നെട്ടൂരിൽ മരട് നഗരസഭയുടെ എൽഇഡി ലൈറ്റ് നിർമ്മാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
ഗുണമേന്മയുള്ള എൽഇഡി ലൈറ്റുകൾ മിതമായ നിരക്കിൽ നഗരസഭയുടെ നിയന്ത്രണത്തിൽ തന്നെ ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.
നെട്ടൂർ വ്യവസായ പരിശീലന കേന്ദ്രത്തിൽ മരട് നഗരസഭയുടെ നേതൃത്വത്തിൽ എൽഇഡി ലൈറ്റ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ ആൻ്റണി ആശാൻ പറമ്പിൽ യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. നാട്ടിൽ തന്നെ ഉൽപാദനവും തൊഴിൽസാധ്യതകളും കൂട്ടുന്നതിനുള്ള ഒരു മാതൃക പദ്ധതിയായി ഇത് മാറുമെന്ന് നഗരസഭ ചെയർപേഴ്സൺ പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്കായി മെഴുകുതിരി നിർമ്മാണവും, വനിതകൾക്കായി തുണിസഞ്ചി നിർമ്മാണവും, തയ്യൽ പരിശീലനവും കൂടി ആരംഭിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.
ഗുണമേന്മയുള്ള എൽഇഡി ലൈറ്റുകൾ മിതമായ നിരക്കിൽ നഗരസഭയുടെ നിയന്ത്രണത്തിൽ തന്നെ ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനോടൊപ്പം, തകരാറിലായ എൽഇഡി ലൈറ്റുകൾ റിപ്പയർ ചെയ്ത് വീണ്ടും ഉപയോഗിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ പ്രവർത്തകരെ കൂടുതൽ ഉൾപ്പെടുത്തി പദ്ധതിയെ വിപുലപ്പെടുത്താനാണ് നഗരസഭയുടെ തീരുമാനം. ഡിവിഷൻ കൗൺസിലർ അഫ്സൽ അധ്യക്ഷനായ പരിപാടിയിൽ കൗൺസിലർ സീമ ചന്ദ്രൻ, മറ്റ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
November 11, 2025 6:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
നെട്ടൂരിൽ മരട് നഗരസഭയുടെ എൽഇഡി ലൈറ്റ് നിർമ്മാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു


