കൊച്ചി ദർബാർഹാൾ മൈതാനിയിൽ നൃത്തവും സംഗീതവും ഒത്തുചേർന്ന ഓണാഘോഷം
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
പ്രശസ്ത പിന്നണി ഗായിക അനിത ഷെയ്ക്കിൻ്റെ സൂഫി മെഹ്ഫിലും, കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെ നൃത്ത വിഭാഗത്തിൻ്റെ ശാസ്ത്രീയ നൃത്തവുമാണ് ലാവണ്യം 25 ഓണാഘോഷത്തിൻ്റെ ഭാഗമായി ദർബാർഹാൾ മൈതാനിയിൽ സെപ്റ്റംബർ 3 ന് അരങ്ങേറിയത്.
ഓണാഘോഷ ദിനങ്ങൾക്ക് മാറ്റേകാൻ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രശസ്ത പിന്നണി ഗായിക അനിത ഷെയ്ക്കിൻ്റെ സൂഫി മെഹ്ഫിലും, കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെ നൃത്ത വിഭാഗത്തിൻ്റെ ശാസ്ത്രീയ നൃത്തവുമാണ് ലാവണ്യം 25 ഓണാഘോഷത്തിൻ്റെ ഭാഗമായി ദർബാർഹാൾ മൈതാനിയിൽ സെപ്റ്റംബർ 3 ന് അരങ്ങേറിയത്.
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥിനികളുടെ നൃത്തച്ചുവടുകൾ അക്ഷരാർത്ഥത്തിൽ വേദിയെ വിസ്മയിപ്പിച്ചു. നൃത്തച്ചുവടുകളുടെ താളത്തെ സദസ്സാകെ ഏറ്റെടുത്തു എന്നുവേണം പറയാൻ. ഒരു മണിക്കൂറോളം നീണ്ട നൃത്ത വിരുന്നിന് പിന്നാലെ അനിത ഷെയ്ക്കിൻ്റെ സ്വര മാധുര്യത്തിന് വേദി വഴിമാറി. സൂഫി മെഹ്ഫിൽ ഈണം ആസ്വാദക ഹൃദയങ്ങളെ കീഴടക്കി. താളം പിടിച്ചും കൂടെ പാടിയും കാണികളും ഒപ്പം ചേർന്നു. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 06, 2025 1:49 PM IST