തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ മഴ തുടരുന്നു. കാസർഗോഡ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം മൂന്നായി. ഇടുക്കി, എറണാകുളം ജില്ലകളിൽ റെഡ് അലർട്ട് തുടരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ശേഷിച്ച 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റവന്യുവകുപ്പ് മന്ത്രി കെ രാജൻ ഉന്നതതലയോഗം വിളിച്ചു. വൈകിട്ട് അഞ്ച് മണിക്ക് ലാൻഡ് റെവന്യു കമ്മീഷണറുടെ ഓഫീസിലാണ് യോഗം. തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതികരണ സംവിധാനങ്ങളുടെ ക്ഷമത വിലയിരുത്തുന്നതിനാണ് യോഗം വിളിച്ചത്. യോഗത്തിൽ ജില്ലാ കളക്ടർമാരും ആർഡിഒമാരും തഹസിൽദാർമാരും പങ്കെടുക്കും. രാവിലെ തിരുവനന്തപുരത്തും കൊല്ലത്തും പുതിയതായി ഓറഞ്ച് അലർട്ട് നൽകിയിരുന്നു. രാവിലെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ടായിരുന്നു. എറണാകുളം, ഇടുക്കി ജില്ലകളിലെ റെഡ് അലർട്ട് നിലനിർത്തിയിരുന്നു. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. അഞ്ച് ദിവസം അതിശക്തമായ മഴ പ്രവചിച്ചതിനാല്‍ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ഏഴ് ജില്ലകളിൽ ദേശീയ ദുരന്തനിവാരണസേനയും സജ്ജമായിട്ടുണ്ട്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പൊക്കവും ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
തത്സമയ വിവരങ്ങൾ ചുവടെ…
മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ(ജൂലൈ 5, 2023) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എ പി ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നാളെ (ജൂലൈ 5) നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.
ഇടുക്കിയിൽ നാളെ വിദ്യാഭ്യാസ സ്ഥാപങ്ങൾക് അവധി
എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.
അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (2023 ജൂലൈ അഞ്ച്) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി. അങ്കണവാടികൾ, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
തൃശ്ശൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
കൊല്ലം കടയ്ക്കലിൽ വീടിനു മുകളിൽ മരം വീണ് സ്ത്രീയ്ക്ക് പരിക്ക്. മങ്ങട്ട് പുത്തൻ വീട്ടിൽ ഇന്ദരാമ്മയ്ക്കാണ് പരിക്കേറ്റത്. കാറ്റടിച്ചയുടൻ മരം മറിഞ്ഞ് വീഴുകയായിരുന്നു. വീട് പൂർണമായി തകർന്നു.
വയലിലെ കള പറിക്കുന്നതിനിടയിൽ തെങ്ങ് ദേഹത്ത് വീണു; പാലക്കാട് 55 കാരിക്ക് ദാരുണാന്ത്യം
കോഴിക്കോട് കൊടിയത്തൂർ ഇരുവഞ്ഞി പുഴയിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു. ഇരുവഴിപ്പുഴയിലെ തെയ്യത്തും കടവിലാണ് ഒഴുക്കിൽപ്പെട്ടത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരിചിൻ ആരംഭിച്ചു
ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകം. പ്രൊഫഷണൽ കൊളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല.
കനത്ത മഴ കാസർകോഡ് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
കനത്ത മഴ കാസർകോഡ് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
മലപ്പുറം പൊന്നാനി തീരങ്ങളിൽ കടൽക്ഷോഭം ശക്തമായി. ചൊവ്വാഴ്ച ഉച്ചയോടെ വെളിയങ്കോട് പാലപ്പെട്ടി മേഖലകളിൽ 20 വീടുകളിൽ വെള്ളം കയറി
കോതമംഗലം – കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി; ബ്ലാവനയിൽ കടത്ത് നിലച്ചു; ആദിവാസി ഗ്രാമങ്ങൾ ഒറ്റപ്പെടൽ ഭീഷണിയിൽ
കോട്ടയം : ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ സെന്റ് അൽഫോൻസ് പള്ളി പാരിസ് ഹാളിലും വാകത്താനം വില്ലേജിൽ തൃക്കോത്ത് ഗവൺമെന്റ് എൽ.പി. സ്കൂളിലുമാണ് ക്യാമ്പുള്ളത്. ക്യാമ്പുകളിൽ 17 പേരുണ്ട്. ആറ് പുരുഷന്മാരും അഞ്ച് സ്ത്രീകളും ആറ് കുട്ടികളുമാണുള്ളത്.
ആലപ്പുഴ: ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കണ്ട്രോള്‍ റൂമുകള്‍ തുറന്നു. ആലപ്പുഴ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലുമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമുകള്‍ ആരംഭിച്ചത്.
കളക്ടറേറ്റ്: 1077, 0477 2238630 ചേര്‍ത്തല താലൂക്ക്: 0478 2813103 അമ്പലപ്പുഴ: 0477 2253771
കുട്ടനാട്; 0477 2702221 കാര്‍ത്തികപ്പള്ളി: 0479 2412797 മാവേലിക്കര: 0479 2302216 ചെങ്ങന്നൂര്‍; 0479 2452334
കാസർഗോഡ് ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു
കനത്ത മഴയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ തിരുവല്ല പെരിങ്ങര പുതുക്കുളങ്ങര ക്ഷേത്ര വളപ്പിലെ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് ഗതഗതം
തടസ്സപ്പെട്ടു. സമീപത്തെ സ്ക്കൂളിന്റ
മതിലും ഭാഗീകമായി തകർന്നു. ഈ ഭാഗത്തെ വൈദ്യുതി ബന്ധവും
തടസ്സപെട്ടിട്ടുണ്ട് .
കോട്ടയം: ജില്ലയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതിനാലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലും ജൂലൈ നാല്, അഞ്ച്, ആറ് തീയതികളിൽ ജില്ലയിലെ എല്ലാവിധ ഖനനപ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി.
കനത്ത മഴയെ തുടർന്ന് കോട്ടയം കൊടുങ്ങൂർ നരിപ്പറ രുദ്ര ഭയങ്കരി ക്ഷേത്രത്തിനു സമീപം 400 വർഷത്തോളം പഴക്ക മുള്ളവൻ മരം കടപുഴകി.കരിനിലത്ത് കിഴക്കേപുരയിൽ കെ.കെ. തങ്കപ്പന്റെ വീട്ടിനു മുകളിലേയ്ക്ക് വീണു. വൻ അപകടംതലനാരിഴയ്ക്കാണ് ഒഴിവായത്.
ആലപ്പുഴ കെ.എസ്. ആർ ടി.സി സ്റ്റാൻ്റിന് സമീപം കാറ്റാടി മരം കടപുഴകി ഗതാഗതം സ്തംഭിച്ചു. പിന്നീട് മരം അഗ്നിശമന സേന മുറിച്ചുമാറ്റി
കനത്ത മഴയിൽ ഇടുക്കിയിൽ വീട് ഭാഗികമായി തകർന്നു. ഉടുമ്പൻചോല രാജാക്കണ്ടം വെള്ളിമലയിൽ കനത്ത മഴയിൽ വീട് ഭാഗികമായി തകർന്നു. വെള്ളിമല സ്വദേശി വിനുവിന്റെ വീടാണ് തകർന്നത്. സംസംഭവസമയം ആരും മുറിക്കുള്ളിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി
പാലാരിവട്ടം എസ്.എൻ ജംഗ്ഷന് സമീപം കൂറ്റൻ മരം റോഡിലേക്ക് വീണ് നാശനഷ്ടം. സമീപം പ്രവർത്തിച്ചിരുന്ന ഹോട്ടലിന് മുകളിലേക്കാണ് മരം വീണത്. ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു
കൊല്ലം പുനലൂർ പാതയിൽ ട്രാക്കിൽ മരം വീണതിനെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കി, കൊല്ലം-പുനലൂർ, പുനലൂർ-കൊല്ലം മെമു സർവീസുകളാണ് റദ്ദാക്കിയത്.
അതിശക്തമായ മഴ സംസ്ഥാനത്തുടനീളം തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതികരണ സംവിധാനങ്ങളുടെ ക്ഷമത വിലയിരുത്തുന്നതിനായി റവന്യു മന്ത്രി കെ രാജൻ ഉന്നത തല യോഗം വിളിച്ചു. ഇന്ന് വൈകീട്ട് 5 മണിക്ക് ലാൻ്റ് റവന്യു കമീഷണറേറ്റിലാണ് യോഗം ചേരുന്നത്. ഓൺലൈനായി ചേരുന്ന യോഗത്തിൽ ജില്ലാ കളക്ടർ, ആർഡിഒ, തഹസിൽദാർ എന്നീ തലങ്ങളിലുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും.
പത്തനംതിട്ട ജില്ലയിലെ മണിയാർ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ 10 സെന്‍റി മീറ്റർ വീതം ഉയർത്തി
ആലപ്പുഴ ജില്ലയിൽ ദേശീയപാതാ നിർമാണം നടക്കുന്ന ഹരിപ്പാട്ടും കരുവാറ്റയിലും കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടായി. ചേർത്തലയിൽ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നിരണത്ത് ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ് പശു ചത്തു
വടകരയിൽ കനത്ത മഴയിൽ വീട് തകർന്നു. സാന്റ് ബാങ്ക് സിലെ വയൽ വളപ്പിൽ സഫിയയുടെ വീടാണ് തകർന്നത്. മകൻ സമീർ വീടിനകത്തുണ്ടായിരുന്നു. ഇറങ്ങി ഓടിയതോടെയാണ് രക്ഷപ്പെട്ടത്, മേൽക്കുരയാണ് തകർന്നു വീണത്. ഓടിട്ട ഭാഗം വീടിനകത്തേക്ക് വീഴുകയായിരുന്നു. ചുമരുകൾക്കും വിള്ളൽ വീണിട്ടുണ്ട്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം
മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട വള്ളം കരയ്ക്കെത്തിച്ചു. വള്ളം ഭാഗികമായി തകർന്നു. വലയും എൻജിനും നഷ്ടപ്പെട്ടു. വള്ളത്തിൽ ഉണ്ടായിരുന്ന മൂന്നുപേർ നീന്തി രക്ഷപ്പെട്ടിരുന്നു