Kerala Weather Update: മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്ത് അതിതീവ്ര മഴ; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Last Updated:

നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കാണ് സാധ്യതയുള്ളത്. മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ട്. ബാക്കി കണ്ണൂരും കാസര്‍കോടും ഒഴികെ എല്ലാ ജില്ലകളിലും നിലവിലെ സാഹചര്യത്തില്‍ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തുപരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
advertisement
ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളില്‍ നേരത്തെ തന്നെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മഴ വീണ്ടും ശക്തിപ്പെടുന്നതോടെയാണ് കാലാവസ്ഥാ മുന്നറിയിപ്പില്‍ മാറ്റം വന്നിരിക്കുന്നത്. അതേസമയം ചൊവ്വാഴ്ച ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ പല ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മഴയ്ക്കൊപ്പം തന്നെ ശക്തമായ കാറ്റ്, മിന്നല്‍, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകളെല്ലാം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഇക്കാര്യങ്ങളിലെല്ലാം അതീവജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Update: മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്ത് അതിതീവ്ര മഴ; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
Next Article
advertisement
ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളെന്ന് മോദി; വ്യാപാര ചർച്ചകൾ തുടരുമെന്ന് ഇരു നേതാക്കളും
ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളെന്ന് മോദി; വ്യാപാര ചർച്ചകൾ തുടരുമെന്ന് ഇരു നേതാക്കളും
  • ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകൾ തുടരുമെന്ന് മോദിയും ട്രംപും സ്ഥിരീകരിച്ചു.

  • ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുമെന്ന് മോദി വ്യക്തമാക്കി.

  • ഇന്ത്യയുമായുള്ള വ്യാപാര തടസങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് ട്രംപ് പറഞ്ഞു.

View All
advertisement