News 18 Kerala ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അപർണ കുറുപ്പിന് മീഡിയ അക്കാദമി ഫെലോഷിപ്പ്‌

Last Updated:

രാഷ്ട്രീയത്തിലെ സ്ത്രീകൾ മലയാള ദൃശ്യ മാധ്യമങ്ങളിൽ ചിത്രീകരിക്കുന്ന രീതിയും ആഖ്യാന ശൈലിയും എന്ന വിഷയത്തിനാണ് ഫെലോഷിപ്പ്

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2023-24 മാധ്യമ ഗവേഷക ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. ന്യൂസ് 18 കേരളം ഡെപ്യൂട്ടി എഡിറ്റർ അപർണ കുറുപ്പ് സമഗ്ര ഗവേഷക ഫെലോഷിപ്പിന് അർഹയായി. രാഷ്ട്രീയത്തിലെ സ്ത്രീകൾ മലയാള ദൃശ്യ മാധ്യമങ്ങളിൽ ചിത്രീകരിക്കുന്ന രീതിയും ആഖ്യാന ശൈലിയും എന്ന വിഷയത്തിനാണ് ഫെലോഷിപ്പ്. 75,000 രൂപയാണ് ഫെലോഷിപ്പ് തുക.
ഒരു ലക്ഷം രൂപയുടെ സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മംഗളം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ ജെബി പോള്‍, ദേശാഭിമാനി സബ് എഡിറ്റര്‍ ടി എസ് അഖില്‍ എന്നിവര്‍ അര്‍ഹരായി. തോമസ് ജേക്കബ്, ഡോ. സെബാസ്റ്റിയന്‍ പോള്‍, എം പി അച്യുതന്‍. ഡോ. പി കെ രാജശേഖരന്‍, എ ജി ഒലീന, ഡോ. നീതു സോന എന്നിവരടങ്ങിയ വിദഗ്ധസമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
സമഗ്ര ഗവേഷക ഫെലോഷിപ്പ് ലഭിച്ചവർ: നിലീന അത്തോളി (മാതൃഭൂമി), കെ രാജേന്ദ്രന്‍ ( കൈരളി), ഷെബിന്‍ മെഹ്ബൂബ് എ പി( മാധ്യമം), എം വി നിഷാന്ത് (ഏഷ്യാനെറ്റ് ന്യൂസ്), എം പ്രശാന്ത് (ദേശാഭിമാനി), കെ എ ഫൈസല്‍ (മാധ്യമം), ദീപക് ധർമടം (24 ന്യൂസ്), പി ആര്‍ റിസിയ (ജനയുഗം)
advertisement
പൊതു ഗവേഷണ മേഖലയിലെ ഫെലോഷിപ്പ്: ബിലു അനിത് സെന്‍ (കേരള ടുഡെ), ബിജു പരവത്ത് (മാതൃഭൂമി) അജിത്ത് കണ്ണന്‍ (ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്), കെ ആര്‍ അജയന്‍ (ദേശാഭിമാനി), സി റഹീം ( മലയാളം ന്യൂസ്), എ ആര്‍ ആനന്ദ് (വീക്ഷണം), പി സുബൈര്‍ (മാധ്യമം), സുനി അല്‍ഹാദി (സുപ്രഭാതം), പി എസ് റംഷാദ് (സമകാലിക മലയാളം), പി നഹീമ (മാധ്യമം), ജി ഹരികൃഷ്ണന്‍ (മംഗളം), എ പി വിനോദ് കുമാര്‍ (ജനം), കെ എന്‍ സുരേഷ് കുമാര്‍ (കേരള കൗമുദി), അലീന മരിയ വര്‍ഗീസ് (മാതൃഭൂമി).
മലയാളം വാർത്തകൾ/ വാർത്ത/Kerala/
News 18 Kerala ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അപർണ കുറുപ്പിന് മീഡിയ അക്കാദമി ഫെലോഷിപ്പ്‌
Next Article
advertisement
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ  കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
  • സി.പി.എം. കൗൺസിലർ പി.പി. രാജേഷ് മോഷണക്കേസിൽ അറസ്റ്റിലായി, നീല സ്കൂട്ടർ അന്വേഷണത്തിന് സഹായകമായി.

  • മോഷണത്തിന് ശേഷം രാജേഷ് പൊതുപ്രവർത്തനങ്ങളിലും മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായിരുന്നു.

  • അറസ്റ്റിന് പിന്നാലെ രാജേഷിനെ സി.പി.എം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി.

View All
advertisement