ന്യൂസ് 18 എക്സ്ക്ലൂസിവ് :നഴ്സിംഗ് കൗൺസിലിൽ ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയില്‍ സര്‍ക്കാര്‍ നിയമിച്ചത് മതിയായ യോഗ്യത ഇല്ലാത്തയാളെ

Last Updated:

കഴിഞ്ഞ ഓഗസ്റ്റിലാണ് നഴ്സിംഗ് കൗൺസിൽ ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിലേയ്ക്ക് ആരോഗ്യ വകുപ്പ് ഒഴിവ് ക്ഷണിച്ചത്.

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ നഴ്സിംഗ് കൗൺസിലിൽ വഴിവിട്ട നിയമനം നടത്തി സർക്കാർ.  ഡെപ്യൂട്ടി രജിസ്ട്രാർ തസ്കയിൽ നിയമിച്ചത് മതിയായ യോഗ്യത ഇല്ലാത്തയാളെ.  നിയമനത്തിൽ 10 വർഷം അധ്യാപക പരിചയമുള്ളയാളെ തഴഞ്ഞാണ് യോഗ്യതയില്ലാത്ത ആളെ നിയമിച്ചത്. നഴ്സിംഗ് കൗൺസിൽ ശുപാർശയും മറികടന്നാണ് നിയമനം. കഴിഞ്ഞ ഓഗസ്റ്റിലാണ് നഴ്സിംഗ് കൗൺസിൽ ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിലേയ്ക്ക് ആരോഗ്യ വകുപ്പ് ഒഴിവ് ക്ഷണിച്ചത്.
നഴ്സിംഗ് സ്കൂളിലെ പ്രിൻസിപ്പൽ അല്ലെങ്കിൽ 8 വർഷത്തിൽ കുറയാത്ത അധ്യാപക പരിചയമാണ് യോഗ്യതയായി നിശ്ചയിച്ചിരുന്നത് . രണ്ട് അപേക്ഷകള്‍ തസ്തികയിലേക്ക് ലഭിച്ചു. പത്ത് വർഷത്തിലധികം അധ്യാപക പരിചയമുള്ള ബിനു സദാനന്ദൻ, ഒരു വർഷവും പത്ത് മാസവും പ്രവർത്തിപരിചയമുള്ള ആശ പി നായർ എന്നിവരാണ് അപേക്ഷ നല്‍കിയത്.
ഇതിൽ അധ്യാപക പരിചയത്തിന് പുറമെ അഞ്ച് വർഷത്തിലധികം നഴ്സായും സർവീസുള്ള ബിനു സദാനന്ദനെ തഴഞ്ഞാണ് ആശ പി നായരെ ആരോഗ്യ വകുപ്പ് നിയമിച്ചത്. ജോലിയിൽ പ്രവേശിച്ച് പ്രൊബേഷൻ പോലും പൂർത്തിയാക്കാതെയാണ്  യോഗ്യതയുള്ളവരെ വെട്ടി ആശയെ തിരുകി കയറ്റിയത്.
advertisement
നിയമനം സംബന്ധിച്ച് മെഡിക്കൽ കൗൺസിലും ശുപാർശ നൽകിയത് ബിനു സദാനന്ദന്റെ പേരായിരുന്നു. സേവന കാലാവധി പരിഗണിച്ചായിരുന്നു ശുപാർശ. ജനറൽ നഴ്സിംഗ് വിദ്യാർത്ഥികളുടെ പരീക്ഷ നടത്തിപ്പ്, നഴ്സിംഗ് അസിസ്റ്റന്റ് രജിസ്ട്രേഷൻ  തുടങ്ങി നിർണായക ചുമതലകൾ വഹിക്കേണ്ടവരാണ് ഡെപ്യൂട്ടി രജിസ്ട്രാർ. വിദ്യാർത്ഥികളുടെ ഭാവി പോലും പരിഗണിക്കാതെയാണ് സർക്കാരിന്‍റെ ഇടപെടൽ. ഇടതുപക്ഷ അനുകൂല സംഘടന പ്രവർത്തക കൂടിയാണ് നിയമനം ലഭിച്ച ആശ പി നായർ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ന്യൂസ് 18 എക്സ്ക്ലൂസിവ് :നഴ്സിംഗ് കൗൺസിലിൽ ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയില്‍ സര്‍ക്കാര്‍ നിയമിച്ചത് മതിയായ യോഗ്യത ഇല്ലാത്തയാളെ
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement