കളമശ്ശേരി കാർഷികോത്സവത്തിൽ അഞ്ച് കേന്ദ്ര സാഹിത്യ അക്കാദമി ജേതാക്കൾക്ക് ആദരം
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
എഴുത്തിലൂടെ അറിവും വെളിച്ചവും വിതറിയ പ്രതിഭകളെ ഒരേ വേദിയിൽ ആദരിക്കുന്നത് കളമശ്ശേരിയുടെ സാംസ്കാരിക ചരിത്രത്തിലെ പുതിയൊരു അധ്യായമാണ്.
കളമശ്ശേരി മണ്ഡലത്തിലെ പ്രമുഖരായ അഞ്ച് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളെ കാർഷികോത്സവ വേദിയിൽ ആദരിച്ചു. മൂന്നാമത് കളമശ്ശേരി കാർഷികോത്സവത്തിൻ്റെ ഭാഗമായി 'കളമശ്ശേരിയുടെ സാഹിത്യ പെരുമ' എന്ന പേരിലാണ് പ്രത്യേക പരിപാടി സംഘടിപ്പിച്ചത്. സാഹിത്യ വിമർശകയും എഴുത്തുകാരിയുമായ ഡോ. എം. ലീലാവതി, പ്രമുഖ നോവലിസ്റ്റും കഥാകൃത്തുമായ സേതു, നിരൂപകനും പ്രഭാഷകനുമായ പ്രൊഫ. എം. തോമസ് മാത്യു, യുവ എഴുത്തുകാരനായ സുഭാഷ് ചന്ദ്രൻ, മലയാള കഥാസാഹിത്യത്തിലെ ശക്തമായ സാന്നിധ്യമായ ഗ്രേസി എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
എഴുത്തിലൂടെ അറിവും വെളിച്ചവും വിതറിയ പ്രതിഭകളെ ഒരേ വേദിയിൽ ആദരിക്കുന്നത് കളമശ്ശേരിയുടെ സാംസ്കാരിക ചരിത്രത്തിലെ പുതിയൊരു അധ്യായമാണ്. പുസ്തകങ്ങളെ സ്നേഹിക്കുന്ന ഒരു ജനതയുടെ ആദരമായാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കാർഷിക വൃത്തിയിലൂടെ പരിസ്ഥിതിയെ തിരിച്ചുപിടിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ മറികടന്ന് ആഗോളതാപനത്തെ പ്രതിരോധിക്കാൻ കൂടുതൽ പച്ചപ്പ് നിലനിർത്തേണ്ടതുണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു. കൃഷിയും സാഹിത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എഴുത്തുകാർ സ്വന്തം അനുഭവങ്ങൾ പങ്കുവച്ചു. ചടങ്ങിൽ റാണി നാരായണൻ്റെ കഥാസമാഹാരം ഗുലാൻ പെരിശ് എന്ന പുസ്തകത്തിൻ്റെ പ്രകാശനം മന്ത്രി പി രാജീവ് ഗ്രേസി ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. കളമശ്ശേരി മണ്ഡലത്തിലെ വായനശാലകൾക്കുള്ള പുസ്തകങ്ങളുടെ വിതരണവും നടന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 03, 2025 12:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
കളമശ്ശേരി കാർഷികോത്സവത്തിൽ അഞ്ച് കേന്ദ്ര സാഹിത്യ അക്കാദമി ജേതാക്കൾക്ക് ആദരം