'സ്വപ്നയുടെ മൊഴിയിലുള്ള ഉന്നതന് ഭഗവാന്‍റെ നാമധേയം' കേരളം ഞെട്ടുന്ന വിവരങ്ങൾ പുറത്തുവരുമെന്ന് കെ. സുരേന്ദ്രൻ

Last Updated:

'ഇപ്പോൾ പുറത്തുവന്ന വാർത്തകളെക്കുറിച്ച് മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ സർക്കാരിനെ അനുകൂലിക്കുന്നവരോ ഒരു വിശദീകരണവും നൽകാൻ തയ്യാറായിട്ടില്ല'

തിരുവനന്തപുരം; സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയിലെ ഉന്നതനെക്കുറിച്ച് സൂചന നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭഗവാന്‍റെ പേരുള്ളയാളാണ് സ്വപ്നയുടെ മൊഴിയിലെ ഉന്നതനെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. കേസിൽ ഒരു ഉന്നതൻ മാത്രമല്ല, അഞ്ചോളം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ കേരളം ഞെട്ടുന്ന കഥകൾ പുറത്തുവരുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
'സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുള്ള ഉന്നതന്‍റെ പേര് ഇപ്പോൾ പറയുന്നില്ല. നിയമപരമായി പേരുകൾ പുറത്തുവരുന്നതാണ് നല്ലത്. ഇപ്പോൾ പുറത്തുവന്ന വാർത്തകളെക്കുറിച്ച് മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ സർക്കാരിനെ അനുകൂലിക്കുന്നവരോ ഒരു വിശദീകരണവും നൽകാൻ തയ്യാറായിട്ടില്ല. ഭരണസംവിധാനമാകെ സ്വർണക്കടത്തിന് സഹായം നൽകിയെന്ന ഞെട്ടിക്കുന്ന വിവരമാണ് കോടതിക്ക് ലഭിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. സത്യം വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
തെറ്റ് പറ്റിയെങ്കിൽ അത് ഏറ്റു പറയാൻ മുഖ്യമന്ത്രിയും പാർട്ടി നേതൃത്വം തയ്യാറാകണമെന്ന് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. അത് ചെയ്യാതെ അന്വേഷണ ഏജൻസികൾക്കെതിരെ പ്രചാരണം നടത്താനാണ് അവരുടെ ശ്രമം. കള്ളക്കടത്ത് ചർച്ചകൾ വഴിതിരിച്ചുവിടാനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി അത് സംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നതായും സുരേന്ദ്രൻ ആരോപിച്ചു.
സ്വർണക്കടത്തിലെ റിവേഴ്സ് ഹവാലയ്ക്ക് ഉന്നതരുടെ സഹായമുണ്ടെന്ന ആരോപണമാണ് ബിജെപി ഉയർത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഭരണ ഔദ്യോഗിക സംവിധാനങ്ങൾ ഇതിനായി ദുരുപയോഗപ്പെടുത്തിയെന്നും സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി കണ്ണൂരിൽ പോയത് പ്രചാരണത്തിനായിട്ടല്ലെന്നും, ഊരാളുങ്കൽ വിവാദത്തിലെ ചർച്ചയ്ക്കാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്വപ്നയുടെ മൊഴിയിലുള്ള ഉന്നതന് ഭഗവാന്‍റെ നാമധേയം' കേരളം ഞെട്ടുന്ന വിവരങ്ങൾ പുറത്തുവരുമെന്ന് കെ. സുരേന്ദ്രൻ
Next Article
advertisement
ഡ്രോണ്‍ പറത്തി കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; ദിലീപിന്റെ സഹോദരി മാധ്യമങ്ങൾക്കെതിരെ പരാതി നൽകി
ഡ്രോണ്‍ പറത്തി കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; ദിലീപിന്റെ സഹോദരി മാധ്യമങ്ങൾക്കെതിരെ പരാതി നൽകി
  • ദിലീപിന്റെ സഹോദരി മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് സ്വകാര്യത ലംഘിച്ചതായി പോലീസിൽ പരാതി നൽകി

  • റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പരാതി നൽകി

  • ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തി

View All
advertisement