പ്രിൻ്റിങ് ലോകത്തെ ഗുരുവിന് ആദരം: അങ്കമാലിയിൽ കേരള പ്രിൻ്റേഴ്സ് അസോസിയേഷൻ്റെ 'ഗുരുവന്ദനം'
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
400-ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് 1984 മുതല്‍ 2004 വരെ കാലഘട്ടത്തില്‍ പ്രിന്‍റിംങ് കോഴ്സ് വിദ്യാഭ്യാസം നല്‍കിയ ഫ്രാന്‍സിസ് പുല്ലനെ എറണാകുളം ജില്ലാ പ്രസിഡന്‍റ് അഡ്വ. സാനു പി. ചെല്ലപ്പന്‍ ചടങ്ങില്‍ ആദരിച്ചു.
കേരള പ്രിന്‍റേഴ്സ് അസോസിയേഷന്‍ അങ്കമാലി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അച്ചടി ദിനത്തില്‍ ഗുരുവന്ദനം എന്ന പരിപാടി സംഘടിപ്പിച്ചു. അങ്കമാലി എ.പി. കുര്യന്‍ മെമ്മോറിയല്‍ സി.എസ്.എ. ഹാളില്‍ വച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. ഹസൈനാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള പ്രിന്‍റേഴ്സ് അസോസിയേഷന്‍ അങ്കമാലി മേഖലാ പ്രസിഡന്‍റ് മാര്‍ട്ടിന്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു. 400-ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് 1984 മുതല്‍ 2004 വരെ കാലഘട്ടത്തില്‍ പ്രിന്‍റിംങ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിലൂടെ പ്രിന്‍റിംങ് കോഴ്സ് വിദ്യാഭ്യാസം നല്‍കിയ ഫ്രാന്‍സിസ് പുല്ലനെ എറണാകുളം ജില്ലാ പ്രസിഡന്‍റ് അഡ്വ. സാനു പി. ചെല്ലപ്പന്‍ ചടങ്ങില്‍ ആദരിച്ചു.
അങ്കമാലി മുനിസിപ്പാലിറ്റിയും കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, അയ്യമ്പുഴ, കാലടി, മലയാറ്റൂര്‍-നീലീശ്വരം, കാഞ്ഞൂര്‍, ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, പാറക്കടവ്, കുന്നുകര, ചെങ്ങമനാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്ന അങ്കമാലി മേഖലയില്‍ മുന്‍പ് പ്രസ്സ് ജീവിതം നയിച്ച് വിശ്രമജീവിതം നയിക്കുന്നവരും ഇപ്പോള്‍ പ്രിന്‍റിംങ് സ്ഥാപനം നടത്തുന്നതുമായ മുഴുവന്‍ പേരുടെയും പ്രിന്‍റേഴ്സ് സംഗമം നടന്നു. സംഗമം പഴയ തലമുറയില്‍പ്പെട്ടവര്‍ക്ക് സൗഹൃദം പങ്കുവയ്ക്കുന്നതിനും സന്തോഷം ഉളവാക്കുന്ന ഒരു വേദിയുമായി മാറി. സംസ്ഥാന-ജില്ലാ ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു. എറണാകുളം ജില്ലാ സെക്രട്ടറി പി.എസ്. ബിനീഷ്, ജില്ലാ വൈസ് പ്രസിഡന്‍റ് തോമസ് കെ.വി., മേഖല സെക്രട്ടറി സിജുമോന്‍ ജേക്കബ്, മേഖല ട്രഷറര്‍ വര്‍ഗീസ് തരിയന്‍, മേഖലാ വൈസ് പ്രസിഡന്‍റ് പി.ജെ. പോള്‍സണ്‍, ടി.ആര്‍. ബാബു, ജെയ്നസ് വര്‍ഗീസ്, ഷാജി മാത്യു, മേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
November 15, 2025 3:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
പ്രിൻ്റിങ് ലോകത്തെ ഗുരുവിന് ആദരം: അങ്കമാലിയിൽ കേരള പ്രിൻ്റേഴ്സ് അസോസിയേഷൻ്റെ 'ഗുരുവന്ദനം'


