• HOME
 • »
 • NEWS
 • »
 • kerala
 • »
 • SilverLine | 'സിൽവർ ലൈൻ പദ്ധതി കേരളത്തെ തകർക്കും'; മുന്നറിയിപ്പുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

SilverLine | 'സിൽവർ ലൈൻ പദ്ധതി കേരളത്തെ തകർക്കും'; മുന്നറിയിപ്പുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരളത്തിന്റെ ഭൗമഘടന, പ്രളയതടങ്ങള്‍, നീരൊഴുക്ക്‌ തുടങ്ങിയ സ്വാഭാവിക വ്യവസ്ഥകളെയും മനുഷ്യരുടെ ആവാസ സ്ഥലങ്ങളടങ്ങിയ നിര്‍മ്മിത പ്രകൃതിയെയും സാമൂഹിക സാമ്പത്തിക വ്യവസ്ഥകളെയും ഒരേ സമയം ബാധിക്കുന്ന പദ്ധതിയാണ്‌ സിൽവര്‍ലൈന്‍ എന്ന് പരിഷത്ത്

സിൽവർലൈൻ

സിൽവർലൈൻ

 • Share this:
  കൊച്ചി: സംസ്ഥാന സർക്കാർ എന്ത് വില കൊടുത്തും സിൽവർലൈൻ പദ്ധതി (SilverLine project) നടപ്പിലാക്കുമെന്ന നിലപ്പാടുമായി മുന്നോട്ട് പോകുമ്പോൾ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പദ്ധതിക്ക് എതിരെ നിലപാട് കടുപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി എറണാകുളം കോലഞ്ചേരിയിൽ നടന്ന വാർഷിക സമ്മേളനത്തിൽ പ്രമേയം പാസാക്കിക്കൊണ്ടാണ് പദ്ധതിക്കെതിരെയുള്ള നിലപാട് പരിഷത്ത് കടുപ്പിച്ചിരിക്കുന്നത്.

  പ്രമേയത്തിൻ്റെ പൂർണ്ണരൂപം ഇങ്ങനെ:

  സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെടുത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയ പാരിസ്ഥിതിക സാമൂഹിക പ്രത്യാഘാതസാധ്യതകള്‍ ഗൗരവമേറിയതും കേരളത്തിന്റെ കെട്ടുറപ്പിനെ സാരമായി ബാധിക്കുന്നതുമാണ്‌. സില്‍വര്‍ലൈന്‍ കടന്നു പോകുന്ന മുപ്പതു മീറ്റര്‍ പ്രദേശത്തെയും അതിനു ഇരുവശവും വരുന്ന 85 മീറ്റര്‍ വീതമുള്ള പ്രദേശത്തേയും പ്രത്യേകമായി എടുത്താണ്‌ പഠനം നടത്തിയത്‌.

  പരിഷത്ത്‌ നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകളനുസരിച്ച്‌, കേരളത്തിലെ സവിശേഷമായ എല്ലാ ആവാസവ്യവസ്ഥകളെയും പാതയുടെ നിര്‍മാണം ബാധിക്കുന്നുണ്ട്‌. കേരളത്തിന്റെ ഭൗമഘടന, പ്രളയതടങ്ങള്‍, നീരൊഴുക്ക്‌ തുടങ്ങിയ സ്വാഭാവിക വ്യവസ്ഥകളെയും മനുഷ്യരുടെ ആവാസ സ്ഥലങ്ങളടങ്ങിയ നിര്‍മ്മിത പ്രകൃതിയെയും സാമൂഹിക സാമ്പത്തിക വ്യവസ്ഥകളെയും ഒരേ സമയം ബാധിക്കുന്ന പദ്ധതിയാണ്‌ സിൽവര്‍ലൈന്‍.

