ചരിത്രം കുറിക്കുന്ന നവകേരള സദസിനെക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ അറിയാം ?
Last Updated:
സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഒരു മാസത്തിലേറെ തലസ്ഥാനം വിട്ടുനിൽക്കുന്നത് കേരളത്തിൽ ആദ്യം
1.മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ഒരു മാസത്തിലേറെക്കാലം സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളുമായി സംവദിക്കുന്നതാണ് നവകേരള സദസ്.
2.നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് നവകേരള സദസ്.
3.മഞ്ചേശ്വരത്ത് ആരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന തരത്തിലാണ് പരിപാടി.
4.സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഒരു മാസത്തിലേറെ തലസ്ഥാനം വിട്ടുനിൽക്കുന്നത് കേരളത്തിൽ ആദ്യം.
5.രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് നവകേരള സദസ് യോഗങ്ങൾ.
6.രാവിലെ 9 നു പൗരപ്രമുഖരുമായി കൂടിക്കാഴ്ച. രാവിലെ 11 മുതൽ വൈകിട്ട് 6 വരെ നാലു മണ്ഡലങ്ങളിലെ പരിപാടി എന്നിങ്ങനെയാണു പരിപാടി നിശ്ചയിച്ചിട്ടുള്ളത്.
7.ഒരു ദിവസം പരമാവധി നാലു മണ്ഡലങ്ങളിലാണ് പൊതുജനങ്ങളുമായി സംവദിക്കുന്ന പരിപാടി.
advertisement
8.ഇപ്പോഴത്തെ പദ്ധതി അനുസരിച്ച് ഒരു മണ്ഡലത്തിൽ പരമാവധി ഒന്നര മണിക്കൂറാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പൊതുജനങ്ങളുമായി സംവദിക്കുന്നതിന് ചെലവിടുന്ന സമയം.
9.ഒരു മാസത്തിലേറെക്കാലം മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും പൂർണമായി സെക്രട്ടേറിയറ്റ് ഓഫിസിൽ നിന്ന് വിട്ടുനിൽക്കും.
10.ഇ ഓഫിസ് വഴിയാണു സെക്രട്ടേറിയറ്റിലെ 90 % ഫയലുകളും നീങ്ങുന്നത് എന്നതിനാൽ ഭരണത്തെ ബാധിക്കില്ലെന്നാണു സർക്കാരിന്റെ വാദം.
11.മുഖ്യമന്ത്രിക്കും മന്ത്രിമാരും ഒരേ ബസിലാണ് കേരളം മുഴുവൻ സഞ്ചരിക്കുക.
12.മന്ത്രിമാർക്ക് സഞ്ചരിക്കാനുള്ള ബസ് വാങ്ങാൻ ധനവകുപ്പ് 1.05 കോടി രൂപ അനുവദിച്ചു.
advertisement
13.ബസ് വാങ്ങാൻ 1,05,20,000 രൂപ വേണമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി. ബിജു പ്രഭാകര്‍ സെപ്റ്റംബര്‍ 22ന് കത്ത് മുഖേന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
14.അധിക ഫണ്ടായാണ് തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്.
15.അഞ്ച് ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി വേണം. അതുകൊണ്ടാണ് ബസ് വാങ്ങിക്കാന്‍ ട്രഷറി നിയന്ത്രണം ഒഴിവാക്കിയത്.
16.മന്ത്രിസഭയുടെ പര്യടനത്തെ ചീഫ് സെക്രട്ടറിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അനുഗമിക്കുന്നില്ല. എന്നാൽ മന്ത്രിസഭാ യോഗം നടക്കുന്നതിനു തലേന്നു തന്നെ ജില്ലയിലെത്തും.
advertisement
17.ആദ്യദിനമായ നവംബർ 18ന് മഞ്ചേശ്വരം മണ്ഡലത്തിൽ നവകേരള സദസ് ഉദ്ഘാടനം മാത്രം.
18.നവംബർ 19 മുതലാണ് നവകേരള സദസ് പൂർണരൂപത്തിൽ നടക്കുക.
19.ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന നവകേരള സദസ്സ് പര്യടനത്തിനിടെ അഞ്ചു മന്ത്രിസഭാ യോഗങ്ങൾ അഞ്ചു ജില്ലകളിൽ നടക്കും.
20.സംസ്ഥാന ചരിത്രത്തിലാദ്യമാണ് തുടർച്ചയായ അഞ്ചു മന്ത്രിസഭാ യോഗങ്ങൾ തലസ്ഥാനത്തിനു പുറത്തു ചേരുന്നത്.
21.മന്ത്രിസഭ ഒന്നാകെ മുഴുവൻ ജില്ലകളിലും പര്യടനം നടത്തുന്നതിനാൽ സർക്കാരിനു മുൻപിൽ മറ്റു വഴിയില്ല.
22.മന്ത്രിസഭായോഗ ദിവസങ്ങളിൽ പ്രമുഖരുമായി കൂടിക്കാഴ്ച ഒഴിവാക്കും.
advertisement
23.സാധാരണ നടക്കാറുള്ളതു ബുധനാഴ്ചകളിലാണെങ്കിലും നവകേരള സദസ്സിനിടെ രണ്ടു മന്ത്രിസഭാ യോഗങ്ങൾ ചൊവ്വാഴ്ചയാണ്.
24. നവംബർ 22 കണ്ണൂർ തലശ്ശേരിയിലും നവംബർ 28 മലപ്പുറം വള്ളിക്കുന്നിലും ഡിസംബർ ആറിനു തൃശൂരിലും ഡിസംബർ 12 ഇടുക്കി പീരുമേട്ടിലും ഡിസംബർ 20നു കൊല്ലത്തുമാണു മന്ത്രിസഭാ യോഗങ്ങൾ.
25. ‘നവകേരള സദസ്സ് ജനാധിപത്യത്തിന്റെയും ഭരണ നിര്‍വ്വഹണത്തിന്റെയും ചരിത്രത്തില്‍ പുതുമയുള്ളതും സമാനതകളില്ലാത്തതുമാണ്.. ജനാധിപത്യത്തിന്റെ അര്‍ത്ഥ തലങ്ങള്‍ സമ്പൂര്‍ണ്ണതയിലെത്തിക്കാനുള്ള ക്രിയാത്മക മുന്നേറ്റമാണ്,‘ മുഖ്യമന്ത്രി പിണറായി വിജയൻ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 15, 2023 12:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചരിത്രം കുറിക്കുന്ന നവകേരള സദസിനെക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ അറിയാം ?