advertisement

Kerala Assembly Election Result Live | 'ആചാര ലംഘനം' നടത്തി കേരളം; ചരിത്ര വിജയനായി ക്യാപ്റ്റൻ; LDF 99, UDF 41, NDA 0

Last Updated:

Kerala | കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021 Kerala Election Reusults 2021 Live | 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ രാവിലെ എട്ടു മണി മുതലാണ് തുടങ്ങിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയോ, അതോ ഭരണമാറ്റമോ? നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഏഴ് മണിക്കൂർ പിന്നിടുമ്പോൾ LDF 99, UDF 41, NDA 0 എന്നിങ്ങനെയാണ് ലീഡ് നില. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇടതുപക്ഷത്തിന് വൻ മുന്നേറ്റം. വിവിധ മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകൾ രാവിലെ ഏഴു മണിയോടെ തുറന്നു. 140 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 957 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ്​ ജനവിധി തേടിയത്. ഏ​പ്രി​ല്‍ ആ​റി​ന്​ ന​ട​ന്ന വോട്ടെ​ടു​പ്പി​ല്‍ 74.06 ആ​ണ്​ പോ​ളി​ങ്​ ശ​ത​മാ​നം. 2.74 കോ​ടി വോ​ട്ട​ര്‍​മാ​രി​ല്‍ 2.03 കോ​ടി പേ​രാ​ണ്​ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്.
ഒ​രു മാ​സ​ത്തോ​ളം നീ​ണ്ട കാ​ത്തി​രി​പ്പി​നാണ് വോട്ടെണ്ണൽ തുടങ്ങുന്നതോടെ അവസാനമായത്. ഭ​ര​ണ​തു​ട​ര്‍​ച്ച​യെ​ന്ന്​ ഇ​ട​തും ഭ​ര​ണ​മാ​റ്റ​മെ​ന്ന്​ യു.​ഡി.​എ​ഫും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വ​സ​ത്തി​ലാ​ണ്. തൂക്കുസഭ വരുമെന്നും നിർണായക ശക്തിയാകാമെന്നുമുള്ള പ്ര​തീ​ക്ഷ​യി​ലാ​ണ്​ ബി.​ജെ.​പി​യും.
കഴിഞ്ഞ ദിവസം പുറത്തുവന്ന എ​ക്​​സി​റ്റ്​ പോ​ളു​ക​ള്‍ എൽഡിഎഫിന്‍റെ ആ​ത്മ​വി​ശ്വാ​സം വർദ്ധിപ്പിച്ചു. എന്നാൽ സർവേകളും എക്സിറ്റ് പോളുകളും തള്ളിക്കളഞ്ഞ യുഡിഎഫും കടുത്ത ആത്മവിശ്വാസത്തിലാണ്. സ​ര്‍​വേ​ക​ള്‍ ത​ള്ളു​ന്ന യു.​ഡി.​എ​ഫ്​ ഭ​ര​ണ​മാ​റ്റം വ​രു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ്.
ആദ്യ തപാൽ വോട്ടുകളാണ് എണ്ണുന്നത്. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​കും​ എ​ണ്ണ​ല്‍. പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ തപാൽ വോട്ടുകൾ കൂടുതലായതിനാൽ യന്ത്രത്തിലെ വോട്ടെണ്ണൽ തുടങ്ങാൻ വൈകും. ആദ്യ ഫലസൂചന ലഭിക്കാൻ പത്തുമണിയോളം ആകുമെന്ന് കഴിഞ്ഞ ദിവസം ടിക്കാറാം മീണ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ഏകദേശ ചിത്രം ലഭിക്കാൻ വൈകുന്നേരം അഞ്ചു മണിയാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Assembly Election Result Live | 'ആചാര ലംഘനം' നടത്തി കേരളം; ചരിത്ര വിജയനായി ക്യാപ്റ്റൻ; LDF 99, UDF 41, NDA 0
Next Article
advertisement
പരിക്കേറ്റ എം എസ് ധോണിക്ക് ആദ്യത്തെ 6 മത്സരങ്ങൾ നഷ്ടമാകും; മുംബൈയുമായുള്ള പോരാട്ടത്തിലും കളിച്ചേക്കില്ല
പരിക്കേറ്റ എം എസ് ധോണിക്ക് ആദ്യത്തെ 6 മത്സരങ്ങൾ നഷ്ടമാകും; മുംബൈയുമായുള്ള പോരാട്ടത്തിലും കളിച്ചേക്കില്ല
  • ഐപിഎൽ 2026 സീസണിലെ ആദ്യ ആറു മത്സരങ്ങളിൽ എം എസ് ധോണിക്ക് കളിക്കാനാവില്ലെന്ന് സ്ഥിരീകരിച്ചു

  • കാലിലെ പേശി പരിക്കിനെ തുടർന്ന് ധോണിക്ക് രണ്ട് ആഴ്ച വിശ്രമം, ഏപ്രിൽ അവസാനം വരെ തിരിച്ചുവരവ് അനിശ്ചിതം

  • മുംബൈ ഇന്ത്യൻസുമായുള്ള പ്രധാന പോരാട്ടം ഉൾപ്പെടെ ധോണിയുടെ അഭാവം സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടിയാകും

View All
advertisement