Marriage age 21 | യുവതികളുടെ വിവാഹപ്രായം 18ല്‍ തന്നെ നിലനിര്‍ത്തുന്നതാണ് ഉചിതം; കെ.കെ ശൈലജ ടീച്ചര്‍

Last Updated:

പ്രായപൂര്‍ത്തിയാകുന്നതോടെ ഒരു വ്യക്തി സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രാപ്തരാകും

കെകെ ശൈലജ ടീച്ചർ
കെകെ ശൈലജ ടീച്ചർ
കോഴിക്കോട്: രാജ്യത്തെ സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്നും 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കെകെ ശൈലജ ടീച്ചര്‍ (KK Shailaja Teacher). യുവതികളുടെ വിവാഹപ്രായം 18-ല്‍ തന്നെ നിലനിര്‍ത്തുന്നതാണ് ഉചിതമെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയാകുന്നതോടെ ഒരു വ്യക്തി സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രാപ്തരാകും. സ്ത്രീകളുടെ ആരോഗ്യകാര്യത്തില്‍ രാജ്യം ഇപ്പോഴും പിന്നിലാണെന്നും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിവാഹപ്രായം ഉയര്‍ത്തുകയല്ല വേണ്ടതെന്നും കെക ശൈലജ ടീച്ചര്‍ പറഞ്ഞു.
സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സായി ഉയർത്താനുള്ള കേന്ദ്ര നീക്കത്തിന് പിന്നിലെ കാരണമെന്ത്?
1978 മുതൽ സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം ഇന്ത്യയിൽ 18 വയസാണ്. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സമൂഹത്തിൽ വലിയ സ്വാധീനം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.
advertisement
സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്ര നീക്കത്തിന് പിന്നിലെ കാരണമെന്ത്?
കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ നടത്തിയ പ്രഭാഷണത്തിൽ സ്ത്രീശാക്തീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദമായി സംസാരിച്ചിരുന്നു. സ്ത്രീകൾ അവസരം ലഭിച്ചപ്പോഴെല്ലാം ഇന്ത്യയുടെ യശസ് ഉയർത്തിയിട്ടുണ്ടെന്നും രാജ്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വയം തൊഴിലിനും മറ്റു തൊഴിലവസരങ്ങൾക്കും തുല്യമായ അവസരം നൽകുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ പെൺമക്കളുടെയും സഹോദരിമാരുടെയും ആരോഗ്യത്തിന്റെ കാര്യത്തിൽ തന്റെ സർക്കാരിന് ആശങ്കയുണ്ടെന്നും പോഷകാഹാരക്കുറവിൽ നിന്ന് അവരെ സംരക്ഷിക്കണമെങ്കിൽ അവർ ശരിയായ പ്രായത്തിലാണ് വിവാഹം കഴിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച് പരിശോധിക്കാൻ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അവർ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അന്ന് അദ്ദേഹം വ്യക്‌തമാക്കി.
advertisement
സമത പാർട്ടിയുടെ മുൻ മേധാവി ജയ ജെയ്റ്റ്‌ലി നേതൃത്വം നൽകിയ, നീതി ആയോഗ് അംഗം ഡോ. വിനോദ് പോൾ അംഗമായിരുന്ന പാനൽ വിവാഹപ്രായം, മാതൃത്വത്തിന്റെ പ്രായം എന്നിവയ്ക്ക് ഗർഭാവസ്ഥയിലും കുഞ്ഞ് ജനിച്ചതിനു ശേഷവും അമ്മയുടെയും കുഞ്ഞിന്റെയും പോഷകാഹാര നിലയും ആരോഗ്യവുമായുള്ള ബന്ധം പരിശോധിച്ചു. കൂടാതെ ശിശുമരണനിരക്ക് (IMR), മാതൃമരണ നിരക്ക് (MMR), പ്രത്യുത്പാദന നിരക്ക് (TFR) തുടങ്ങിയ പ്രധാന സൂചികകളും വിശദമായ പഠനത്തിന് വിധേയമാക്കി. സ്ത്രീകൾക്കിടയിൽ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാനും പാനലിനോട് ആവശ്യപ്പെട്ടിരുന്നു.
advertisement
"ഇന്ത്യ കൂടുതൽ പുരോഗമിക്കുന്നതിന് അനുസരിച്ച് സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ നേടുന്നതിനും പുതിയ അവസരങ്ങൾ തുറക്കുന്നു" എന്ന് കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗത്തിനിടെ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Marriage age 21 | യുവതികളുടെ വിവാഹപ്രായം 18ല്‍ തന്നെ നിലനിര്‍ത്തുന്നതാണ് ഉചിതം; കെ.കെ ശൈലജ ടീച്ചര്‍
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement