'കേരള' അല്ല 'കേരളം'; സംസ്ഥാനത്തിന്റെ പേര് തിരുത്താനായി സർക്കാർ

Last Updated:

ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും 'കേരളം' എന്നാക്കാനുള്ള നടപടി ഊർജിതം

ഫയൽ ചിത്രം
ഫയൽ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കാൻ സർക്കാർ നടപടി ഊർജിതമാക്കുന്നു. ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടും.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്ന പ്രമേയത്തിലൂടെയാകും ഇത്. ഭരണഘടനയിലും സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സർക്കാറിന്റെ നിർദ്ദേശം പ്രതിപക്ഷവും പിന്തുണച്ചാൽ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്രത്തിന് അയക്കും. ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക.
Also Read- സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ജോലി ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് താൽപര്യമില്ല;നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി
അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും. നാളെയോ മറ്റെന്നാളോ നടപടികൾ പൂർത്തിയാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയാൻ ആണ് ആലോചന. ബില്ലുകൾ ചർച്ച കൂടാതെ പാസാക്കും.
advertisement
തന്നെ കൊലപ്പെടുത്താൻ പാർട്ടിയിൽ ഗൂഢാലോചന നടന്നെന്ന കുട്ടനാട് എംഎൽഎ തോമസ് കെ തോമസിന്റെ ആരോപണം അടിയന്തര പ്രമേയമായി പ്രതിപക്ഷം സഭയിൽ കൊണ്ടുവരും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരള' അല്ല 'കേരളം'; സംസ്ഥാനത്തിന്റെ പേര് തിരുത്താനായി സർക്കാർ
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement