ഫിറ്റ്നസ് ട്രെയിനറായ യുവതിയെ കുത്തിയശേഷം എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
പാറശാല പ്ലാമൂട്ടുകടയിലെ ജിമ്മിലെ ഫിറ്റ്‌നസ് ട്രെയിനര്‍ ആയ കാവ്യയ്ക്കാണ് നെഞ്ചിലും തലയ്ക്കു പിന്നിലും കുത്തേറ്റത്
തിരുവനന്തപുരം: പാറശാലയില്‍ ഫിറ്റ്‌നസ് ട്രെയിനറായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. പാറശാല സ്വദേശി അശ്വന്താണ് യുവതിയെ ആക്രമിച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പാറശാല പ്ലാമൂട്ടുകടയിലെ ജിമ്മിലെ ഫിറ്റ്‌നസ് ട്രെയിനര്‍ ആയ കാവ്യയ്ക്കാണ് നെഞ്ചിലും തലയ്ക്കു പിന്നിലും കുത്തേറ്റത്.
പത്തു മണിയോടെ ഇരുചക്രവാഹനത്തില്‍ സ്ഥലത്തെത്തിയ അശ്വന്ത് ജിമ്മില്‍ ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം അകത്തുകയറി കാവ്യയെ ആക്രമിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ജിമ്മില്‍ എത്തിയ രാഷ്ട്രീയ പ്രവര്‍ത്തകരാണ് കാവ്യയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ആംബുലന്‍സ് വിളിച്ച് കാവ്യയെ ആശുപത്രിയിലേക്കു കൊണ്ടുപോകുകയുമായിരുന്നു.
കാവ്യയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ജിമ്മില്‍നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത അശ്വന്ത് താന്‍ എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അശ്വന്തിന് കാവ്യയോടുള്ള വൈരാഗ്യത്തിന്റെ കാരണം അന്വേഷിക്കുകയാണെന്ന് പാറശാല പോലീസ് പറഞ്ഞു.
advertisement
Summary: A 20-year-old female fitness trainer was brutally stabbed by a young man at a gym in Parassala, Thiruvananthapuram, on Monday morning. Following the attack, the assailant attempted to end his life by consuming rat poison. The incident occurred around 10:00 AM at a gym in Plamootukada. The accused, identified as Ashwanth, arrived at the gym on a two-wheeler. After ensuring that no one else was present, he entered the premises and stabbed the trainer, Kavya, in her chest and the back of her head.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 30, 2026 3:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഫിറ്റ്നസ് ട്രെയിനറായ യുവതിയെ കുത്തിയശേഷം എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ









