Kerala High court | ലൈംഗികതയില്‍ സ്ത്രീയുടെ അധികാരം സംരക്ഷിക്കണം; വിവാഹവാഗ്ദാനം ലംഘിച്ചാല്‍ പീഡനമല്ലെന്ന് കേരളാ ഹൈക്കോടതി

Last Updated:

ശാരീരിക ബന്ധത്തിനു ശേഷം പ്രതി മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം പീഡന കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി

കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകണമെങ്കില്‍ ശരിയായ വിവരങ്ങള്‍ മറച്ചുവെച്ചാണ് ശാരീരിക ബന്ധത്തിനുള്ള അനുമതിനേടിയത് എന്ന് വ്യക്തമായാല്‍ മാത്രം പീഡനകുറ്റം ചുമത്താന്‍ കഴിയൂ എന്ന് കേരള ഹൈക്കോടതി. ശാരീരിക ബന്ധത്തിനു ശേഷം പ്രതി മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം ഈ കുറ്റം ചുമത്താന്‍ കഴിയില്ലെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ലൈംഗികകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. നിയമവും ഇത് അംഗീകരിക്കുന്നുണ്ട്. ബലപ്രയോഗവും ലൈംഗികകാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യം ലംഘിക്കുന്നതുമാണ് കുറ്റകൃത്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്, കോടതി പറഞ്ഞു.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചതിനെതിരേ ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി രാമചന്ദ്രന്‍ (ചന്ദ്രന്‍ 35) നല്‍കിയ അപ്പില്‍ പരിഗണിക്കവേയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കേസില്‍ ജീവപര്യന്തം തടവ് റദ്ദാക്കി.
advertisement
10 വര്‍ഷത്തിലേറെ പ്രണയത്തിലായിരുന്ന യുവതിയുമായി പ്രതി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു.വീട്ടുകാര്‍ വിവാഹത്തിനു സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് മറ്റൊരാളെ വിവാഹം ചെയ്തത്. ഇതോടെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നുകാട്ടി യുവതി നല്‍കിയ പരാതിയില്‍ പ്രതി അറസ്റ്റിലായത്.
എന്നാല്‍ ശാരീരിക ബന്ധത്തിനു യുവതിയുടെ അനുമതിയുണ്ടെന്നു വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ശാരീരികബന്ധം ഉണ്ടായതിനു പിന്നാലെ മറ്റൊരു വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ മാത്രം പരാതിക്കാരിയുടെ അനുമതിയില്ലാതെയായിരുന്നു ശാരീരികബന്ധം എന്ന നിഗമനത്തില്‍ പീഡനം എന്ന് പറയാനാകില്ല.
advertisement
പ്രതി മറ്റൊരാളെ വിവാഹം ചെയ്യുന്നതിന് മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയും യുവതിയും പത്തു വര്‍ഷത്തിലേറെ പ്രണയത്തില്‍ ആയിരുന്നു. എന്നാല്‍ സ്ത്രീധനം ഇല്ലാതെ വിവാഹം നടത്താന്‍ പ്രതിയുടെ വീട്ടുകാര്‍ തയാറായിരുന്നില്ലെന്ന് കോടതി പറയുന്നു. യുവതിയെ വിവാഹം ചെയ്യണമെന്നു പ്രതിക്ക് ഉദ്ദേശ്യം ഉണ്ടായിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പു മൂലം വാഗ്ദാനം പാലിക്കാനായില്ലെന്ന് വ്യക്തമാണെന്ന് കോടതി വ്യക്തമാക്തി.
advertisement
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നതുപോലുള്ള കേസുകളില്‍ വാഗ്ദാനം തെറ്റായിരുന്നെന്നും വസ്തുതകള്‍ മറച്ചുവെച്ചു എന്നും മൊഴികള്‍ വ്യക്തമാക്കണം.
കേസില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതിയെ വെറുതെവിടുകയാണെന്നാണ് കോടതി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala High court | ലൈംഗികതയില്‍ സ്ത്രീയുടെ അധികാരം സംരക്ഷിക്കണം; വിവാഹവാഗ്ദാനം ലംഘിച്ചാല്‍ പീഡനമല്ലെന്ന് കേരളാ ഹൈക്കോടതി
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement