News 18 Exclusive|'സർക്കാർ അറിയാതെ ഇനി സിനിമാ ഷൂട്ടിങ് നടത്താൻ അനുവദിക്കില്ല': മന്ത്രി സജി ചെറിയാൻ
- Published by:Sneha Reghu
- news18-malayalam
Last Updated:
അഭിനയിക്കാന്‍ വരുന്ന സ്ത്രീകള്‍ പരാതി പറഞ്ഞാല്‍ പിന്നീട് ആ സിനിമ ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു
തിരുവനന്തപുരം: മലയാള സിനിമയിൽ ഇനി മുതൽ സർക്കാർ അറിയാതെ ഷൂട്ടിങ് നടത്താൻ അനുവദിക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. ഓഡിഷന്‍ മുതല്‍ ലൊക്കേഷന്‍ വരെ മലയാള സിനിമയില്‍ മോണിറ്ററിങ് നടപ്പാക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ന്യൂസ് 18 കേരളയുടെ ക്യൂ18ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൊക്കേഷന്‍ ഓഡിഷന്‍ വിവരങ്ങള്‍ ഇനി മുതല്‍ സര്‍ക്കാരിനെ നിര്‍ബന്ധമായും അറിയിക്കണം. സ്ത്രീ സുരക്ഷ പൂര്‍ണമായും ഉറപ്പുവരുത്തുന്ന സിനിമാ നയം രണ്ട് മാസത്തിനകം കൊണ്ടുവരും. കാസ്റ്റിങ് കൗച്ച് തെളിഞ്ഞാല്‍ സിനിമ പൂട്ടിക്കുമെന്നും അതിനുവേണ്ടി ശക്തമായ നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിനയിക്കാന്‍ വരുന്ന സ്ത്രീകള്‍ പരാതി പറഞ്ഞാല്‍ പിന്നീട് ആ സിനിമ ഉണ്ടാവില്ല. പരാതി തെളിഞ്ഞാല്‍ ആ സിനിമയുടെ സംവിധായകനേയും നിര്‍മ്മാതാവിനും പിന്നീട് മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ തുടരാന് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴുള്ള നിയമം ഇത് നടപ്പാക്കാന്‍ അപര്യാപ്തമാണ്. അതുകൊണ്ട് കര്‍ക്കശമായ നിയമഭേദഗതി നടപ്പാക്കാനൊരുങ്ങുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 10, 2025 10:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
News 18 Exclusive|'സർക്കാർ അറിയാതെ ഇനി സിനിമാ ഷൂട്ടിങ് നടത്താൻ അനുവദിക്കില്ല': മന്ത്രി സജി ചെറിയാൻ