Mullaperiyar| പുലര്‍ച്ചെ നാല് ഷട്ടര്‍ കൂടി തമിഴ്‌നാട് തുറന്നു; അടിയന്തര ഇടപെല്‍ ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍
- Published by:Jayashankar Av
- news18-malayalam
Last Updated:
മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്നാട് തുടര്‍ച്ചയായി രാത്രിയില്‍ വെള്ളം തുറന്നുവിടാന്‍ ആരംഭിച്ചതോടെ പെരിയാര്‍ തീരവാസികള്‍ ആശങ്കയിലാണ്.
ഇടുക്കി: മുല്ലപ്പെരിയാര്‍(Mullaperiyar) അണക്കെട്ടിലെ നാല് ഷട്ടറുകള്‍ കൂടി തമിഴ്‌നാട് തുറന്നു. നിവവില്‍ 5 ഷട്ടറുകളാണ് ഉയര്‍ത്തിയിട്ടുള്ളത്. നിവില്‍ ഡാമില്‍ നിന്ന് 3947 ഘനയടി വെള്ളമാണ് തമിഴ്‌നാട്( Tamil Nadu ) തുറന്ന് വിടുന്നത്.
അതേ സമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. കോടതിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടണ് സംസ്ഥാനം അപേക്ഷ നല്‍കുകയെന്ന്
മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു
മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്നാട് തുടര്‍ച്ചയായി രാത്രിയില്‍ വെള്ളം തുറന്നുവിടാന്‍ ആരംഭിച്ചതോടെ പെരിയാര്‍ തീരവാസികള്‍ ആശങ്കയിലാണ്. മുന്നറിയിപ്പ് പോലും നല്‍കാതെയാണ് പലപ്പോഴും ഡാം തുറക്കുന്നത്. പെരിയാറിന് തീരത്തെ പല വീടുകളിലും വെള്ളം കയറി. ജനങ്ങളുടെ ഭാഗത്ത് നിന്നും ഇതോടെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
സമയം രാത്രി വന്‍ തോതില്‍ വെള്ളം തുറന്നു വിടുന്നത് മൂലം പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറിയതറിഞ്ഞ് സന്ദര്‍ശിക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനെതിരെ (Roshy Augustine) പ്രതിഷേധം ഉയര്‍ന്നു. വള്ളക്കടവ് കറുപ്പ് പാലത്ത് വെച്ചാണ് മന്ത്രിക്ക് നേരെ പ്രതിഷേധമുയര്‍ന്നത്. ഇവിടെ വെച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെയും പോലീസിന് നേരെയും പ്രതിഷേധം ഉണ്ടായി.
advertisement
മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് രാത്രിയില്‍ ഷട്ടറുകള്‍ തുറന്ന് വന്‍ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നതിനെതിരെ സുപ്രിംകോടതിയെ(Supreme Court) സമീപിക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ അതീവമായ ദുഃഖം ഉണ്ടെന്നും വിഷയം ഇന്നുതന്നെ സുപ്രീം കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
142 അടിയില്‍ എത്തുന്നതിനു മുന്‍പ് ഇത്തരത്തില്‍ ഷട്ടറുകള്‍ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ലെന്നും കേരള സര്‍ക്കാര്‍ ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീവ്രമായ അറിയിപ്പ് തമിഴ്‌നാടിന് നല്‍കും. മേല്‍നോട്ട സമിതി കൂടാതെ ഇങ്ങനെ ചെയ്തത് സമിതിയെ അറിയിക്കും. എത്ര കാലം ഇങ്ങനെ രാത്രിയില്‍ സുരക്ഷ ഒരുക്കുമെന്നും മന്ത്രി ചോദിച്ചു. ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് നടപടി എടുക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
'Waqf ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം സർക്കാരിന്റേതല്ല': വിശദമായ ചർച്ച നടത്തും: മുഖ്യമന്ത്രി
വഖഫ് ബോർഡ് (Waqf Board) നിയമനങ്ങൾ പി.എസ്.സിക്ക് (PSC)വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പറഞ്ഞു. സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ല എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
advertisement
വിശദമായ ചർച്ച നടത്തും. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരാശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഉറപ്പ് ലഭിച്ചതായി ഇ കെ വിഭാഗം സമസ്ത നേതാക്കാളും അറിയിച്ചു. തീരുമാനം റദ്ദാക്കണമെന്ന ആവശ്യത്തിൽ വിശാലമായ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും സമസ്ത നേതാക്കൾ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സമസ്ത നേതാക്കൾ.
advertisement
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ട്. തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പ്രതികരിച്ചു. തീരുമാനം റദ്ദാക്കുമെന്ന് അറിയിച്ചിട്ടില്ലെന്ന് എസ്വൈഎസ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു. ഭാവി പരിപാടികൾ സമസ്തയുടെ ഉന്നത നേതാക്കൾ ചർച്ച ചെയ്ത് ജനങ്ങളെ അറിയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകൾ ഒന്നടങ്കം രംഗത്തുവന്നതോടെ തുടർനടപടികൾ ആലോചനക്കുശേഷം മതിയെന്ന നിലപാടിലേക്ക് സർക്കാർ ചുവടുമാറ്റിയിരുന്നു. ബിൽ നിയമസഭ പാസാക്കുകയും ഗവർണർ അംഗീകരിച്ച് വിജ്ഞാപനമിറക്കുകയും ചെയ്തിട്ടുണ്ട്.
advertisement
നവംബർ 14ന് നിയമവകുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചെങ്കിലും തുടർനടപടികൾ നിർത്തി. വിജ്ഞാപനമിറങ്ങിയ സാഹചര്യത്തിൽ നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ കരട് ചട്ടങ്ങൾ തയാറാക്കി സമർപ്പിക്കാൻ ഭരണവകുപ്പ് വഖഫ് ബോർഡിനോട് ആവശ്യപ്പെടണം. കരട് ചട്ടങ്ങൾ നിയമവകുപ്പിന്റെ ഉൾപ്പെടെ പരിശോധനക്കുശേഷം സർക്കാർ വിജ്ഞാപനം ചെയ്യുകയും പി.എസ്.സിക്ക് അയക്കുകയും വേണം. ഈ നടപടികളാണ് തൽക്കാലം നിർത്തിയത്. ചട്ടങ്ങൾ രൂപവത്കരിച്ച് വിജ്ഞാപനമിറക്കുന്നതുവരെ പി.എസ്.സിക്ക് നിയമനം നടത്താനാകില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 08, 2021 7:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Mullaperiyar| പുലര്‍ച്ചെ നാല് ഷട്ടര്‍ കൂടി തമിഴ്‌നാട് തുറന്നു; അടിയന്തര ഇടപെല്‍ ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