വോട്ടെണ്ണല്‍ പൂര്‍ത്തിയായത്.
കല്യാശ്ശേരി
എം വിജിന്‍ (എല്‍ഡിഎഫ് )- 88252
അഡ്വ. ബ്രിജേഷ് കുമാര്‍ (യുഡിഎഫ്)-43859
അരുണ്‍ കൈതപ്രം (ബിജെപി)- 11365
ഭൂരിപക്ഷം- 44393
കണ്ണൂര്‍
രാമചന്ദ്രന്‍ കടന്നപ്പള്ളി (എല്‍ഡിഎഫ്)- 60078
സതീശന്‍ പാച്ചേനി (യുഡിഎഫ്)- 58418
അര്‍ച്ചന വണ്ടിച്ചാല്‍ (ബിജെപി)- 11522
ഭൂരിപക്ഷം- 1660
ഇടത് മുന്നണിക്ക് കേരളത്തിലെ ജനങ്ങൾ നൽകിയത് അഭിമാനകരമായ വിജയം. കഴിഞ്ഞ അഞ്ചു വർഷക്കാലം ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടി നടത്തിയ വികസന പ്രവർത്തനങ്ങളും പ്രതിസന്ധിഘട്ടങ്ങളിൽ ജനങ്ങൾക്ക് താങ്ങായി നിന്ന ക്ഷേമ പ്രവർത്തനങ്ങളാണ് എൽ ഡി എഫിനെ രണ്ടാമതും അധികാരത്തിൽ എത്തിച്ചത്. എൽ ഡി എഫിന് ചരിത്ര വിജയം സമ്മാനിച്ച എല്ലാവർക്കും നന്ദിയെന്നും കെ കെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയോ, അതോ ഭരണമാറ്റമോ? നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഏഴ് മണിക്കൂർ പിന്നിടുമ്പോൾ LDF 99, UDF 41, NDA 0 എന്നിങ്ങനെയാണ് ലീഡ് നില. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇടതുപക്ഷത്തിന് വൻ മുന്നേറ്റം. വിവിധ മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകൾ രാവിലെ ഏഴു മണിയോടെ തുറന്നു. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഏപ്രില്‍ ആറിന് നടന്ന വോട്ടെടുപ്പില്‍ 74.06 ആണ് പോളിങ് ശതമാനം. 2.74 കോടി വോട്ടര്‍മാരില്‍ 2.03 കോടി പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിനാണ് വോട്ടെണ്ണൽ തുടങ്ങുന്നതോടെ അവസാനമായത്. ഭരണതുടര്‍ച്ചയെന്ന് ഇടതും ഭരണമാറ്റമെന്ന് യു.ഡി.എഫും തികഞ്ഞ ആത്മവിശ്വസത്തിലാണ്. തൂക്കുസഭ വരുമെന്നും നിർണായക ശക്തിയാകാമെന്നുമുള്ള പ്രതീക്ഷയിലാണ് ബി.ജെ.പിയും.
കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോളുകള്‍ എൽഡിഎഫിന്‍റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. എന്നാൽ സർവേകളും എക്സിറ്റ് പോളുകളും തള്ളിക്കളഞ്ഞ യുഡിഎഫും കടുത്ത ആത്മവിശ്വാസത്തിലാണ്. സര്‍വേകള്‍ തള്ളുന്ന യു.ഡി.എഫ് ഭരണമാറ്റം വരുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
ആദ്യ തപാൽ വോട്ടുകളാണ് എണ്ണുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും എണ്ണല്‍. പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ തപാൽ വോട്ടുകൾ കൂടുതലായതിനാൽ യന്ത്രത്തിലെ വോട്ടെണ്ണൽ തുടങ്ങാൻ വൈകും. ആദ്യ ഫലസൂചന ലഭിക്കാൻ പത്തുമണിയോളം ആകുമെന്ന് കഴിഞ്ഞ ദിവസം ടിക്കാറാം മീണ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ഏകദേശ ചിത്രം ലഭിക്കാൻ വൈകുന്നേരം അഞ്ചു മണിയാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.