KERALA RAIN LIVE UPDATE: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 75 ആയി. വെള്ളക്കെട്ടിൽ വീണ് തൃശൂർ പെരിങ്ങാവ് സ്വദേശി പ്രദീപ് മരിച്ചതോടെയാണിത്. നേരത്തെ ഭൂദാനത്ത് മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തുനിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തിരുന്നു. ഭൂദാനത്ത് മരണം 13 ആയി. കോട്ടയം മാണിക്കുന്നത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ പാറേപ്പാടം സ്വദേശി നന്ദു (19), ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞ് കുളപ്പാച്ചാല്‍ സ്വദേശി സാബു എന്നിവരും ഇന്ന് മഴക്കെടുതിയില്‍ മരിച്ചു. കണ്ണൂര്‍ പെരളശ്ശേരിയില്‍ വെള്ളക്കെട്ടില്‍ വീണ് ബാവോട് സ്വദേശി ഇക്ബാലും നേരത്തെ മരിച്ചിരുന്നു.
ഭൂദാനത്ത് മണ്ണിടിച്ചിലില്‍ കാണാതായ രാഗിണിയുടെ മൃതദേഹവും കണ്ടെടുത്തിരുന്നു.ഇവിടെ മാത്രം 12 പേരാണ് മരിച്ചത്.അതിനിടെ സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയോര മേഖലകളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് 1551 ക്യാമ്പുകളിലായി 2.27 ലക്ഷം പേരുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തത്സമയ വിവരങ്ങള്‍...