മയ്യഴിയിലെ ആദ്യ വന്ദേഭാരത് ലോക്കോ പൈലറ്റായി ചാലക്കര സ്വദേശി കല്യാടൻ ശ്രീജിഷ്

Last Updated:

മയ്യഴിയിലെ ആദ്യ ലോക്കോ പൈലറ്റ് ശ്രീജിഷ്. അതിവേഗം പറക്കുന്ന വന്ദേഭാരതിൻ്റെ അമരക്കാരന്‍. അറിഞ്ഞും അറിയാതെയും ട്രാക്കില്‍ ജീവന്‍ പൊലിയുമ്പോള്‍ മുഖത്ത് നിസ്സഹായത മാത്രം.

വന്ദേഭാരത് ഓടിച്ചുകൊണ്ട് ശ്രീജിഷ് 
വന്ദേഭാരത് ഓടിച്ചുകൊണ്ട് ശ്രീജിഷ് 
മയ്യഴിക്കാര്‍ക്ക് ലോകത്തോട് വിളിച്ചുപറയാന്‍ ഒട്ടേറെ സന്തോഷമുഹൂര്‍ത്തങ്ങള്‍ ഉണ്ടെങ്കിലും ഇന്ന് നാട്ടിലെയാകെ ചര്‍ച്ചാ വിഷയമാണ് ചാലക്കര സ്വദേശി കല്യാടന്‍ ശ്രീജിഷ്. മയ്യഴിയിലെ ആദ്യ ലോക്കോ പൈലറ്റായ ശ്രീജിഷ് ഇന്ന് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അതിവേഗതയില്‍ ഓടിക്കുകയാണ്. വന്ദേഭാരതില്‍ മുന്നോട്ട് കുതിക്കുമ്പോഴും മാഹി റെയില്‍വേസ്റ്റേഷനെത്തുമ്പോഴും ഉള്ളില്‍ തൻ്റെ വീടും നാടും ഒപ്പം അഭിമാനവുമാണ് ശ്രീജിഷിൻ്റെ മനസ്സില്‍.
ട്രെയിന്‍ നിര്‍ത്താനായില്ലെങ്കിലും കടന്നു പോകുന്ന വഴി നീളെ മനസ്സിലെത്തുന്നത് നാടും നാട്ടുകാരും തന്നെയാണ്. റെയില്‍വേ കുടുംബത്തിലാണ് ശ്രീജിഷ് ജനിച്ചത്. അച്ഛന്‍ കെ ശ്രീധരന്‍ നമ്പ്യാര്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ ചീഫ് ലോക്കോ ഇന്‍സ്‌പെക്ടറായിരുന്നു. ചാലക്കരയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് നവോദയ, മാഹി കോളേജ് എന്നിവിടങ്ങളിലായി പഠനം. തുടര്‍ന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറായ ശ്രീജിഷ് 1999 ല്‍ സതേണ് റെയില്‍വേയില്‍ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റായി.
ഇന്ന് ഷൊര്‍ണ്ണൂര്‍ - മംഗലാപുരം റൂട്ടിലാണ് ശ്രീജിഷ് വന്ദേഭാരത് പറത്തുന്നത്. അതിവേഗതയില്‍ പായുന്ന ട്രെയിനിന് മുന്നിലായി അറിഞ്ഞും അറിയാതെയും ആളുകള്‍ ജീവൻ കളയുമ്പോള്‍ നിശ്ചലമായി നോക്കിനില്‍ക്കാനെ ശ്രീജിഷിന് സാധിച്ചുള്ളു. അതിനുമപ്പുറം മനസ്സ് മരവിച്ചാണ് ഓരോ യാത്രയും. അപ്പോഴൊക്കെ വീണുകിട്ടുന്ന സമയങ്ങളില്‍ സംഗീതത്തെ ചേര്‍ത്ത് പിടിക്കാനാണ് ശ്രീജിഷ് ആഗ്രഹിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
മയ്യഴിയിലെ ആദ്യ വന്ദേഭാരത് ലോക്കോ പൈലറ്റായി ചാലക്കര സ്വദേശി കല്യാടൻ ശ്രീജിഷ്
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement