മരട് 24-ാം ഡിവിഷനിൽ സൗജന്യ മൾട്ടി ജിം; പൊതുജനങ്ങൾക്ക് ആധുനിക ഫിറ്റ്‌നസ് സൗകര്യം

Last Updated:

1500 രൂപ മുതൽ സ്വകാര്യ മൾട്ടി ജിമുകൾ വരിസംഖ്യയായി വാങ്ങുന്ന അവസരത്തിലാണ് നഗരസഭ സൗജന്യമായി സേവനങ്ങൾ ലഭ്യമാക്കുന്നത്.

സൗജന്യ മൾട്ടി ജിം നഗരസഭ ചെയർപേഴ്സൺ ആന്റണി ആശാം പറമ്പിൽ ഉദ്ഘാടനം ചെയ്തു.
സൗജന്യ മൾട്ടി ജിം നഗരസഭ ചെയർപേഴ്സൺ ആന്റണി ആശാം പറമ്പിൽ ഉദ്ഘാടനം ചെയ്തു.
മരട് നഗരസഭ 24-ാം ഡിവിഷനിൽ സൗജന്യ മൾട്ടി ജിം പ്രവർത്തനമാരംഭിച്ചു. ഡിവിഷൻ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച ജിം നഗരസഭ ചെയർപേഴ്സൺ ആൻ്റണി ആശാം പറമ്പിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യബോധം വളർത്തുക എന്നത് നഗരസഭയുടെ ലക്ഷ്യങ്ങളിലൊന്നാണ്, ആധുനിക സംവിധാനങ്ങളോടെ ഒരുക്കിയിരിക്കുന്ന ജിം പൊതുജനങ്ങൾക്ക് ആരോഗ്യ പരിപാലനത്തിന് സഹായകരമാകുമെന്ന് ചെയർപേഴ്സൺ പറഞ്ഞു. 1500 രൂപ മുതൽ സ്വകാര്യ മൾട്ടി ജിമുകൾ വരിസംഖ്യയായി വാങ്ങുന്ന അവസരത്തിലാണ് നഗരസഭ സൗജന്യമായി സേവനങ്ങൾ ലഭ്യമാക്കുന്നത്.
അത്യാധുനിക മൾട്ടി ജിം ഉപകരണങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ചടങ്ങിന് നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാസ് കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിനി തോമസ്, ശോഭ ചന്ദ്രൻ, ബിനോയ് ജോസഫ്, കൗൺസിലർമാരായ അനീഷ് ഉണ്ണി, പി ഡി രാജേഷ്, ജയ ജോസഫ്, സി വി സന്തോഷ്, കുഫോസ് മുൻ വൈസ് ചാൻസലർ മധുസൂദന കുറുപ്പ്, ദിവ്യ അനിൽകുമാർ, മുൻസിപ്പൽ എഞ്ചിനീയർ പി ആർ ശശികല തുടങ്ങിയവർ പ്രസംഗിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kochi/
മരട് 24-ാം ഡിവിഷനിൽ സൗജന്യ മൾട്ടി ജിം; പൊതുജനങ്ങൾക്ക് ആധുനിക ഫിറ്റ്‌നസ് സൗകര്യം
Next Article
advertisement
അമിത മദ്യപാന ശീലമുള്ള യുവതി ഐസിയുവിൽ; പരിശോധനയില്‍ കണ്ടെത്തിയത് ഇരട്ടക്കരള്‍
അമിത മദ്യപാന ശീലമുള്ള യുവതി ഐസിയുവിൽ; പരിശോധനയില്‍ കണ്ടെത്തിയത് ഇരട്ടക്കരള്‍
  • അമിത മദ്യപാന ശീലമുള്ള യുവതിക്ക് റഷ്യയിൽ ഇരട്ടക്കരൾ കണ്ടെത്തി, ഐസിയുവിൽ പ്രവേശിപ്പിച്ചു.

  • അമിത മദ്യപാനം കരളിൽ മ്യൂട്ടേഷനുകൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.

  • സ്ത്രീയുടെ കരളിന്റെ ചിത്രം ബജാ ബജോണ്‍ ടെലിഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുണ്ട്.

View All
advertisement