ തുറന്നാൽ ഇ.പി ജയരാജൻ വിടുവായത്തം പറയുന്നുവെന്നും സുധാകരൻ പറഞ്ഞു.

  കോ​ണ്‍​ഗ്ര​സി​ന്‍റെ എ​ത്ര ഓ​ഫീ​സു​ക​ളാ​ണ് ത​ക​ര്‍​ത്ത​ത്. സി​പി​എം ഓ​ഫീ​സു​ക​ള്‍ പൊ​ളി​ക്കാ​ന്‍ ത​ങ്ങ​ള്‍​ക്കും നൂ​റ് കു​ട്ടി​ക​ളെ കി​ട്ടും. എ​ന്നാ​ല്‍ അ​ക്ര​മ​ങ്ങ​ളെ കോ​ണ്‍​ഗ്ര​സ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. ഇ.​പി. ജ​യ​രാ​ജ​ന്‍റെ വി​മാ​ന​ത്തി​ലെ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ​യു​ള്ള പ്ര​സ്താ​വ​ന പ​രി​ശോ​ധി​ക്ക​ണമെന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വർ​ത്ത​ക​ര്‍ ത​ന്‍റെ നേ​രെ വ​ന്നത് മു​ഖ്യ​മ​ന്ത്രി ഇ​റ​ങ്ങി പോ​യി ക​ഴി​ഞ്ഞാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ പി അ​വ​ര്‍ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ല്‍ അ​തെ​ല്ലാം ഇ​പ്പോ​ള്‍ മാ​റ്റി പ​റ​ഞ്ഞു. ഇ.​പി. ജ​യ​രാ​ജ​ന്‍ വാ ​തു​റ​ന്നാ​ല്‍ നു​ണ പ​റ​യു​ന്ന നേ​താ​വാ​ണെന്നും അദ്ദേഹം പറഞ്ഞു.

  ഇ.​പി​യാ​ണ് വി​മാ​ന​ത്തി​ല്‍ കു​ട്ടി​ക​ളെ അ​ടി​ച്ച​വ​ന്‍. അ​യാ​ളാ​ണ് ത​ള്ളി​യ​ത്. അ​യാ​ളാ​രാ​ണ് ത​ള്ളാ​ന്‍. പ​രാ​തി ഇ​.പി​ക്കെ​തി​രെ​യെ​യും കൊ​ടു​ത്തി​ട്ടു​ണ്ട്. കേ​സ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെയെ​ടു​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ അ​വ​ശ്യ​പ്പെ​ട്ടു. എ​ന്തി​ന് വി​മാ​ന​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​യെ​ന്ന് അ​റി​യി​ല്ല. പു​തി​യ മാ​ര്‍​ഗ​ത്തി​ല്‍ അ​വ​ര്‍ പ്ര​തി​ഷേ​ധി​ച്ച​താ​കാം. കോ​ണ്‍​ഗ്ര​സ് അ​വ​രെ ത​ള്ളി പ​റ​യു​ന്നി​ല്ല. സം​ഭ​വ​ത്തെ ന്യാ​യി​ക​രി​ക്കു​ന്നി​ല്ലെ​ന്നും കെ സുധാകരൻ പ​റ​ഞ്ഞു.

  കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ല വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പുതിയ സമരരീതി അവര്‍ പരീക്ഷിച്ചതാകാമത്. അത്തരം ഒരു പ്രതിഷേധത്തെ കോണ്‍ഗ്രസ് ന്യായീകരിക്കുന്നില്ല. എന്നാല്‍ അവരുടെ ഉദ്ദേശശുദ്ധിയെ തള്ളിപ്പറയില്ല. വിമാനപ്രതിഷേധത്തില്‍ മുഖ്യമന്ത്രിയുടെ പ്രായംപോലും അറിയാതെയാണ് പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. വിമാനപ്രതിഷേധത്തില്‍ സിപിഎം നുണപ്രചരിപ്പിക്കുകയാണ്.യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് ഇപി ജയരാജനാണ്.അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. ഇപി ജയരാജനെതിരെ കേസെടുക്കണം.യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ ആരേയും കയ്യേറ്റം ചെയ്തിട്ടില്ല.അവര്‍ മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കിയെന്നാണ് ആദ്യം പറഞ്ഞത്. വൈദ്യപരിശോധനയില്‍ ആ ആരോപണം കള്ളമാണെന്ന് തെളിഞ്ഞു.വായ് തുറന്നാല്‍ വിടുവായത്തരം പറയുന്ന വ്യക്തിയാണ് ഇപി ജയരാജനെന്നും സുധാകരന്‍ പരിഹസിച്ചു.

  കറന്‍സി കടത്തലില്‍ ഗുരുതര ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ രാജിക്കായുള്ള കോണ്‍ഗ്രസ് സമരം കൂടുതല്‍ ശക്തിപ്പെടുത്തും. ഈ ആരോപണത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് സിപിഎം അക്രമം അഴിച്ചുവിടുന്നത്. അത് വിലപ്പോകില്ല.സിപിഎമ്മിന്റെ വളര്‍ത്ത് ഗുണ്ടകളെപ്പോലെയാണ് കേരള പോലീസ് പ്രവര്‍ത്തിക്കുന്നത്. സിപിഎം ഗുണ്ടകള്‍ക്ക് മര്‍ദ്ദിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് പിടിച്ചുവെയ്ക്കുന്നു. പ്രതിഷേധിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കണ്ണടിച്ച് പോലീസ് തകര്‍ക്കുന്നു. ഗുണ്ടകളെപ്പോലെ പ്രവര്‍ത്തിക്കുന്ന പോലീസിനെ കോണ്‍ഗ്രസിന് തള്ളിപ്പറയേണ്ടിവരും.നീതിബോധമുള്ളതും നിയമം നടപ്പിലാക്കുന്നതുമായ പോലീസ് സംവിധാനത്തെ മാത്രം കോണ്‍ഗ്രസ് അംഗീകരിക്കുമെന്നും മറിച്ചാണെങ്കില്‍ അതിനെ അത്തരത്തില്‍ തന്നെ നേരിടുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

  വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന കാഴ്ചപ്പാടാണ് കോണ്‍ഗ്രസിന്റെത്. അതിന്റെ ഭാഗമാണ് രാജ്യസഭയിലേക്ക് ജെബി മേത്തറിനെയും നിയമസഭയിലേക്ക് ഉമ തോമസിനെയും കോണ്‍ഗ്രസ് അയച്ചത്.വനിതകള്‍ക്കും യുവാക്കള്‍ക്കും ദളിത്,പിന്നാക്ക വിഭാഗങ്ങള്‍ക്കും പാര്‍ലമെന്റെറിയന്‍ രംഗത്ത് കൂടുതല്‍ പ്രാധാന്യവും പരിഗണനയും നല്‍കുകയെന്നത് കോണ്‍ഗ്രസിന്റെ പുതിയ രാഷ്ട്രീയ നയത്തിന്റെ ഭാഗമാണ്. കെ.റെയില്‍ പദ്ധതിയില്‍ നിന്നും മുഖ്യമന്ത്രിക്ക് സ്വയം പിന്‍മാറേണ്ടി വരും. അത് വാട്ടര്‍ ലൂ ആകുമെന്ന് ബോധ്യമുള്ളത് കൊണ്ടാണ് ഇപ്പോള്‍ കെ.റെയില്‍ പദ്ധതിയില്‍ നിന്നും മുഖ്യമന്ത്രി പിന്നോട്ട് പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു.
  Published by:Anuraj GR
  First published: