റീലുകള്‍ കണ്ട് സമയം കളയുന്നുണ്ടോ ? ഉറക്കം കളയും ഓർമ കുറയും; മാനസികാഘാതം അത്ര ചെറുതല്ലെന്ന് ആരോഗ്യ വിദഗ്ധൻ

Last Updated:

ഇന്‍സ്റ്റഗ്രാം റീലുകളും യൂട്യൂബ് ഷോട്‌സുകളുമെല്ലാം ഇന്ന് ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്

News18
News18
ആളുകളുടെ പ്രത്യേകിച്ച് യുവാക്കളുടെ ഒരു ദിവസം ഇന്ന് ആരംഭിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വരുന്ന ചെറിയ ഉള്ളടക്ക വീഡിയോകള്‍ സ്‌ക്രോള്‍ ചെയ്തുകൊണ്ടാണ്. പ്രധാനമായും ഇന്‍സ്റ്റഗ്രാം റീലുകളും യൂട്യൂബ് ഷോട്‌സുകളുമെല്ലാം ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഇത്തരം ഉള്ളടക്കങ്ങള്‍ നിരുപദ്രവകരമായ വിനോദമായി തോന്നാമെങ്കിലും ഇവ നിര്‍ബന്ധിതമായി ആളുകളിലേക്ക് എത്തുന്നത് റീല്‍സ് ആസക്തി എന്ന അവസ്ഥയിലേക്ക് നയിക്കുമെന്ന് ആരോഗ്യ രംഗത്തുള്ളവർ മുന്നറിയിപ്പ് നല്‍കുന്നു.
നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ കാണാനുള്ള ആസക്തി ശ്രദ്ധക്കുറവ്, ഉറക്കം തടസപ്പെടല്‍, വൈകാരിക അസ്ഥിരത, ഉന്മേഷമില്ലായ്മ എന്നിവയ്ക്ക് കാരണമാകുമെന്നും ഇതൊരു മാനസികാരോഗ്യ പ്രശ്‌നമായി അതിവേഗം മാറുമെന്നും ആരോഗ്യ രംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
റീല്‍സ് ആസക്തിയുടെ ക്ലിനിക്കല്‍  നിര്‍വചനം, അതിന്റ മാനസിക ആഘാതം, ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍, ചികിത്സ എന്നിവയെ കുറിച്ച് മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ മാനസികാരോഗ്യ വിഭാഗം മേധാവിയും ഡയറക്ടറുമായ ഡോ. സമീര്‍ മല്‍ഹോത്ര സംസാരിക്കുന്നു.
advertisement
എന്താണ് റീല്‍സ് ആസക്തി ?
ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം വരുന്ന ഹ്രസ്വ വീഡിയോ ഉള്ളടക്കങ്ങളോടുള്ള അമിതമായ ആസക്തിയെയാണ് റീല്‍സ് ആസക്തി എന്ന് വിളിക്കുന്നത്. ഇത്തരം ഉള്ളടക്കങ്ങള്‍ കാണനായി മണിക്കൂറുകളോളം ചെലവഴിക്കുന്നതാണ് ഈ അവസ്ഥ. ഇത് ഒരു തരം ഉന്മാദം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഇതിനായി മാത്രം സമയം ചെലവഴിക്കുന്നത് മാനസികവും അക്കാദമിക്കും തൊഴിപരവുമായ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു.
ഇത് ഒരു രോഗാവസ്ഥയായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ദോഷകരമായ ഇന്റര്‍നെറ്റ് ഉപയോഗം അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ആസക്തി എന്നതിനുകീഴില്‍ ഇതിനെ പരിഗണിക്കാം.
advertisement
സ്‌ക്രീനില്‍ വേഗത്തില്‍ വന്ന്‌പോകുന്ന ചെറിയ വീഡിയോകള്‍ ഉയര്‍ന്ന ഉത്തേജനം നല്‍കുന്നു. 60 സെക്കന്‍ഡില്‍ താഴെയുള്ള വീഡിയോകളാണ് പലപ്പോഴും ഇത്തരത്തില്‍ ആസക്തിക്ക് കാരണമാകുന്നത്. ഒരു സിനിമ കാണുന്നതിനോടോ ഓണ്‍ലൈന്‍ വായനയോടോ ഇതിനെ താരതമ്യപ്പെടുത്തുമ്പോള്‍ റീലുകള്‍ കാണുന്നത് തല്‍ക്ഷണം സംതൃപ്തി നല്‍കുന്നു. ഇത് അവരെ അതില്‍തന്നെ പിടിച്ചുനിര്‍ത്തുകയും ഇതൊരു ശീലമാക്കി വളര്‍ത്തുകയും ചെയ്യുന്നു. പിന്നീട് മറ്റ് കാര്യങ്ങളില്‍ ഇവര്‍ക്ക് ശ്രദ്ധ കുറയുന്നു.
