Metro rail projects | തലസ്ഥാനത്തിന്റെ മെട്രോ സ്വപ്‌നങ്ങൾ ചിറകുവിരിക്കുമോ? തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുടെ ഡി.പി.ആർ. ഒമ്പത് മാസത്തിനകം

Last Updated:

കോഴിക്കോട് 26 കിലോമീറ്റർ ദൂരത്തിലും തിരുവനന്തപുരത്ത് 39 കിലോമീറ്റർ ദൂരത്തിലുമാണ് മെട്രോ സർവീസ് തുടങ്ങുക

കൊച്ചി മെട്രോയുടെ ദൃശ്യം
കൊച്ചി മെട്രോയുടെ ദൃശ്യം
കാെച്ചി: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ മെട്രോകളുടെ വിശദമായ പദ്ധതി രൂപരേഖ (detailed project report of Metro in Thiruvananthapuram and Kozhikode) ഒമ്പത് മാസത്തിനകം തയ്യാറാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാെച്ചി മെട്രോ എം.ഡി. ലോക്നാഥ് ബെഹ്റ. ഇരു നഗരങ്ങളിലെയും സമഗ്ര ഗതാഗത പദ്ധതി തയ്യാറാക്കിയതിന് ശേഷമേ അനുയോജ്യമായ മെട്രോ ഏതെന്ന് തീരുമാനിക്കാനാവൂ. സാങ്കേതിക സംവിധാനങ്ങൾ അനുകൂലമായാൽ ഒക്ടോബറിൽ വാട്ടർ മെട്രോ ആരംഭിക്കുമെന്നും ബെഹ്‌റ വിശദമാക്കി.
തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ കാെണ്ടു വരുന്നതിന് മുന്നോടിയായി സമഗ്ര ഗതാഗത പദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രവർത്തനം കെ.എം.ആർ.എൽ. തുടങ്ങിക്കഴിഞ്ഞു. ഇരു നഗരങ്ങളിലും മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സമഗ്ര ഗതാഗത പദ്ധതിയിൽ തയ്യാറാക്കുക. ഇതിന്റെ അടിസ്ഥാനത്തിലാണ്
പരമ്പരാഗത മെട്രോ വേണോ ലെെറ്റ് മെട്രോ വേണോ അതോ നിയോ മെട്രോ ആണോ അനുയോജ്യമാകുക എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. തുടർന്ന് വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കും. 8 മുതൽ 9 മാസത്തിനുള്ളിൽ ഇക്കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോക്നാഥ് ബെഹ്‌റ പറഞ്ഞു.
advertisement
കോഴിക്കോട് 26 കിലോമീറ്റർ ദൂരത്തിലും തിരുവനന്തപുരത്ത് 39 കിലോമീറ്റർ ദൂരത്തിലുമാണ് മെട്രോ സർവീസ് തുടങ്ങുക. പരമ്പരാഗത മെട്രോ ആണെങ്കിൽ കിലോമീറ്ററിന് 200 കോടിയും ലെെറ്റ് മെട്രോയ്ക്ക് കിലോമീറ്ററിന് 150 കോടിയും നിയോ മെട്രോയ്ക്ക് കിലോമീറ്ററിന് 60 കോടിയുമാണ് ചെലവ് വരിക. ഇരു നഗരങ്ങളിലും ഒരേ സമയം നിർമാണ പ്രവർത്തനങ്ങൾ നടത്താമെന്നാണ് കരുതുന്നത്. വാട്ടർ മെട്രോയ്ക്കു വേണ്ടി ഷിപ് യാർഡ് നാല് ബോട്ടുകളാണ് നിലവിൽ നിർമിച്ചു കെെമാറിയിരിക്കുന്നത്. അഞ്ചാമത്തെ ബോട്ടു കൂടി ലഭിച്ചാൽ ഒക്ടാേബറിൽ വാട്ടർ മെട്രോ ആരംഭിക്കും. ആദ്യ സർവീസ് വെെപ്പിനിലേക്ക് ആയിരിക്കും.
advertisement
കാെച്ചി മെട്രോ കാക്കനാട് വരെ ദീർഘിപ്പിക്കുന്നതിനുള്ള പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾ 75% പൂർത്തിയായി കഴിഞ്ഞു. എന്നാൽ കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിക്കാത്തതിനാലാണ് നിർമാണം ആരംഭിക്കാൻ സാധിക്കാത്തത് എന്നും ബെഹ്റ പറഞ്ഞു.
Summary: The Kochi Metro MD Loknath Behra expressed hopes that the detailed project report of metros in Thiruvananthapuram and Kozhikode cities is expected within nine months. Only after preparing a comprehensive transport plan for both the cities can a decision be made as to which metro is suitable. Behra also explained that the water metro will start service in October if the technical arrangements are favourable. Three major options are under consideration
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Metro rail projects | തലസ്ഥാനത്തിന്റെ മെട്രോ സ്വപ്‌നങ്ങൾ ചിറകുവിരിക്കുമോ? തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുടെ ഡി.പി.ആർ. ഒമ്പത് മാസത്തിനകം
Next Article
advertisement
'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി
'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി
  • ക്രിസ്മസ് ആഘോഷത്തിന് വിലക്കേർപ്പെടുത്തിയ സ്വകാര്യ സ്‌കൂളുകൾക്കെതിരെ സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചു.

  • മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ വിദ്യാലയങ്ങളിൽ വിഭജനം അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

  • വാർഗീയതയോ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കോ സ്‌കൂളുകൾ ഉപയോഗിച്ചാൽ കർശന നടപടി: മുന്നറിയിപ്പ്.

View All
advertisement