വിഴിഞ്ഞം: തുറമുഖം നിർമ്മാണം നിർത്തിവെച്ച് പഠനം നടത്തണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സർക്കാർ

Last Updated:

തീരശോഷണത്തിന് കാരണം തുറമുഖ നിർമ്മാണം അല്ലെന്നും മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം വേഗത്തിലാക്കി എന്നും സർക്കാർ നിയമസഭയിൽ അറിയിച്ചു

വിഴിഞ്ഞം
വിഴിഞ്ഞം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെച്ച് വീണ്ടും പഠനം നടത്തണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാൻ ആവില്ലെന്ന് സർക്കാർ. തീരശോഷണത്തിന് കാരണം തുറമുഖ നിർമ്മാണം അല്ലെന്നും മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം വേഗത്തിലാക്കി എന്നും സർക്കാർ നിയമസഭയിൽ അറിയിച്ചു. അദാനിയുടെ വാദമാണ് സർക്കാർ ഉയർത്തുന്നതെന്ന് പറഞ്ഞ പ്രതിപക്ഷം, തീര ശോഷണം സംബന്ധിച്ച് സമഗ്ര പഠനം നടത്തണമെന്ന് ആവശ്യപ്പെട്ടു.
തുറമുഖ നിർമ്മാണം നിർത്തിവെച്ച് വീണ്ടും പഠനം നടത്തണമെന്നതാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം. ഈ വാദം സർക്കാർ തള്ളി. തുറമുഖം തീരശോഷണത്തിന് ഇടയാക്കുന്നു എന്ന വാദവും സർക്കാർ അംഗീകരിക്കുന്നില്ല. പദ്ധതി നിർത്തിവച്ചാൽ നിയമപ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് തുറമുഖ മന്ത്രി. അദാനിയുടെ അതേ വാദങ്ങളാണ് സർക്കാർ ഉന്നയിക്കുന്നത് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. രൂക്ഷമായ കടലേറ്റത്തിന് കാരണം വിഴിഞ്ഞം തുറമുഖം തന്നെയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
വിഴിഞ്ഞത്ത്  പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് നടപ്പാക്കാത്തത് സംബന്ധിച്ചാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ക്യാമ്പുകളിൽ കഴിയുന്നവരെ അടക്കം ഉടൻ പുനരുധിവസിപ്പിക്കും എന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാൻ ഉറപ്പ് നൽകി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം ഗൗരവമായി തന്നെയാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്തിന്റെ തെക്കൻ മേഖലയിലെ തീരൂഷണം സംബന്ധിച്ച് സമഗ്ര പഠനം നടത്തണമെന്ന് പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടു.
advertisement
അതേസമയം വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തുന്ന സമരം എട്ടാം ദിവസവും ശക്തമായി തുടരുന്നു. സമരക്കാർ ബാരിക്കേഡ് മറികടന്നു പദ്ധതി പ്രദേശത്തേക്ക് എത്തി. രാവിലെ വലിയതുറ നിവാസികളുടെ നേതൃത്വത്തിലായിരുന്നു സമരം. ഉച്ചയ്ക്ക് ശേഷം ബീമാപള്ളിയിൽ നിന്ന് ഉള്ളവർ സമരത്തിൽ പങ്കെടുക്കാനെത്തും. സർക്കാർ വിളിച്ച സർവകക്ഷിയോഗം ഉച്ചയ്ക്ക് ശേഷം നടക്കും.
അതിനിടെ വിഴിഞ്ഞത്ത് സമരം നടത്തുന്നവരെല്ലാം പ്രാദേശവാസികൾ അല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമായി. സമരത്തിന് നേതൃത്വം കൊടുക്കുന്ന ലത്തീൻ അതിരൂപതയെ സർക്കാർ അപമാനിച്ചു എന്ന് ആരോപിച്ച പ്രതിപക്ഷം രംഗത്തുവന്നു. നികൃഷ്ട ജീവിയുടെ കീഴിലാണ് മന്ത്രിസഭ എന്ന് ലത്തീൻ സഭയും തിരിച്ചടിച്ചു. വിഴിഞ്ഞം സമരം സംബന്ധിച്ച മറുപടിക്കിടയിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
advertisement
പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ഭരണപക്ഷ എംഎൽഎമാർ ശ്രമിച്ചത് നേരിയ ബഹളത്തിന് ഇടവച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ലത്തീൻ സഭയും രംഗത്തുവന്നു. നികൃഷ്ട ജീവിയുടെ കീഴിലാണ് കേരള മന്ത്രിസഭ എന്ന് സമര നേതാക്കൾ പറഞ്ഞു. സർക്കാർ നിയമസഭയിൽ നടത്തിയ പ്രസ്താവനകൾക്കെതിരെ വലിയ പ്രതിഷേധമാണ് മത്സ്യത്തൊഴിലാളികൾക്കിടയിൽ ഉയരുന്നത്. ഇതിനിടെ പ്രതിപക്ഷ നേതാവ് സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് ആരോപിച്ച് മന്ത്രി ആൻറണി രാജുവും രംഗത്തുവന്നു. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പ്രതിപക്ഷ നേതാവ് മുതലക്കണ്ണീർ ഒഴുകുന്നു എന്നാണ് ആരോപണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിഴിഞ്ഞം: തുറമുഖം നിർമ്മാണം നിർത്തിവെച്ച് പഠനം നടത്തണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സർക്കാർ
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement