'ജില്ലാ സെക്രട്ടറിക്ക് മേയറുടെ കത്ത്' ക്രൈംബ്രാഞ്ചിനോട് കേസെടുക്കാൻ DGP; നടപടി 18 ദിവസത്തിനുശേഷം

Last Updated:

കേസ് ഏത് ക്രൈം ബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കണമെന്ന കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകും

മേയർ ആര്യ രാജേന്ദ്രൻ
മേയർ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റേത് (Mayor Arya Rajendran) എന്ന നിലയിൽ പുറത്തുവന്ന കത്ത് വ്യാജമാണോയെന്ന് അന്വേഷിക്കാൻ ഡി.ജി.പി. അനിൽകാന്ത് ഉത്തരവിട്ടു. വിവാദം പൊട്ടിപ്പുറപ്പെട്ട് 18 ദിവസങ്ങൾക്ക് ശേഷമാണ് ഡി.ജി.പി. അന്വേഷണത്തിനുത്തരവിടുന്നത്.
വ്യാജരേഖ ചമച്ചതിനെതിരെ കേസെടുക്കുമെന്നും ഏത് യൂണിറ്റാണ് അന്വേഷണം നടത്തേണ്ടതെന്ന് ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കുമെന്നും ഡിജിപി പറഞ്ഞു.
കത്ത് സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് തിങ്കളാഴ്ച ഡിജിപിക്ക് കൈമാറിയിരുന്നു. ഇതേത്തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിട്ടത്.
ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട് അനുസരിച്ച്, കത്ത് വ്യാജമാണോ അല്ലയോ എന്ന് വ്യക്തമായിട്ടില്ല. കേസ് ഏത് ക്രൈം ബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കണമെന്ന കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകും. അതേസമയം ചൊവ്വാഴ്ച ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയേക്കും എന്ന് സൂചനയുണ്ട്.
advertisement
കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ രാജിവയ്ക്കേണ്ടെന്ന് സി.പി.എം. സെക്രട്ടേറിയറ്റ് തീരുമാനമെടുത്തിരുന്നു. പൊലീസ് അന്വേഷണം കഴിയും വരെ കൂടുതൽ നടപടികൾ വേണ്ടെന്നും ധാരണയായി. നഗരസഭയുടെ ആരോഗ്യവിഭാഗത്തിലെ 295 താത്കാലിക ഒഴിവുകളിലേക്ക് സിപിഎമ്മുകാരെ ശുപാര്‍ശ ചെയ്യാനാവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിയ്ക്ക് മേയറിന്‍റെ പേരില്‍ അയച്ച കത്ത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
മേയർ ആര്യ രാജേന്ദ്രൻ, മേയറുടെ ഓഫീസ് ജീവനക്കാർ, സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരിൽ നിന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയിരുന്നു. മേയർ ആര്യ രാജേന്ദ്രനിൽ നിന്നും ജീവനക്കാരിൽ നിന്നും നേരിട്ട് മൊഴി ശേഖരിച്ചപ്പോൾ ആനാവൂർ നാഗപ്പൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ഫോണിൽ സംസാരിച്ചു എന്നാണു വിവരം. ആനാവൂർ നാഗപ്പൻ അന്വേഷണ സംഘത്തെ കണ്ട് മൊഴി നൽകാൻ സമയക്കുറവ് ചൂണ്ടിക്കാട്ടിയതായി അറിയുന്നു.
advertisement
എന്നാൽ, കത്ത് എഡിറ്റ് ചെയ്തതാണെന്നും തനിക്കും പാർട്ടിക്കുമെതിരെ കുറച്ച് കാലമായി പ്രചാരണം നടത്തുന്നവരുടെ രാഷ്ട്രീയ പ്രേരിത നീക്കമാമാണിതെന്ന് താൻ സംശയിക്കുന്നതായും മേയർ അവകാശപ്പെട്ടിരുന്നു. കോൺഗ്രസിന്റെയും ബിജെപിയുടെയും രാജി ആവശ്യങ്ങളും അവർ തള്ളിക്കളഞ്ഞു.
കത്ത് വ്യാജമാണോ യഥാർത്ഥമാണോ എന്ന് കണ്ടെത്താൻ ഏജൻസിക്ക് കഴിഞ്ഞിട്ടില്ല. വാട്‌സാപ്പിൽ പ്രചരിച്ച കത്തിന്റെ പകർപ്പ് മാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കത്തയച്ചെന്ന് പറയുന്ന ദിവസം സംസ്ഥാന തലസ്ഥാനത്ത് മേയർ ഉണ്ടായിരുന്നില്ല എന്നും റിപോർട്ടുണ്ട്.
Summary: The chief of the state police has directed the Crime Branch to look into an alleged letter that Thiruvananthapuram Municipal Corporation Mayor Arya Rajendran sent to CPM district secretary Anavoor Nagappan regarding filling positions in the municipality. The Crime Branch's initial investigation was unable to determine whether the letter was genuine or a forgery
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജില്ലാ സെക്രട്ടറിക്ക് മേയറുടെ കത്ത്' ക്രൈംബ്രാഞ്ചിനോട് കേസെടുക്കാൻ DGP; നടപടി 18 ദിവസത്തിനുശേഷം
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement