ആദ്യ ചിത്രശലഭസങ്കേതമായി ആറളം വന്യജീവിസങ്കേതം

Last Updated:

സംസ്ഥാനത്തെ ആദ്യ ചിത്രശലഭസങ്കേതമായി ആറളം വന്യജീവിസങ്കേതം. ശലഭ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനുള്ള അംഗീകാരമാണ് പ്രഖ്യാപനം. സംസ്ഥാനത്ത് കണ്ടെത്തിയ 327 തരം ചിത്രശലഭങ്ങളില്‍ 266 എണ്ണം ആറളത്തുണ്ട്.

+
ആറളം

ആറളം വന്യജീവിസങ്കേതത്തിലെ ശലഭങ്ങൾ

ആറളം വന്യജീവി സങ്കേതം വീണ്ടും അംഗീകാര നിറവില്‍. മുഖ്യമന്ത്രി ചെയര്‍മാനായുള്ള സംസ്ഥാന വന്യജീവി ബോര്‍ഡ് ആറളം ശലഭ സങ്കേതമായി പ്രഖ്യാപിച്ചു. പുതിയ പ്രഖ്യാപനത്തോടെ ആറളത്തിലെ ശലഭ വൈവിധ്യം സംരക്ഷിക്കാനും ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും യോഗ്യമാകും. കേരളത്തിലെ സംരക്ഷിത വനമേഖലയില്‍ ഏറ്റവും വടക്കേയറ്റത്തെ ആറളം, ശലഭങ്ങള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാകുന്നു.
സംസ്ഥാനത്ത് കണ്ടെത്തിയ 327 തരം ചിത്രശലഭങ്ങളില്‍ 266 എണ്ണം ആറളത്ത് കണ്ടെത്തിയിട്ടുണ്ട്. അതില്‍ 27 എണ്ണം സഹ്യപര്‍വത മേഖലയില്‍ മാത്രം കാണുന്ന അപൂര്‍വയിനമാണ്. ആറെണ്ണം അതിപ്രാധാന്യമുള്ള 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിൻ്റെ ഒന്നാം പട്ടികയില്‍ പെടുന്നവയുമാണ്.
1984ലാണ് ആറളം വന്യജീവിസങ്കേതം സ്ഥാപിച്ചത്. 2000 മുതല്‍ മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ വനം വകുപ്പ് ആറളത്ത് വാര്‍ഷിക ചിത്രശലഭ സര്‍വേ നടത്തുന്നുണ്ട്. ചിത്രശലഭ സര്‍വേയുടെ 25-ാം വാര്‍ഷികത്തിലാണ് പുതിയ തീരുമാനം വരുന്നത്. ആറളം വന്യജീവിസങ്കേതത്തില്‍ കാണുന്ന ചിലശലഭങ്ങള്‍ സസ്യ വൈവിധ്യത്തിൻ്റെ സൂചകമാണ്. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്ന ആല്‍ബട്രോസ് ശലഭങ്ങളുടെ വാര്‍ഷിക ദേശാടനമാണ് ആറളം വന്യജീവിസങ്കേതത്തിലെ പ്രധാന ആകര്‍ഷണം. അതിന് പുറമേ വിവിധയിനം ഡാനൈന്‍ സ്പീഷീസുകളുടെ ദേശാടനവും പരിഗണിച്ചാണ് ചിത്രശലഭസങ്കേതമായി പ്രഖ്യാപിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ആദ്യ ചിത്രശലഭസങ്കേതമായി ആറളം വന്യജീവിസങ്കേതം
Next Article
advertisement
കെഎസ്ഇബി ഓഫീസിലെ ചോർച്ച പരിഹരിക്കാൻ കയറിയ കരാർ തൊഴിലാളിക്ക് താഴെ വീണ് പരിക്ക്
കെഎസ്ഇബി ഓഫീസിലെ ചോർച്ച പരിഹരിക്കാൻ കയറിയ കരാർ തൊഴിലാളിക്ക് താഴെ വീണ് പരിക്ക്
  • കെഎസ്ഇബി ഓഫീസിലെ ചോർച്ച പരിഹരിക്കാൻ കയറിയ കരാർ തൊഴിലാളി ഏണിയിൽ നിന്ന് വീണു.

  • വെള്ളൂർ സ്വദേശി കെ.കെ. കുഞ്ഞുമോന് ഗുരുതര പരിക്ക്, മുട്ടുചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • മാഞ്ഞൂർ പഞ്ചായത്ത് കെട്ടിട അറ്റകുറ്റപ്പണിക്ക് അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നതായി റിപ്പോർട്ട്.

View All
advertisement