ബഫർ സോണ്‍; സർവ്വേ നമ്പർ ചേർത്ത പുതിയ ഭൂപടം പ്രസിദ്ധീകരിച്ച് സർക്കാർ

Last Updated:

പിആര്‍ഡിയുടേത് അടക്കമുള്ള വെബ്‌സൈറ്റുകളില്‍ ഭൂപടം ലഭ്യമാണ്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ബഫർസോണിൽ സർവ്വെ നമ്പറുകൾ ചേർത്ത് പുതിയ ഭൂപടം പ്രസിദ്ധീകരിച്ച് സർക്കാർ. ഒരേ സർവ്വെ നമ്പറിലെ പ്രദേശങ്ങൾ ബഫർസോണിനകത്തും പുറത്തും വന്നത് വീണ്ടും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർവേ നമ്പർ ഉൾപ്പെടുത്തിയ ഭൂപടം പ്രസീദ്ധീകരിച്ചത്.
2021ൽ കേന്ദ്രത്തിന് നൽകിയ സീറോ ബഫർസോൺ റിപ്പോർട്ടിൻറെ ഭാഗമായി കിഴിഞ്ഞ ദിവസം ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. ഈ ഭൂപടത്തിൽ സർവ്വെ നമ്പർ കൂടി ചേർത്താണ് പുതിയ ഭൂപടം പ്രസിദ്ധികരിച്ചിരിക്കുന്നത്. സർവ്വെ നമ്പർ നോക്കി ജനവാസകേന്ദ്രങ്ങൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള വ്യക്തമായി  അറിയുകയാനാകും.
22 സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളാണ് ഭൂപടത്തില്‍ ചിത്രീകരിച്ചിട്ടുള്ളത്. പിആര്‍ഡിയുടേത് അടക്കമുള്ള വെബ്‌സൈറ്റുകളില്‍ ഭൂപടം ലഭ്യമാണ്. ഭൂപടത്തില്‍ അവ്യക്തതയോ, പിഴവുകളോ കണ്ടെത്തുകയാണെങ്കില്‍ ജനുവരി ഏഴിനുള്ളില്‍ പരാതി നല്‍കാമെന്നും നിര്‍ദേശമുണ്ട്. esztforest@kerala.gov.in എന്ന ഇ മെയിലിലാണ് പരാതിയും വിശദാംശങ്ങളും അറിയിക്കേണ്ടത്.
advertisement
അതേസമയം, വിദഗ്ധ സമിതിയുടെ കാലാവധി ഫെബ്രുവരി 28 വരെ നീട്ടുകയും ചെയ്തു. ബഫർസോണിന്റെ ആഘാതം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായാണ് വിദഗ്ധ സമിതിക്ക് രൂപം നൽകിയ‌ത്. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം വനംവകുപ്പ് തയ്യാറാക്കിയ ഉപഗ്രഹ സർവേയിലെ പാകപ്പിഴകൾ ചൂണ്ടിക്കാണിക്കുക എന്നതാണ് വിദഗ്ദ്ധ സമിതിയുടെ ലക്ഷ്യം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബഫർ സോണ്‍; സർവ്വേ നമ്പർ ചേർത്ത പുതിയ ഭൂപടം പ്രസിദ്ധീകരിച്ച് സർക്കാർ
Next Article
advertisement
'ദേ കിടക്കുന്നു അണ്ണന്റെ AI മെസേജ്'; അജ്മൽ അമീർ മെസേജ് അയച്ചിരുന്നെന്ന് നടി റോഷ്ന റോയ്; സ്ക്രീൻഷോട്ട് പുറത്തുവിട്ടു
'ദേ കിടക്കുന്നു അണ്ണന്റെ AI മെസേജ്'; അജ്മൽ അമീർ മെസേജ് അയച്ചിരുന്നെന്ന് നടി റോഷ്ന റോയ്; സ്ക്രീൻഷോട്ട് പുറത്തുവിട്ടു
  • നടി റോഷ്ന റോയ് നടൻ അജ്മൽ അമീറിന്റെ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

  • വിവാദ ചാറ്റിലെ ശബ്ദം തന്റേതല്ലെന്ന് അജ്മൽ അമീർ പറഞ്ഞതിന് പിന്നാലെയാണ് റോഷ്നയുടെ പോസ്റ്റ് വന്നത്.

  • അജ്മൽ അമീർ തനിക്കയച്ച 'ഹൗ ആർ യു', 'നിങ്ങൾ അവിടെത്തന്നെ ഉണ്ടോ' തുടങ്ങിയ മെസേജുകൾ റോഷ്ന പുറത്തുവിട്ടു.

View All
advertisement