ഭാരതീയ കൃഷി പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ കിസാൻ മേള; കാർഷിക ഉത്പന്ന സ്റ്റാളുകൾ ശ്രദ്ധേയമായി

Last Updated:

മേളയുടെ ഭാഗമായി ‘വാഴ കൃഷി എങ്ങനെ ലാഭകരമാക്കാം‘ എന്ന വിഷയത്തിൽ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. ഗവാസ് രാകേഷ് ക്ലാസെടുത്തു. കർഷകരുടെ മുഖാമുഖ പരിപാടിയും മേളയുടെ ഭാഗമായി സംഘടിപ്പിച്ചു.

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ കിസാൻ മേള സംഘടിപ്പിച്ചു. ഭാരതീയ കൃഷി പദ്ധതിയുടെ ഭാഗമായാണ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ കിസാൻ മേള സംഘടിപ്പിച്ചത്. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. മേളയുടെ ഭാഗമായി ‘വാഴ കൃഷി എങ്ങനെ ലാഭകരമാക്കാം‘ എന്ന വിഷയത്തിൽ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. ഗവാസ് രാകേഷ് ക്ലാസെടുത്തു. കർഷകർ ഉത്പാദിപ്പിച്ച കാർഷിക വിളകൾ, മൂല്യ വർദ്ധിത ഉൽപന്നങ്ങൾ, അഗ്രോ സർവീസ് സെൻ്റർ എന്നിവയുടെ പ്രദർശന വിൽപ്പന സ്റ്റാളുകൾ കിസാൻ മേളയിൽ ഒരുക്കിയിരുന്നു. കർഷകരുടെ മുഖാമുഖ പരിപാടിയും മേളയുടെ ഭാഗമായി സംഘടിപ്പിച്ചു. ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ് അധ്യക്ഷയായി.
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് മുട്ടത്തിൽ, ജില്ലാ കൃഷി ഓഫീസർ ഇന്ദു പി നായർ, ആലുവ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ എൽസ ജൈയിൽസ്, സ്ഥിരം സമിതി അധ്യക്ഷരായ ജയശ്രീ ഗോപീകൃഷ്ണൻ, പി.എ. അബുബക്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. രാമചന്ദ്രൻ, ട്രീസ മോളി, കെ.എസ്. ഷഹന, പ്രിയ ഭരതൻ, ഓമന ശിവ ശങ്കരൻ, പഞ്ചായത്തംഗം ബേബി സരോജം, കടുങ്ങല്ലൂർ സഹകരണ ബാങ്ക് പ്രസിഡൻ്റ് ടി.കെ. ഷാജഹാൻ, ആത്മ ജില്ലാ ഉപദേശക സമിതി അംഗം കെ.കെ. സുബ്രമണ്യൻ, കൃഷിക്ക് ഒപ്പം കളമശ്ശേരി കോഓഡിനേറ്റർ എം.പി. വിജയൻ, കൃഷി ഓഫീസർമാരായ തെരേസ അലക്സ്, ഏഞ്ചല സിറിയക്, അഞ്ജന സലിം, ലൈല, അസിസ്റ്റൻ്റ് കൃഷി ഓഫീസർ എ.കെ. സുനി, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ ടി.എൻ. നിഷിൽ, കർഷക പ്രതിനിധി സൈനുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kochi/
ഭാരതീയ കൃഷി പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ കിസാൻ മേള; കാർഷിക ഉത്പന്ന സ്റ്റാളുകൾ ശ്രദ്ധേയമായി
Next Article
advertisement
ഭാര്യയടക്കം മൂന്നുപേരെ കുത്തി പരിക്കേൽപ്പിച്ച് കാടുകയറിയ പ്രതിയെ കടന്നൽകൂട്ടം ആക്രമിച്ച് പുറത്തെത്തിച്ചു
ഭാര്യയടക്കം മൂന്നുപേരെ കുത്തി പരിക്കേൽപ്പിച്ച് കാടുകയറിയ പ്രതിയെ കടന്നൽകൂട്ടം ആക്രമിച്ച് പുറത്തെത്തിച്ചു
  • കുടുംബ കലഹത്തെ തുടർന്ന് മനോജ് ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിച്ച് കാട്ടിൽ ഒളിച്ചു

  • കാട്ടിൽ ഒളിച്ച മനോജിനെ കടന്നൽകൂട്ടം ആക്രമിച്ച് പരിക്കേൽപ്പിച്ചതോടെ ഇയാൾ പുറത്തേക്ക് ഇറങ്ങി

  • പരിക്കേറ്റ മനോജിനെയും കുടുംബാംഗങ്ങളെയും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു

View All
advertisement