ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം

Last Updated:

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഡോക്ടർമാർ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങൾ ഇവയാണ്....

News18
News18
കൊച്ചി: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും. ആശുപത്രി ആക്രമണങ്ങൾ തടയാൻ സംഘടന മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒ (KGMOA) ആണ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കുമെന്ന് കെജിഎംഒ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളിലും സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും. കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലും കാഷ്വാലിറ്റി ഒഴികെയുള്ള സേവനങ്ങൾ പൂർണ്ണമായും നിർത്തിവെച്ചായിരിക്കും പ്രതിഷേധം.
മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ സമയബന്ധിതമായി പരിഹാരം ഉണ്ടായില്ലെങ്കിൽ, രോഗീപരിചരണം ഉൾപ്പെടെയുള്ള സേവനങ്ങൾ നിർത്തിവെച്ചുകൊണ്ടുള്ള വ്യാപകമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും കെജിഎംഒ മുന്നറിയിപ്പ് നൽകി.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഡോക്ടർമാർ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങൾ ഇവയാണ്:
advertisement
  • ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിക്കുക.
  • അത്യാഹിത വിഭാഗങ്ങളിൽ ട്രയാജ് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുകയും ഓരോ ഷിഫ്റ്റിലും രണ്ട് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുകയും ചെയ്യുക.
  • പ്രധാന ആശുപത്രികളിൽ പോലീസ് ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കുമെന്ന സർക്കാർ വാഗ്ദാനം പാലിക്കുക.
  • മേജർ ആശുപത്രികളിലെ സുരക്ഷയ്ക്കായി KSISF-നെ നിയോഗിക്കണമെന്ന ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ നിർദ്ദേശം നടപ്പിലാക്കുക.
  • എല്ലാ ആശുപത്രികളിലും സിസിടിവി സംവിധാനം സ്ഥാപിക്കുക.
  • വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കണമെന്ന സർക്കാർ നിർദ്ദേശം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും നിയമനം ഉറപ്പു വരുത്തുകയും ചെയ്യുക.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement