അങ്കമാലി ഫെസ്റ്റ് 2025ൻ്റെ ലോഗോ പ്രകാശനം ചെയ്തു — 20 ദിവസത്തെ ആഘോഷങ്ങൾക്ക് ഒരുങ്ങി അങ്കമാലി

Last Updated:

നഗരസഭയുടെ വിവിധ ആഘോഷങ്ങളായ കേരളോത്സവം, വയോജനോത്സവം, മെഡിക്കൽ ക്യാമ്പ്, ഭിന്നശേഷി കലോത്സവം,... പെറ്റ് ഷോ എന്നിവ എല്ലാം അണിയിച്ചൊരുക്കിക്കൊണ്ടാണ് ഫെസ്റ്റ് നടക്കുന്നത്.

അങ്കമാലി ഫെസ്റ്റ് 2025 ന്റെ ലോഗോ നഗരസഭ ചെയർപേഴ്സൺ adv. ഷിയോ പോൾ പ്രകാശനം ചെയ്തു.
അങ്കമാലി ഫെസ്റ്റ് 2025 ന്റെ ലോഗോ നഗരസഭ ചെയർപേഴ്സൺ adv. ഷിയോ പോൾ പ്രകാശനം ചെയ്തു.
അങ്കമാലി നഗരസഭ വിവിധ ഉത്സവങ്ങൾ കോർത്തിണക്കിക്കൊണ്ട് ഒരുകുന്ന അങ്കമാലി ഫെസ്റ്റ് 2025ൻ്റെ ലോഗോ നഗരസഭ ചെയർപേഴ്സൺ അഡ്വ. ഷിയോ പോൾ പ്രകാശനം ചെയ്തു. ഒക്ടോബർ 17 മുതൽ നവംബർ 9 വരെ 20 ദിവസങ്ങളായി നീണ്ടുനിൽക്കുന്ന ഫെസ്റ്റ് കിങ്ങിണി ഗ്രൗണ്ടിലാണ് ഒരുക്കുന്നത്.
നഗരസഭയുടെ വിവിധ ആഘോഷങ്ങളായ കേരളോത്സവം, വയോജനോത്സവം, മെഡിക്കൽ ക്യാമ്പ്, ഭിന്നശേഷി കലോത്സവം, അങ്കണവാടി കലോത്സവം, കുടുംബശ്രീ സംഗമം, വിവിധ കലാപരിപാടികൾ, അമ്യൂസ്മെൻ്റ് പാർക്ക്, മനുഷ്യ റോബോട്ടുകൾ, സൂപ്പർ റിയാലിറ്റി, ഡും തിയേറ്റർ, സ്റ്റാളുകൾ, പെറ്റ് ഷോ എന്നിവ എല്ലാം അണിയിച്ചൊരുക്കിക്കൊണ്ടാണ് ഫെസ്റ്റ് നടക്കുന്നത്. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഡെപ്യൂട്ടി ചെയർപേഴ്സൺ സിനി മനോജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പോൾ ജോവർ കെ പി, ഷൈനി മാർട്ടിൻ, മനു നാരായണൻ, ജിത ഷിജോയ്, മുൻ ചെയർമാൻ മാത്യു തോമസ്, നഗരസഭാ സെക്രട്ടറി ജെയിൻ പാത്തടൻ എന്നിവർ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kochi/
അങ്കമാലി ഫെസ്റ്റ് 2025ൻ്റെ ലോഗോ പ്രകാശനം ചെയ്തു — 20 ദിവസത്തെ ആഘോഷങ്ങൾക്ക് ഒരുങ്ങി അങ്കമാലി
Next Article
advertisement
റീലുകള്‍ കണ്ട് സമയം കളയുന്നുണ്ടോ ? ഉറക്കം കളയും ഓർമ കുറയും; മാനസികാഘാതം അത്ര ചെറുതല്ലെന്ന് ആരോഗ്യ വിദഗ്ധൻ
റീലുകള്‍ കണ്ട് സമയം കളയുന്നുണ്ടോ ? ഉറക്കം കളയും ഓർമ കുറയും; മാനസികാഘാതം അത്ര ചെറുതല്ലെന്ന് ആരോഗ്യ വിദഗ്ധൻ
  • റീലുകളും യൂട്യൂബ് ഷോട്‌സുകളും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു

  • റീലുകള്‍ കാണുന്നത് ശ്രദ്ധക്കുറവ്, ഉറക്കം തടസപ്പെടല്‍ എന്നിവയ്ക്ക് കാരണമാകുന്നു.

  • 13-25 വയസ്സുള്ള യുവാക്കള്‍ റീലുകള്‍ കാണുന്നതില്‍ അമിതമായ സമയം ചെലവഴിക്കുന്നു.

View All
advertisement