13 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ള കൗമാരക്കാരും യുവാക്കളുമാണ് റീല്‍സ് ആസക്തിക്ക് അടിമപ്പെടുന്നത്. ഇവര്‍ ഓണ്‍ലൈനിലും സോഷ്യല്‍മീഡിയകളിലും കൂടുതല്‍ സമയം ചെലവഴിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം.
advertisement
അമിതമായ റീല്‍സ് ഉപഭോഗത്തിന്റെ മാനസിക പ്രത്യാഘാതങ്ങള്‍ 
* വര്‍ദ്ധിച്ചുവരുന്ന ഉത്കണ്ഠയും വിഷാദവും
* ആത്മാഭിമാനം കുറയുന്നു
* വൈകാരിക നിയന്ത്രണമില്ലായ്മ
*  ഉറക്കമില്ലായ്മ, ക്ഷീണം, അക്കാദമിക് കാര്യങ്ങളില്‍ താല്‍പ്പര്യമില്ലായ്മ
* ഡോപാമൈന്‍ സമ്മര്‍ദ്ദം, എപ്പോഴും പ്രോത്സാഹനം ആവശ്യമായി വരുന്നു
റീല്‍സിനോടുള്ള ആസക്തി ശ്രദ്ധ, ഓര്‍മ്മശേഷി, ഉറക്കം എന്നിവയെ എങ്ങനെ ബാധിക്കുന്നു
* ഉള്ളടക്കത്തിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളുമായി തലച്ചോറ് പൊരുത്തപ്പെടുമ്പോള്‍ ശ്രദ്ധ കുറവ് ഉണ്ടാകുന്നു.
* വിവരങ്ങള്‍ നിഷ്‌ക്രിയമായി ഉപഭോഗം ചെയ്യപ്പെടുമ്പോള്‍ ഓര്‍മ്മ ദുര്‍ബലമാകുന്നു.
advertisement
* നീല വെളിച്ചത്തിന്റെ എക്‌സ്‌പോഷറും അമിത ഉത്തേജനവും മെലറ്റോണിന്‍ ഉത്പാദനം വൈകിപ്പിക്കുകയും ഇത് ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു.
* ഇത് ഉറക്കമില്ലായ്മയ്ക്കും ഉറക്കകുറവിനും കാരണമാകാം.
റീല്‍സ് ആസക്തി സാമൂഹിക ഇടപെടലിനെയും ഉത്പാദനക്ഷമതയെയും ബാധിക്കുന്നു
* മറ്റുള്ളവരുമായുള്ള ഇടപെടല്‍ കുറയുന്നു. എപ്പോഴും ഫോണില്‍ സമയം ചെലവഴിക്കുന്നു.
* നിരന്തരമായി ശ്രദ്ധ മാറുന്നത് അക്കാദമിക് രംഗത്തും ജോലിയിലും ഉത്പാദനക്ഷമത കുറയ്ക്കും.
* യഥാര്‍ത്ഥ ബന്ധങ്ങള്‍ ദുര്‍ബലമാകുമ്പോള്‍ സാമൂഹിക ഉത്കണ്ഠ, ഏകാന്തത, വിഷാദം എന്നിവ വര്‍ദ്ധിക്കുന്നു.
advertisement
* ആളുകള്‍ക്ക് പലപ്പോഴും കുറ്റബോധവും ലജ്ജയും തോന്നുന്നു. ഇത് ഒരു നെഗറ്റീവ് ലൂപ് സൃഷ്ടിക്കുന്നു.
മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
* എത്ര ശ്രമിച്ചിട്ടും റീല്‍സ് കാണുന്നത് നിര്‍ത്താന്‍ കഴിയുന്നില്ല
* ഉത്തരവാദിത്തങ്ങള്‍, ഉറക്കം, ശുചിത്വം എന്നിവ പാലിക്കുന്നില്ല
* റീല്‍സ് കാണാത്തപ്പോള്‍ ആസ്വസ്ഥത
* സാമൂഹികമായി അകന്നുനില്‍ക്കല്‍
* അക്കാദമിക് അല്ലെങ്കില്‍ ജോലിയിലെ പ്രകടനക്കുറവ്
* വൈകാരിക അസ്ഥിരത അല്ലെങ്കില്‍ അമിതമായ വൈകാരിക പ്രകടനം
ഡോപാമൈന്‍ ലൂപ്പ് റീല്‍സിനെ ആസക്തിയുള്ളതാക്കുന്നുണ്ടോ ?
* ഓരോ സൈ്വപ്പും കാഴ്ചക്കാരനില്‍ രസമോ വേദനയോ ഉഫണ്ടാക്കുന്നു
advertisement