  പാത കടന്നുപോകുന്ന 202 കി.മീറ്റര്‍ പ്രളയസാധ്യത പ്രദേശമാണ്‌. ഇവിടെത്തന്നെ 1050 ഏക്കര്‍ സ്ഥലത്ത്‌ എമ്പാങ്ക്‌മെന്റുകളോ കട്ടിങ്ങുകളോ ആണ്‌ നിര്‍മ്മിക്കുന്നത് എന്നത്‌ പ്രതിസന്ധി വര്‍ദ്ധിപ്പിക്കും. പാത 204 ഇടത്ത്‌ അരുവികളേയും 57 ഇടത്ത്‌ നദികളെയോ മറ്റു ജലാശയങ്ങളെയോ മുറിച്ചുകടക്കുന്നുണ്ട്‌ . 500 ഓളം അടിപ്പാതകളും ചെറുതും വലുതുമായ 500 ഓളം പാലങ്ങളും പദ്ധതിയുടെ ഭാഗമായി പുതുതായി നിര്‍മ്മിക്കേണ്ടിവരും. ഇവയൊക്കെ നീരൊഴുക്കിന്റെ സ്വാഭാവികതയില്‍ വരുത്താവുന്ന മാറ്റങ്ങളെപ്പറ്റി ഡി.പി.ആറി ല്‍ കാര്യമായൊന്നും പറയുന്നില്ല. ഇതൊക്കെ ഭാവിയില്‍ കേരളത്തിന്റെ പ്രളയ സാധ്യതാ പ്രദേശത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുകയും ചെയ്യും.

  കാലാവസ്ഥ മാറ്റവുമായി ബന്ധപെട്ട്‌ വരും കാലങ്ങളില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളും ഇവിടെ പരിഗണിക്കണം. പാരിസ്ഥിതിക പ്രാധാന്യമേറിയ നെല്‍വയലുകള്‍, ചതുപ്പുകള്‍, നദീമുഖങ്ങള്‍, കണ്ടല്‍ക്കാടുകള്‍, ചെങ്കല്‍കുന്നുകള്‍, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ആവാസവ്യവസ്ഥകള്‍, ജൈവവൈവിധ്യ സങ്കേതങ്ങള്‍ എന്നിവയിലൂടെയെല്ലാം സിൽവര്‍ലൈന്‍ കടന്നുപോകുന്നുണ്ട്‌.

  വംശനാശഭീഷണി നേരിടുന്ന 47 തരം മത്സ്യങ്ങളുടെയും നിരവധി ദേശാടനപ്പക്ഷികളുടെയും ആവാസവ്യവസ്ഥയില്‍ കൂടിയാണ്‌ സില്‍വര്‍ലൈന്‍ നിര്‍മ്മിക്കുന്നത്‌. പാത പോകുന്ന സ്ഥലത്ത്‌ 30 മീ. പരിധിയില്‍ 7409 വീടുകളും 33 ഫ്ലാറ്റുകളും വരുന്നുണ്ട്‌. 30 മീ.ല്‍ മൊത്തത്തില്‍ 8469 കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടി വരും. ഇവയില്‍ സ്കൂളുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ എന്നിങ്ങനെ 40 ഇനങ്ങളിലായി കെട്ടിടങ്ങൾ ഉള്‍പ്പെടുന്നു. 30 മീ. പരിധിയില്‍ 6.82 ഏക്കര്‍ മത്സ്യ കൃഷിയ്‌ടക്കം 1927 ഏക്കര്‍ കൃഷിസ്ഥലംപൂര്‍ണ്ണമായി നശിക്കും.

  സില്‍വര്‍ലൈന്‍ കടന്നുപോകുന്ന പലതരം നിര്‍മ്മിതികളായ എംബാങ്ക്‌മെന്റ്‌, വയഡക്ട്‌, കട്ടിങ്ങിങ്ങുകൾ, ടണല്‍, പാലം എന്നിവയൊക്കെ ഏതൊക്കെ ജില്ലയില്‍, എത്രമാത്രം, എവിടെയൊക്കെ എന്നതിന്റെ വിശദാംശങ്ങള്‍ പരിഷത്‌ പഠനത്തില്‍ ലഭ്യമാണ്‌. അതനുസരിച്ച്‌ നേരത്തെ പറഞ്ഞതുപോലെ എംബാങ്ക്മെന്റും കട്ടിങ്ങും പണിയാന്‍ മാത്രം 1050 ഏക്കര്‍ സ്ഥലമെടുക്കേണ്ടിവരും. ഈ നിര്‍മ്മിതി കൂടുതലുള്ളത്‌ കോഴിക്കോട്‌,(60) കണ്ണൂർ(48), കാസര്‍കോഡ്‌ (48), തൃശ്ശൂർ(42) ജില്ലകളിലാണ്‌.

