വിനോദത്തോടൊപ്പം സമ്മാനങ്ങളും: കൊച്ചി മെട്രോ യാത്ര ഇനി വെറൈറ്റിയാവും
- Published by:Gouri S
 - local18
 - Reported by:Nandana KS
 
Last Updated:
ഇടപ്പള്ളി, മഹാരാജാസ് കോളേജ്, വൈറ്റില മെട്രോ സ്റ്റേഷനുകളിൽ ഇതിനോടകം ക്വിക്സിൻ്റെ എക്സ്ക്ലൂസീവ് പ്രിവ്യൂ ആരംഭിച്ചിട്ടുണ്ട്.
യാത്രയെ വിനോദമാക്കി മാറ്റാനും അതുവഴി സമ്മാനങ്ങൾ നേടാനും വഴിയൊരുക്കി കൊച്ചി മെട്രോ. സംവേദനാത്മക വിനോദത്തിൻ്റെ സാധ്യതകൾ തേടുന്ന മൈക്രോ ഗെയിമിംഗിന് അവസമരമൊരുക്കിയാണ് കൊച്ചി മെട്രോ ശ്രദ്ധേയമാകുന്നത്. കൊച്ചി ഇൻഫോപാർക്കിലെ സ്റ്റാർട് അപ് ബൻസാൻ സ്റ്റുഡിയോസ് വികസിപ്പിച്ചെടുത്ത ക്വിക്സ് ഗെയിമാണ് മെട്രോ യാത്രയെ രസകരമാക്കാൻ പോകുന്നത്.
ഇടപ്പള്ളി, മഹാരാജാസ് കോളേജ്, വൈറ്റില മെട്രോ സ്റ്റേഷനുകളിൽ ഇതിനോടകം ക്വിക്സിൻ്റെ എക്സ്ക്ലൂസീവ് പ്രിവ്യൂ ആരംഭിച്ചിട്ടുണ്ട്. സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് ക്വിക്സ് വെബ് ആപ് വഴി ഫോണുകളിൽ ഹ്രസ്വവും രസകരവുമായ ഗെയിമുകൾ കളിക്കാൻ കഴിയും. വിജയികൾക്ക് ജനപ്രിയമായ പ്രാദേശിക ബ്രാൻഡുകളിൽ നിന്ന് ഉടൻ തന്നെ റിവാർഡുകൾ നേടാനും കഴിയുന്ന രീതിയിലാണ് ഗെയിമുകൾ ഒരുക്കിയിട്ടുള്ളത്. നഗരത്തിൽ തന്നെ റെഡീം ചെയ്യാനാകുന്ന റിവാർഡ് പോയിൻ്റുകളും സമ്മാനങ്ങളുമാണ് യാത്രക്കാരെ കാത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
November 03, 2025 7:09 PM IST