* തലച്ചോറ് ഡോപാമൈന്‍ ഹോര്‍മോണ്‍ പുറത്തുവിടുന്നു. ഇത് പെരുമാറ്റത്തെ നിയന്ത്രിക്കുന്നു
* കാലക്രമേണ സഹിഷ്ണുത വര്‍ദ്ധിക്കുന്നു, ഉപയോക്താക്കള്‍ക്ക് അതേ ആനന്ദം അനുഭവിക്കാന്‍ കൂടുതല്‍ ഉത്തേജനം ആവശ്യമാണ്. ഏതാണ്ട് ലഹരി ഉപയോഗം പോലെ ഇത് ആസക്തിയുണ്ടാക്കുന്നു.
ചികിത്സാരീതികള്‍ 
* കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി (സിബിടി): ചിന്താ രീതികള്‍ പുനഃക്രമീകരിക്കാനും നിര്‍ബന്ധിത ഉപയോഗം കുറയ്ക്കാനും സഹായിക്കുന്നു.
* ഡിജിറ്റല്‍ ഡീടോക്‌സ്: ഹ്രസ്വവും ഘടനാപരവുമായ ഇടവേളകള്‍ ഡോപ്പാമൈന്‍ പ്രതികരണങ്ങള്‍ പുനഃക്രമീകരിക്കാന്‍ സഹായിക്കുന്നു.
* മൈന്‍ഡ്ഫുള്‍നെസ് അടിസ്ഥാനമാക്കിയുള്ള തെറാപ്പി: അവബോധവും വൈകാരിക നിയന്ത്രണവും മെച്ചപ്പെടുത്തുന്നു.
* സ്‌ക്രീന്‍ടൈം ട്രാക്കിംഗ് ആപ്പുകള്‍, ശീലം മാറ്റങ്ങള്‍ എന്നിവയും ഉപയോഗപ്രദമാണ്.
സ്‌ക്രീന്‍ സമയം കുറയ്ക്കുന്നതിനുള്ള ചില പ്രായോഗിക മാര്‍ഗങ്ങള്‍
* ആപ്പ് ടൈമറുകള്‍ സജ്ജമാക്കുക അല്ലെങ്കില്‍ ഫോക്കസ് മോഡുകള്‍ ഉപയോഗിക്കുക.
* ക്രമേണ ഉപയോഗം കുറയ്ക്കുക
* ഓഫ്‌ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക
* നോട്ടിഫിക്കേഷന്‍ ഓഫാക്കുക
* ഫോണ്‍ ഉപയോഗം നിയന്ത്രിക്കുക
* സ്‌ക്രീന്‍ ടൈം ട്രാക്ക് ചെയ്യുക
അതേസമയം റീലുകള്‍ പോസിറ്റീവായും ഉപയോഗപ്പെടുത്താം. മാനസികാരോഗ്യ വിദ്യാഭ്യാസത്തിനും ബോധവല്‍ക്കരണത്തിനുമായി ഇവ ഉപയോഗിക്കാം. ഉള്ളടക്കം ശ്രദ്ധാപൂര്‍വ്വം ക്യൂറേറ്റ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ അത് ദോഷകരമാകാതെ ഉപയോഗപ്രദമാക്കാന്‍ കഴിയും.
തുറന്ന ആശയവിനിമയത്തിലൂടെയും സഹകരണപരമായ സ്‌ക്രീന്‍ സമയം നല്‍കിയും ആപ്പുകള്‍ നിയന്ത്രിതമായ അളവില്‍ നിരീക്ഷിച്ചും ഓഫ്‌ലൈന്‍ ഇടപെടലുകളിലൂടെയും ആരോഗ്യകരമായ സ്‌ക്രീന്‍ ടൈം നല്‍കിയും കുട്ടികളെ ഈ ആസക്തിയില്‍ നിന്നും അകറ്റി നിര്‍ത്താനാകുമെന്ന് ഡോക്ടര്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Life/
റീലുകള്‍ കണ്ട് സമയം കളയുന്നുണ്ടോ ? ഉറക്കം കളയും ഓർമ കുറയും; മാനസികാഘാതം അത്ര ചെറുതല്ലെന്ന് ആരോഗ്യ വിദഗ്ധൻ
Next Article
advertisement
റീലുകള്‍ കണ്ട് സമയം കളയുന്നുണ്ടോ ? ഉറക്കം കളയും ഓർമ കുറയും; മാനസികാഘാതം അത്ര ചെറുതല്ലെന്ന് ആരോഗ്യ വിദഗ്ധൻ
റീലുകള്‍ കണ്ട് സമയം കളയുന്നുണ്ടോ ? ഉറക്കം കളയും ഓർമ കുറയും; മാനസികാഘാതം അത്ര ചെറുതല്ലെന്ന് ആരോഗ്യ വിദഗ്ധൻ
  • റീലുകളും യൂട്യൂബ് ഷോട്‌സുകളും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു

  • റീലുകള്‍ കാണുന്നത് ശ്രദ്ധക്കുറവ്, ഉറക്കം തടസപ്പെടല്‍ എന്നിവയ്ക്ക് കാരണമാകുന്നു.

  • 13-25 വയസ്സുള്ള യുവാക്കള്‍ റീലുകള്‍ കാണുന്നതില്‍ അമിതമായ സമയം ചെലവഴിക്കുന്നു.

View All
advertisement