അമല്‍ നീരദിന്റെ ബാച്ച്ലർ പാർട്ടിക്ക് രണ്ടാം ഭാഗം; പേര് ബാച്ച്ലർ പാർട്ടി D’EUX
- Published by:meera_57
- news18-malayalam
Last Updated:
ഫ്രഞ്ച് ഭാഷയിൽ DEUX എന്നാൽ 'രണ്ട്' എന്നാണ് അർത്ഥമാക്കുന്നത്. D’EUX എന്നാൽ അവരുടെ അല്ലെങ്കിൽ അവരെക്കുറിച്ച് എന്നാണെന്നും അമൽ നീരദ്
അമല്‍ നീരദിന്റെ (Amal Neerad) സിനിമകളില്‍ കള്‍ട്ട് ഫാന്‍സുള്ള ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി (Bachelor Party). ആസിഫ് അലി, റഹ്മാന്‍, ഇന്ദ്രജിത്ത്, കലാഭവന്‍ മണി, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു. ബാച്ച്ലർ പാർട്ടി D’EUX എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. പോസ്റ്റർ പങ്കിട്ടുകൊണ്ട് അമൽ നീരദ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഫ്രഞ്ച് ഭാഷയിൽ DEUX എന്നാൽ 'രണ്ട്' എന്നാണ് അർത്ഥമാക്കുന്നത്. D’EUX എന്നാൽ അവരുടെ അല്ലെങ്കിൽ അവരെക്കുറിച്ച് എന്നാണെന്നും അമൽ നീരദ് പറയുന്നു. അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ പ്രൊഡക്ഷൻസും അൻവർ റഷീദും ചേർന്നാണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. സിനിമയുടെ മറ്റു വിവരങ്ങൾ ഒന്നും പങ്കുവെച്ചിട്ടില്ല.
അമൽ നീരദ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് 'ബാച്ച്‌ലർ പാർട്ടി'. ഇന്ദ്രജിത്ത്, ആസിഫ് അലി, റഹ്‌മാൻ, കലാഭവൻ മണി, നിത്യ മേനോൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, രമ്യ നമ്പീശൻ, പത്മപ്രിയ എന്നിവർ അതിഥിതാരങ്ങളായി എത്തുന്നു. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദ്, വി. ജയസൂര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സന്തോഷ് ഏച്ചിക്കാനം, ഉണ്ണി ആർ. എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്.
advertisement
2012 സെപ്റ്റംബർ 8 ന് പകർപ്പകവകാശം ലംഘിച്ച് ഈ സിനിമ ഇന്റർനെറ്റിലേക്ക് അപ്‌ലോഡ് ചെയ്യുകയും ഡൗൺലോഡ് ചെയ്തു കാണുകയും ചെയ്ത 1010 പേർക്കെതിരെ ആന്റി പൈറസി സെൽ കേസെടുത്തിരുന്നു.
Summary: Bachelor Party is one of Amal Neerad's films with a cult following. The film, which starred Asif Ali, Rahman, Indrajith, Kalabhavan Mani, and Vinayakan in lead roles, is still a favorite among fans. Now, the second part of the film is coming. The film is titled Bachelor Party D'EUX. Amal Neerad himself confirmed this by sharing the poster
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 13, 2026 10:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
അമല്‍ നീരദിന്റെ ബാച്ച്ലർ പാർട്ടിക്ക് രണ്ടാം ഭാഗം; പേര് ബാച്ച്ലർ പാർട്ടി D’EUX