  ഇത്‌ ഈ ജില്ലകളിലെ സില്‍വര്‍ലൈനിന്റെ ആകെ നീളത്തിന്റെ ശരാശരി 75%ത്തിലധികം വരും. ഉദാഹരണത്തിന്‌, കോഴിക്കോട്‌ ജില്ലയില്‍ പാതയുടെ ആകെ നീളമായ 75 കി.മീ.ല്‍ 60 കി.മീ.റും എംബാങ്ക്‌മെന്റും കട്ടിങ്ങും ചേര്‍ന്നതാണ്‌. മറ്റൊരു ആറര കി.മീ. കോഴിക്കോട്‌ നഗരത്തിനും കല്ലായിപ്പുഴയ്ക്കും അടിയിലൂടെയുള്ള ടണല്‍ ആണ്‌. എംബാങ്ക്മെന്റിന്‌ പലയിടത്തും എട്ട്‌ മീറ്റര്‍ വരെ ഉയരം ഉണ്ടാകുമെന്നതും 293 കി.മീ അത്‌ നിര്‍മ്മിക്കുന്നതും ഭാവിയില്‍ ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കും.

  സില്‍വര്‍ ലൈനിന്റെ സാമ്പത്തിക പ്രായോഗികത നിർണ്ണയിക്കാനായി ഉപയോഗിച്ച 58, 18 എന്നിവയിലെ പൊരുത്തക്കേടുകള്‍ മുന്നേ തന്നെ മറ്റു പഠനങ്ങള്‍ ചുണ്ടിക്കാട്ടിയിട്ടുണ്ട്‌. 2019 ലെ [18 ല്‍ നിന്ന്‌ 2020 ലെ 078ലേക്കെത്തുമ്പോള്‍ ചില നിര്‍മിതിയുടെ നിര്‍മാണചെലവില്‍ 74% വരെ കുറവു കാണിക്കുന്നുണ്ട്‌. അക്കാലത്തെ വിലക്കയറ്റം പോലും പരിഗണിക്കാതെയാണിത്‌. യാത്രക്കാരുടെ എണ്ണം കണക്കാക്കിയ സര്‍വെയില്‍ 380 പേരുടെ അഭിപ്രായം മാത്രം പരിഗണിച്ചാണ്‌ നിത്യയാത്രക്കാര്‍, 80,000 ത്തോളം വരുമെന്ന്‌ തീരുമാനിച്ചത്‌. ഒരു ഭാഗത്തേക്ക്‌ മാത്രം പ്രതിദിനം 37 വണ്ടികള്‍ ഉണ്ടാകുമെന്ന്‌ പറയുന്നത്‌ കോഴിക്കോട്‌ വരെ മാത്രമാണ്‌. കാസര്‍കോട്ടേക്ക്‌ 18 വണ്ടികള്‍ മാത്രമേ ഉള്ളൂ. അതിനാല്‍ യാത്രക്കാര്‍ പിന്നെയും കുറയും.

  പദ്ധതിയുടെ നടത്തിപ്പും റിയല്‍ എസ്റ്റേറ്റ്‌ വികസനവും ഏല്‍പ്പിക്കുന്നത്‌ 75 ശതമാനത്തോളം സ്വകാര്യപങ്കാളിത്തമുള്ള രണ്ട്‌ പ്രത്യേക കമ്പനികളെയാണ്‌. 100 മാതൃകയിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇവയോടൊപ്പം കെ-റെയില്‍ കണക്കാക്കിയവിധമുള്ള യാത്രക്കാരുടെ ചേരുവ കൂടി കണക്കിലെടുക്കേണ്ടതുണ്ട്‌. ബ്രോഡ്ഗേജില്‍ നിന്ന്‌ മാറി സ്റ്റാന്‍ഡേര്‍ഡ്‌ ഗേജ്‌ നിര്‍ദേശിക്കുമ്പോള്‍ രണ്ടിനേയും ചേര്‍ത്ത്‌ ഒരു താരതമ്യപഠനം പോലും നടത്തിയിട്ടില്ല. പാത കുടന്നുപോകുന്നിടത്തെ ഭൂമിയുടെ ഗുണദോഷങ്ങള്‍ ശാസ്ത്രീയമായി പഠിച്ചുകൊണ്ടല്ല 088 തയ്യറാക്കിയത്‌. വെള്ളത്തിന്റെ ഒഴുക്ക്‌; പ്രളയ ദുരന്തസാധ്യത,നിര്‍മാണത്തിനും നടത്തിപ്പിനും ആവശ്യമുള്ള വെള്ളം എന്നിവയെപ്പറ്റിയുള്ള ഹൈഡ്രോളജി പഠനങ്ങള്‍ നടന്നിട്ടില്ല.

