ഇനി ഉത്സവമാകാം; ദേശീയപാതാ വികസനത്തിനായി പൊളിച്ചുമാറ്റിയ പാലേരെകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രം പുനർനിർമിച്ചു

Last Updated:

കാസർഗോഡ് ദേശീയപാത വികസനത്തിൻ്റെ  ഭാഗമായി പൊളിച്ച് മാറ്റിയ വിഷ്ണുമൂർത്തീ ക്ഷേത്രം പുനർനിർമ്മിച്ചു, ബ്രഹ്മകലശ മഹോൽസവത്തിനായി ഒരുങ്ങി. 2 കോടി രൂപ ചിലവിൽ പള്ളിക്കര പാലേരെകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രമാണ് പുനർ നിർമ്മിച്ചത്

കാസർഗോഡ് ദേശീയപാത വികസനത്തിൻ്റെ  ഭാഗമായി പൊളിച്ച് മാറ്റിയ വിഷ്ണുമൂർത്തീ ക്ഷേത്രം പുനർനിർമ്മിച്ചു, ബ്രഹ്മകലശ മഹോൽസവത്തിനായി ഒരുങ്ങി. 2 കോടി രൂപ ചിലവിൽ പള്ളിക്കര പാലേരെകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രമാണ് പുനർ നിർമ്മിച്ചത്
ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ക്ഷേത്രം നിലനിന്നിരുന്ന 24 സെൻ്റ് സ്ഥലമാണ് നഷ്ടമായത്. നൂറ്റാണ്ടുകൾ പഴക്കമുള്ള നീലേശ്വരം പാലേരെക്കിഴിൽ വിഷ്ണുമൂർത്തീ ക്ഷേത്രം 2 കോടി രൂപ ചിലവിലാണ് പുനർ നിർമ്മാണം പൂർത്തിയാക്കിയത്.
സ്ഥലം വിട്ട് നൽകിയതിന് ദേശീയപാത അതോറിറ്റിയിൽ നിന്ന് ലഭിച്ച 80 ലക്ഷം രൂപയടക്കം ഉപയോഗിച്ച് കൊണ്ടാണ്  ദേവീദേവൻമാരുടെ പുതിയ രണ്ട് പള്ളിയറകൾ ഒരു മണിക്കിണർ, കലശപ്പുര, മേൽപന്തൽ എന്നിവയുടെ നിർമ്മാണം നടത്തിയത്.
advertisement
തെയ്യാരാധനയും പൂരാഘോഷ ചടങ്ങുകളും നടക്കുന്ന ക്ഷേത്രത്തിൽ നരസിംഹമൂർത്തിയെ വിഷ്ണുമൂർത്തി തെയ്യക്കോലമായി ആരാധിക്കുന്നുവെന്നതാണ് സവിശേഷത.
പ്രദേശത്തെ 700 ൽ പരം കുടുംബങ്ങളിൽ നിന്നായി അയ്യായിരത്തോളം പേർ ക്ഷേത്രത്തിൻ്റെ ഭാഗമാണ്. ദേശീയപാത വികസന ഭാഗമായി പൊളിച്ച് മാറ്റിയ വിഷ്ണുമൂർത്തീ ക്ഷേത്രം ബാക്കിയുള്ള  50 സെൻ്റ് സ്ഥലത്ത് ഒന്നര വർഷം കൊണ്ട് പുനർനിർമ്മിച്ചതിൻ്റെ ആഹ്ലാദത്തിലാണ് ക്ഷേത്ര ഭാരവാഹികൾ.
ജൂലായ്  10 വരെ നടക്കുന്ന പുന പ്രതിഷ്ഠ ബ്രഹ്മകലശമഹോൽസവത്തിന് തന്ത്രി ബ്രഹ്മശ്രീ കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. ജൂലായി 10 ന് രാവിലെ 7.52 ന് ദേവ പ്രതിഷ്ഠ നടക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kasargod/
ഇനി ഉത്സവമാകാം; ദേശീയപാതാ വികസനത്തിനായി പൊളിച്ചുമാറ്റിയ പാലേരെകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രം പുനർനിർമിച്ചു
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement