കാടിനുള്ളിലൂടെ മഹാഗണി തോട്ടത്തിലേക്കും ഇല്ലിത്തോടിലേക്കും ഒരു യാത്ര

Last Updated:

പുലിമുരുകൻ, ബാഹുബലി തുടങ്ങിയ സിനിമകൾ ഷൂട്ട്‌ ചെയ്ത ഇടം... എറണാകുളം ജില്ലയിലെ മലയാറ്റൂരിനടുത്താണ് ഇക്കോടൂറിസം സ്പോട്ടായ മഹാഗണി തോട്ടത്തിലേക്കും ഇല്ലിത്തോടിലേക്കും ഒരു യാത്ര

+
Mahogany

Mahogany Thottam and Illithode

എറണാകുളം ജില്ലയിലെ മലയാറ്റൂരിനടുത്താണ് ഇക്കോടൂറിസം സ്പോട്ടായ മഹാഗണി തോട്ടവും ഇല്ലിത്തോടും ഉള്ളത്. മലയാറ്റൂരിൽ നിന്ന് ഏകദേശം 11 km ദൂരം ഉണ്ട് മഹാഗണി തോട്ടത്തിലേക്ക്. രാവിലെ 8 മണി മുതൽ വൈകിട്ട് 4:30 വരെയാണ് പ്രവേശന സമയം. ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് (5 - 13) 10 രൂപയും ആണ്. ക്യാമറയ്ക്ക് 100 രൂപയും. മലയാള സിനിമ ആയ പുലിമുരുകൻ ഇവിടെ ആണ് ഷൂട്ട്‌ ചെയ്തത്. കൂടാതെ ബാഹുബലി, വിജയുടെ പുലി തുടങ്ങി നിരവധി സിനിമകൾ ഇവിടെ ഷൂട്ട്‌ ചെയ്തിട്ടുണ്ട്. കാട്ടിലൂടെ ഒരു യാത്ര ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ സ്ഥലമാണ് ഇവിടം. ദിവസവും ഒരുപാട് ടൂറിസ്റ്റുകൾ ഇവിടെ എത്താറുണ്ട്.
കാടിൻ്റെ ഉള്ളിലേക്ക് പോകുംതോറും വലിയ മരങ്ങൾ കാണാൻ സാധിക്കും. പല മരത്തിലും ഊഞ്ഞാലുകൾ കെട്ടിയിട്ടുണ്ട്. മഹാഗണി തോട്ടത്തിൻ്റെ ഉള്ളിലേക്ക് പോയാൽ ഇല്ലിത്തോട് കാണാൻ സാധിക്കും. ഫാമിലി ആയിട്ടും കൂട്ടുകാരുമായും ഇവിടെ എത്തി പുഴയിൽ കുളിക്കാനും കളിക്കാനും സമയം ചെലവഴിക്കുന്നവരും ഉണ്ട്. പുഴയുടെ കുറച്ച് അകലെ പുഴയ്ക്ക് അപ്പുറത്തേക്ക് കടക്കരുത് എന്നുള്ള അപായ സൂചന നൽകുന്ന ലൈൻ കൊടുത്തിട്ടുണ്ട്. അതിന് അപ്പുറത്തേക്ക് ആരും കടക്കരുത്. ഫോട്ടോഗ്രഫിയ്ക്ക് പറ്റിയ സ്ഥലം കൂടിയാണിത്. വളരെ എളുപ്പത്തിൽ ഒരു പകലിൽ പോയി ആസ്വദിച്ച് വരാൻ കഴിയുന്ന യാത്ര. രസകരമായ പല കാഴ്ചകളും കാടിനുള്ളിലെ യാത്രാനുഭവവും അനുഭവിക്കാൻ പറ്റിയ സ്ഥലമാണിത്. കാടിനുള്ളിലൂടെ സഞ്ചരിക്കുമ്പോൾ ചീവിടുകളുടെയും മറ്റ് പക്ഷികളുടെയും ശബ്ദങ്ങൾ കേൾക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Kochi/
കാടിനുള്ളിലൂടെ മഹാഗണി തോട്ടത്തിലേക്കും ഇല്ലിത്തോടിലേക്കും ഒരു യാത്ര
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement