'കുറവുകൾ പരിഹരിച്ച് മുന്നോട്ടു പോകും'; ഒ രാജഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ 'പൊങ്കാല'

Last Updated:

'സഹായിച്ചില്ലെങ്കിലും ഇനി എങ്കിലും ദ്രോഹിക്കരുത്..... 🙏. പ്രവർത്തകർ രാപ്പകൽ ഇല്ലാതെ കഷ്ടപെട്ടത് നിങ്ങൾ ഒരു നിമിഷം കൊണ്ടു തട്ടി എറിഞ്ഞു ... '

തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഒ രാജഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ ബിജെപി അണികളുടെ രോഷ പ്രകടനം. 'ദേശീയജനാധിപത്യ സഖ്യത്തിന് വോട്ട് നൽകിയ സമ്മദിദായർക്ക് ഒരായിരം നന്ദി...ജനവിധിയെ മാനിക്കുന്നു.തോൽവിയെ സംബന്ധിച്ച് പാർട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചർച്ചചെയ്ത് കുറവുകൾ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും...'- എന്നാണ് ഒ രാജഗോപാൽ ഫേസ്ബുക്കിൽ കുറിച്ചത്. ഈ പോസ്റ്റിന് കീഴിലാണ് പാർട്ടി പ്രവർത്തകർ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.
'ഇലക്ഷന് മുൻപേ എല്ലാരും കൂടി ഒന്നിച്ചിരുന്നു ചർച്ച ചെയ്തു ഒന്നിച്ചു പോയിരുന്നു എങ്കിൽ ഉള്ള സീറ്റിന്റെ കൂടെ ഒരു മൂന്നു നാലു എണ്ണം കൂടി ആഡ് ചെയ്യാമായിരുന്നു' - ഇങ്ങനെയാണ് ഒരാളുടെ കമന്‍റ്. 'സഹായിച്ചില്ലെങ്കിലും ഇനി എങ്കിലും ദ്രോഹിക്കരുത്..... 🙏. പ്രവർത്തകർ രാപ്പകൽ ഇല്ലാതെ കഷ്ടപെട്ടത് നിങ്ങൾ ഒരു നിമിഷം കൊണ്ടു തട്ടി എറിഞ്ഞു ... ഇനി അബദ്ധം പറയണം എന്ന് തോന്നുമ്പോൾ വീട്ടിൽ ഉള്ള കണ്ണാടിയിൽ നോക്കി പറഞ്ഞു സമദാനിക്കു, അതെ വഴി ഉള്ളൂ...ഈ പോസ്റ്റ്‌ മനസ്സ് കൊണ്ട് ചിരിച്ചു കൊണ്ട് ഇട്ടതാണ് എന്ന് മനസ്സിൽ ആയി....'- ഇങ്ങനെയാമ് മറ്റൊരാളുടെ പ്രതികരണം. ഇത്തരത്തിൽ നൂറു കണക്കിന് കമന്‍റുകളാണ് ഒ രാജഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ വരുന്നത്.
advertisement
അതേസമയം പാർട്ടിയുടെ ഏക സിറ്റിങ് സീറ്റായ നേമം നഷ്ടപ്പെടുന്നതിന് പിന്നിൽ സിറ്റിങ് എം എൽ എ ആയിരുന്ന ഒ രാജഗോപാൽ കഴിഞ്ഞ കുറച്ചു നാളുകളായി നടത്തിയ വിവാദ പ്രസ്താവനകളും കാരണമായിട്ടുണ്ടെന്ന വികാരം പാർട്ടിക്കുള്ളിൽ ശക്തമാണ്. ഫേസ്ബുക്കിലെ കമന്‍റുകളിലും പ്രതിഫലിക്കുന്നത് ഇതേ വികാരമാണ്. പാർട്ടി നിലപാടുകൾക്ക് വ്യത്യസ്തമായ സമീപനം ഒ രാജഗോപാൽ നിയമസഭയിൽ സ്വീകരിച്ചതും വിവാദമായിരുന്നു. പാർട്ടി വിലക്കിയിട്ടും വിവാദപരമായ പരസ്യ പ്രസ്താവനകൾ അദ്ദേഹം തുടർന്നു.
advertisement
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കുമ്മനത്തെ രാജശേഖരൻ തന്‍റെ പിൻഗാമിയായി കരുതാനാകില്ലെന്ന് ഒ രാജഗോപാൽ പറഞ്ഞിരുന്നു. കുമ്മനം അനുഗ്രഹം തേടാൻ എത്തിയപ്പോഴും ഒ രാജഗോപാൽ പാർട്ടിയെ വെട്ടിലാക്കി. കെ മുരളീധരൻ പാരമ്പര്യമുള്ള ശക്തനായ നേതാവാണെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ പാർട്ടിക്ക് പുറത്തുള്ള നിഷ്പക്ഷ വോട്ടുകൾ കുമ്മനത്തിന് ലഭിക്കുമോയെന്ന ചോദ്യത്തിന് അറിയില്ല എന്ന മറുപടി നൽകിയതും വിവാദമായിരുന്നു. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിവന്ന വികസനപ്രവർത്തനങ്ങളെ പലതവണ നിയമസഭയിൽ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തത് വലിയ വാർത്തയായിരുന്നു.
advertisement
ഒ രാജഗോപാലിന്‍റെ വിവാദ പ്രസ്താവനകളും പാർട്ടിക്കെതിരായ പരസ്യ പ്രതികരണങ്ങളും നേമത്ത് ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്. കൂടാതെ മണ്ഡലത്തിലെ നായർ വോട്ടുകൾ വിഭജിച്ചതും, ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചതും ബിജെപിയുടെ തോൽവിക്ക് കാരണമായി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കുറവുകൾ പരിഹരിച്ച് മുന്നോട്ടു പോകും'; ഒ രാജഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ 'പൊങ്കാല'
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement