• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാര്‍ട്ടി ഗ്രൂപ്പില്‍ അശ്ലീല സന്ദേശമെന്ന് ആരോപണം; ഭാര്യയ്ക്ക് അയച്ചത് മാറിയതെന്ന് CPM ലോക്കൽ സെക്രട്ടറിയുടെ വിശദീകരണം

പാര്‍ട്ടി ഗ്രൂപ്പില്‍ അശ്ലീല സന്ദേശമെന്ന് ആരോപണം; ഭാര്യയ്ക്ക് അയച്ചത് മാറിയതെന്ന് CPM ലോക്കൽ സെക്രട്ടറിയുടെ വിശദീകരണം

നേരത്തെ ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റായിരുന്ന കാലയളവില്‍ രാഘവന്‍ സ്വഭാവദൂഷ്യത്തിന് അച്ചടക്ക നടപടി നേരിട്ടിരുന്നു.

  • Share this:

    കാസ‍ർഗോഡ്: പാര്‍ട്ടി വാട്സ്ആപ്പ് ഗ്രൂപ്പിൽ സിപിഎം ലോക്കൽ സെക്രട്ടറി അശ്ലീല സന്ദേശം അയച്ചതായി ആരോപണം. ഒരു കൊലക്കേസിലെ പ്രതിയായ സി.പി.എം. ലോക്കല്‍ സെക്രട്ടറി പാര്‍ട്ടി ഗ്രൂപ്പില്‍ അയച്ച ശബ്ദ സന്ദേശമാണ് വിവാദമായത്.

    മൂന്നുദിവസം മുമ്പാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇയാളുടെ ശബ്ദസന്ദേശം എത്തിയത്. ഒരു സ്ത്രീയുമായുളള സ്വകാര്യ കാര്യങ്ങളാണ് ഇതിൽ പങ്കുവെച്ചത്. ശബ്ദ സന്ദേശം ഗ്രൂപ്പിൽ നിന്ന് പുറത്തുവന്നതോടെ ഗ്രൂപ്പ് മാറി അയച്ചതെന്ന വിശദീകരണവുമായി നേതാവ് രംഗത്തെത്തി.

    കൊലക്കേസില്‍ പ്രതിയായ ഇയാൾ‍ കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുന്നതിനിടെ ട്രെയിനില്‍ നിന്നാണ് ശബ്ദ സന്ദേശം അയച്ചതെന്നാണ് വിശദീകരണത്തിൽ പറയുന്നത്. വൈകാരികമായ അവസ്ഥയിലായിരുന്നെന്നും അപ്പോൾ തന്റെ ഭാര്യയ്ക്ക് അയച്ച സന്ദേശമാണെന്നുമാണ് ലോക്കല്‍ സെക്രട്ടറിയുടെ വിശദീകരണത്തിൽ പറയുന്നത്.

    ഭാര്യയെ സമാധാനിപ്പിക്കാൻ വേണ്ടിയായിരുന്നു അത്തരമൊരു ശബ്ദ സന്ദേശം അയച്ചതെന്നും സംഭവത്തിന്റെ വസ്തുത കൂടി മനസ്സിലാക്കണമെന്ന് സംഭവത്തിൽ വിശദീകരണമായി പിന്നീട് നൽകിയ ശബ്ദ സന്ദേശത്തിൽ പറയുന്നു.

    അതേസമയം സ്ത്രീകള്‍ ഉള്‍പ്പെടുന്ന പാര്‍ട്ടി ഗ്രൂപ്പില്‍ അശ്ലീല സന്ദേശം അയച്ചയാളെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ബ്രാഞ്ച് സെക്രട്ടറിമാരിൽ നിന്നും ആവശ്യമുയർന്നിട്ടുണ്ട്. നേരത്തെ ഡി.വൈ.എഫ്.ഐ. ജില്ലാ ഭാരവാഹി ആയിരുന്ന കാലയളവില്‍ സ്വഭാവദൂഷ്യത്തിന് അച്ചടക്ക നടപടി നേരിട്ടിരുന്നയാളാണ് ഇയാൾ.

    Published by:Jayesh Krishnan
    First published: