കാരക്കോണം മെഡിക്കൽ കോളേജ് കോഴ; ബിഷപ്പ് ധർമരാജ് റസാലത്തിനെ വീണ്ടും ചോദ്യം ചെയ്യും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസത്തെ റെയ്ഡിൽ കണ്ടെടുത്ത വിവരങ്ങളും ഇ ഡിയുടെ മുന്നിലുള്ള പരാതികളുടെ വസ്തുതകളും അടിസ്ഥാനമാക്കിയാണ് ധർമ്മരാജ് റസാലത്തെ ചോദ്യം ചെയ്തത്.
കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജ് കോഴ കേസിൽ സി എസ് ഐ ബിഷപ്പ് ധർമരാജ് റസാലത്തിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യൽ നടപടികൾ പത്ത് മണിക്കൂറോളം നീണ്ടു നിന്നു. ബിഷപ്പിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും തുടരുമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായതോടെ ബിഷപ്പ് മടങ്ങി. കഴിഞ്ഞ ദിവസത്തെ റെയ്ഡിൽ കണ്ടെടുത്ത വിവരങ്ങളും ഇ ഡിയുടെ മുന്നിലുള്ള പരാതികളുടെ വസ്തുതകളും അടിസ്ഥാനമാക്കിയാണ് ധർമ്മരാജ് റസാലത്തെ ചോദ്യം ചെയ്തത്. ഇനിയും വിശദമായ ചോദ്യം ചെയ്യൽ വേണ്ടിവരും എന്ന നിലപാടിൽ തന്നെയാണ് ഇഡി ഉറച്ച് നിൽക്കുന്നത്.
കോളേജ് ഡയറക്ടർ ബെനറ്റ് എബ്രഹാമിനെയും വരും ദിവസങ്ങളിൽ നോട്ടീസ് അയച്ച് വിളിച്ച് വരുത്തും. വിദേശത്തേക്ക് കടന്ന സഭ സെക്രട്ടറി ടി പി പ്രവീണിനെ എങ്ങനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാം എന്നത് സംബന്ധിച്ച് ഇ.ഡി ചർച്ച തുടങ്ങിയിട്ടുണ്ട്. ബിഷപ് ധര്‍മ്മരാജ് റസാലം ,കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം, സെക്രട്ടറി ടി.പി പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് കള്ളപ്പണ കേസിലെ ഇ.ഡി കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ബിഷപ്പ് അടക്കമുള്ളവര്‍ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തി എന്നാണ് പരാതി. കഴിഞ്ഞ ദിവസം സി എസ് ഐ സഭ ആസ്ഥാനത് മണിക്കൂറുകള്‍ ഇ ഡി പരിശോധന നടത്തി. സഭാ ആസ്ഥാനത്തിന് പുറമേ മൂന്നിടത്ത് കൂടി ഇ.ഡി പരിശോധന നടത്തിയിരുന്നു.
advertisement
പരിശോധനയ്ക്ക് പിന്നാലെ യു കെ യിലേക്ക് കടക്കാന്‍ ശ്രമിച്ച ബിഷപ്പിനെ വിമാനത്താവളത്തില്‍ ഈഡി ഉദ്യോഗസ്ഥര്‍ തടഞ്ഞു തിരിച്ചയക്കുകയായിരുന്നു ബിഷപ്പിനെ കള്ളപ്പണ കേസില്‍ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു. ബിഷപ്പ് യുകെയിലേക്ക് പോകാനിരിക്കെയായിരുന്നു ചോദ്യം ചെയ്യല്‍. രാത്രി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ബിഷപ്പ് ധര്‍മരാജ് റസാലത്തെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചത്. വിദേശത്ത് പോകരുതെന്ന് ബിഷപ്പിന് എന്‍ഫോഴ്സ്മെന്റ് നിര്‍ദേശം നല്‍കിയിരുന്നു. ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുന്നതിന് മുന്നേ സി എസ് ഐ സഭാ സെക്രട്ടറി പ്രവീണ്‍ വിദേശത്തേക്ക് കടന്നിരുന്നു. ഇദ്ദേഹത്തെ കുറിച്ച് നിലവില്‍ വിവരമൊന്നുമില്ല.
advertisement
കള്ളപ്പണ കേസില്‍ ആരോപണം നേരിടുന്ന ബെന്നറ്റ് എബ്രഹാമിന്റെ പാസ്‍പോര്‍ട്ട് കാലാവധി ഒരു വര്‍ഷം മുന്നേ അവസാനിച്ചിരുന്നു. കാരക്കോണം മെഡിക്കല്‍ കോളേജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസിലാണ് ഇ ഡി ബിഷപ്പിനെ ചോദ്യം ചെയ്തത്. ബിഷപ്പിന്റെ ആസ്ഥാനമായ എല്‍ എം എസിലും കാരക്കോണം മെഡിക്കല്‍ കോളേജിലും കോളേജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സി എസ് ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തി. പതിമൂന്ന് മണിക്കൂറോളം പരിശോധന നീണ്ടു. കള്ളപ്പണ കേസില്‍ ചോദ്യം ചെയ്യലിനായി ഇഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബിഷപ്പ് അടക്കമുള്ളവര്‍ ഹാജരായിരുന്നില്ല.
advertisement
Also Read-ഇ ഡിയുടെ വിശാല അധികാരം ശരിവെച്ച് സുപ്രീംകോടതി; അറസ്റ്റിനും സ്വത്ത് കണ്ടുകെട്ടലിനും അധികാരം
അന്വേഷണം തുടരുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇഡി പരിശോധനയ്ക്ക് പിന്നാലെ ബിഷപ്പിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും മുഖാമുഖം എത്തിയിരുന്നു. ബിഷപ്പ് സ്ഥാനത്ത് നിന്ന് സ്വയം മാറിനില്‍ക്കണമെന്ന ആവശ്യവുമായി ശക്തമായി മുന്നോട്ട് പോകാനാണ് വിമതപക്ഷത്തിന്റെ തീരുമാനം. അതേസമയം സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ബിഷപ്പിനെ അനുകൂലിക്കുന്നവരുടെ വാദം.
ബഷപ്പിനെതിരായ പണം തിരിമറി ആരോപണങ്ങളില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് സഭാംഗമായ വി.ടി.മോഹനനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് മറുപടിയായാണ്, തലവരിപ്പണം വാങ്ങി പറ്റിച്ചെന്ന പരാതിയില്‍ വെള്ളറട പൊലീസ് നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍, അന്വേഷണം ഏറ്റെടുത്തതായി ഇഡി കോടതിയെ അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 27, 2022 10:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാരക്കോണം മെഡിക്കൽ കോളേജ് കോഴ; ബിഷപ്പ് ധർമരാജ് റസാലത്തിനെ വീണ്ടും ചോദ്യം ചെയ്യും