  ഏറ്റെടുക്കേണ്ട ഭൂമി, ബഫര്‍സോണ്‍, വണ്ടിയുണ്ടാക്കുന്ന ഭയമകമ്പനം, സൃഷ്ടിക്കാവുന്ന തൊഴിലവസരങ്ങള്‍, വേണ്ടിവരുന്ന പ്രകൃതിവിഭവങ്ങള്‍, മാലിന്യസംസ്തരണം എന്നിവ സംബന്ധിച്ചൊന്നും ശാസ്ത്രീയപാനങ്ങള്‍ ഉൾ ക്കൊളുന്നതല്ല 01%. ഇത്രയും വലിയ പദ്ധതിയുടെ 'വിശദമായ പദ്ധതിരേഖ, ഒന്നിനെപ്പറ്റിയും വിശദാംശങ്ങളില്ലാത്തതാണ്‌. സില്‍വര്‍ലൈന്‍ പദ്ധതിയെ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെടുത്തി ചര്‍ച്ചചെയ്യാനാണ്‌ പരിഷത്ത്‌ എപ്പോഴും ശ്രമിച്ചത്‌. ഭൂരിഭാഗം ജനങ്ങള്‍ക്ക്‌ ഗുണമുണ്ടാകുന്നതും ഒപ്പം പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്നതുമാകണം വികസനപദ്ധതികള്‍ എന്നതാണ്‌ പരിഷത്തിന്റെ നിലപാട്‌.

  ഈ നിലപാട്‌ വെച്ച്‌ നോക്കുമ്പോള്‍ ചുരുങ്ങിയ ചെലവില്‍ സമയം പാഴാക്കാതെ, കൂടുതല്‍ ജനങ്ങളും ചരക്കുകളും ലക്ഷ്യത്തിലെത്തുന്ന രീതിയിലാവണം കേരളത്തിലെ ഗതാഗതം പ്രവര്‍ത്തിക്കുന്നത്‌. പൊതുഗ താഗതത്തിനായിരിക്കണം മുന്‍ഗണന. ഈ രീതിയില്‍ പരിശോധിക്കുമ്പോള്‍ സിൽവര്‍ലൈന്‍ പദ്ധതി കേരളത്തില്‍ നിലവിലുള്ള ഗതാഗതപ്രശ്നറങ്ങള്‍ക്ക്‌ പരിഹാരമാകില്ല. സില്‍വര്‍ലൈന്‍ പദ്ധതി കൊണ്ടു ണ്ടാകുന്ന സാമൂഹിക പാരിസ്ഥിതിക നഷ്ടങ്ങള്‍ ഡി പി ആറിൽ പറഞ്ഞിരിക്കുന്ന ഗുണങ്ങള്‍ വച്ച്‌ താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതലായിരിക്കും. മുകളില്‍ നല്‍കിയ പഠനഫലങ്ങളും 018 ലെ അശാസ്ത്രീയതയും അപൂര്‍ണതയും ചേര്‍ത്തു വായിക്കുമ്പോള്‍ സിൽവര്‍ലൈന്‍ പദ്ധതി കേരളത്തിൽ ദൂരവ്യാപകമായ പാരിസ്ഥിതിക സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നാണ്‌ ബോധ്യപ്പെടുന്നത്‌.അതിനാല്‍ പരിഷത്ത്‌ ആവര്‍ത്തിച്ചുപറഞ്ഞതുപോലെ സില്‍വര്‍ലൈന്‍ കേരളത്തിന്റെ വികസനത്തില്‍ മുന്‍ഗണനയല്ലെന്ന നിലപാട്‌ പരിഷത്ത്‌ നടത്തിയ പുതിയപഠനം സാധൂകരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനങ്ങളുമായും വിവിധമേഖലകളിലെ വിദദ്ധരുമായും ചര്‍ച്ചചെയ്യാന്‍ തയ്യാറാകണമെന്ന്‌ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ 59-ാം വാര്‍ഷിക സമ്മേളനം കേരള സര്‍ക്കാരിനോട്‌ അഭ്യര്‍ഥിക്കുന്നു.
  Published by:user_57
  First published: