കേരളസാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ; പ്രൊഫ ജോസഫ്, കുഞ്ഞാമൻ, രാജശ്രീ, ദേവദാസ്, വിനോയ്

Last Updated:

കൈവെട്ട് കേസിൽ ഇരയായ പ്രൊഫ. ടി.ജെ ജോസഫ് രചിച്ച അറ്റുപോവാത്ത ഓർമ്മകൾ എന്ന കൃതിയ്ക്കാണ് ആത്മകഥ വിഭാഗത്തിലെ പുരസ്ക്കാരം

tj-joseph
tj-joseph
തൃശൂര്‍: 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മതതീവ്രവാദികൾ കൈവെട്ടിമാറ്റി ജീവിതം തകർത്ത പ്രൊഫ. ടി. ജെ ജോസഫും(അറ്റുപോവാത്ത ഓർമ്മകൾ) സമൂഹത്തിലെ താഴെത്തട്ടിലെ പരുക്കൻ ജീവിതത്തിലൂടെ പൊരുതി കടന്നു വന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. എം.കുഞ്ഞാമനും (എതിര്) ആത്മകഥ വിഭാഗത്തിലെ പുരസ്ക്കാരത്തിന് അർഹരായി. നോവൽ വിഭാഗത്തിൽ ഡോ. രാജശ്രീയ്ക്കും((കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത) വിനോയ് തോമസിനുമാണ് (പുറ്റ്) പുരസ്ക്കാരം. ചെറുകഥയ്ക്ക് വി എം ദേവദാസ് രചിച്ച വഴി കണ്ടു പിടിക്കുന്നവര്‍ എന്ന കൃതിയ്ക്കാണ് പുരസ്ക്കാരം. യാത്രാവിവരണത്തിൽ നഗ്നരും നരഭോജികളും എന്ന കൃതിയിലൂടെ ലോട് ക്യാമറാമാൻ വേണു അർഹനായി.
വൈശാഖനും പ്രൊഫ. കെ പി ശങ്കരനും വിശിഷ്ടാംഗത്വം നല്‍കും.
കവിതയ്ക്കുള്ള പുരസ്ക്കാരം അൻവർ അലിയ്ക്കും, നോവൽ വിഭാഗത്തിൽ ഡോ. ആർ രാജശ്രീയ്ക്കും(കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത) ലഭിക്കും. ഡോ. കെ ജയകുമാര്‍, കടത്തനാട്ട് നാരായണന്‍, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍ കുട്ടി, കെഎ ജയശീലന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം.
അക്കദമി അവാര്‍ഡ് ജേതാക്കള്‍
അന്‍വര്‍ അലി (കവിത), ഡോ. ആര്‍ രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത-നോവല്‍), വിനോയ് തോമസ് (പുറ്റ്-നോവല്‍), വി എം ദേവദാസ് (വഴി കണ്ടു പിടിക്കുന്നവര്‍ – ചെറുകഥ), പ്രദീപ് മണ്ടൂര്‍ (നമുക്കു ജീവിതം പറയാം- നാടകം), എന്‍ ജയകുമാര്‍ (വിമര്‍ശനം), ഡോ. ഗോപകുമാര്‍ ചോലയില്‍ (വൈജ്ഞാനിക സാഹിത്യം), പ്രൊഫ. ടി. ജെ ജോസഫ് (അറ്റുപോവാത്ത ഓര്‍മകള്‍-ആത്മകഥ), എം കുഞ്ഞാമന്‍ (എതിര് -ആത്മകഥ), വേണു (നഗ്നരും നരഭോജികളും- യാത്രാ വിവരണം, അയ്മനം ജോണ്‍ (വിവര്‍ത്തനം), രഘുനാഥ് പലേരി (ബാലസാഹിത്യം), ആന്‍ പാലി (ഹാസ സാഹിത്യം)
advertisement
വിലാസിനി അവാര്‍ഡ്
ഇവി രാമകൃഷ്ണന്‍
എന്‍ഡോവ്‌മെന്റുകള്‍
വൈക്കം മധു (ഐസി ചാക്കോ അവാര്‍ഡ്), അജയ് പി മങ്ങാട്ട് (സിബി കുമാര്‍ അവാര്‍ഡ്), പ്രൊഫ. പിആര്‍ ഹരികുമാര്‍ (കെആര്‍ നമ്പൂതിരി അവാര്‍ഡ്), കിങ് ജോണ്‍സ് (കനകശ്രീ അവാര്‍ഡ്), വിവേക് ചന്ദ്രന്‍ (ഗീതാഹിരണ്യന്‍ അവാര്‍ഡ്), ഡോ. പികെ രാജശേഖരന്‍ (ജിഎന്‍ പിള്ള അവാര്‍ഡ്), ഡോ. കവിത ബാലകൃഷ്ണന്‍ (ജിഎന്‍ പിള്ള അവാര്‍ഡ്), എന്‍കെ ഷീല (തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളസാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ; പ്രൊഫ ജോസഫ്, കുഞ്ഞാമൻ, രാജശ്രീ, ദേവദാസ്, വിനോയ്
Next Article
advertisement
ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി
ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി
  • മാരിയോ ജോസഫ്-ജിജി മാരിയോ ദമ്പതികൾ തമ്മിൽ അക്രമാസക്തമായ വഴക്കിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.

  • മാരിയോ ജോസഫ് ജിജിയുടെ തലയ്ക്ക് സെറ്റ് അപ് ബോക്സ് കൊണ്ട് അടിച്ചുവെന്ന് പരാതിയിൽ പറയുന്നു.

  • മാരിയോ-ജിജി ദമ്പതികൾ ധ്യാനവും ജീവകാരുണ്യവും നടത്തുന്നു.

View All
advertisement